Headlines

രാജ്യസഭയിൽ ഇന്നും ബഹളം: മൂന്ന് ആംആദ്മി എംപിമാരെ സസ്‌പെൻഡ് ചെയ്തു

കാർഷിക നിയമത്തെ ചൊല്ലി രാജ്യസഭയിൽ ഇന്നും ബഹളം. സഭ ചേർന്നയുടനെ ആം ആദ്മി എംപിമാരാണ് സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചത്. ഇതോടെ സഭ 9.40 വരെ നിർത്തിവെച്ചു. തുടർന്ന് സഭ ചേർന്നപ്പോൾ മൂന്ന് എഎപി അംഗങ്ങളെ ഇന്നത്തേക്ക് സസ്‌പെൻഡ് ചെയ്തതായി രാജ്യസഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിച്ചു സഭയിൽ നിന്ന് പുറത്തുപോകാൻ തയ്യാറാകാതെ നിന്ന അംഗങ്ങളെ ബലംപ്രയോഗിച്ചാണ് പുറത്താക്കിയത്. കർഷക പ്രശ്‌നങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ 15 മണിക്കൂർ അനുവദിക്കണമെന്ന കാര്യത്തിൽ ഭരണ പ്രതിപക്ഷ…

Read More

സൈനികര്‍ക്കായി വീട്ടില്‍ വിളക്ക് തെളിയിക്കൂ; മന്‍ കി ബാത്തില്‍ മോദി

ഡല്‍ഹി: ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ സൈനികര്‍ നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യം ഓര്‍ക്കണമെന്നും അവര്‍ക്കായി വീടുകളില്‍ ഒരു വിളക്ക് തെളിയിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാജ്യത്തെ ജനങ്ങള്‍ ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ സൈനികര്‍ രാജ്യത്തെ സേവിക്കുകയാണ്. ഈദ്, ദീപാവലി തുടങ്ങിയ നിരവധി ഉത്സവങ്ങള്‍ ഈ വര്‍ഷം നടക്കുന്നുണ്ട്.അതിര്‍ത്തി സംരക്ഷിക്കുകയാണ് നമ്മുടെ സൈനികര്‍. ഈ വേളയിൽ നാം അവരെ ഓർക്കേണ്ടതുണ്ട്. ഇവരോടുള്ള ആദരസൂചകമായി ഈ ആഘോഷവേളകളില്‍ നാം വീടുകളിൽ വിളക്ക്…

Read More

പൊലീസിന്റെ അതിക്രമം, മുഖ്യമന്ത്രിയെക്കൊണ്ട് നിയമസഭയിൽ മറുപടി പറയിക്കും; വി.ഡി സതീശൻ

പൊലീസ് അതിക്രമങ്ങൾക്ക് മുഖ്യമന്ത്രിയെ കൊണ്ട് നിയമസഭയിൽ മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനങ്ങൾക്ക് വേണ്ടി സഭയിൽ വിചാരണ നടത്തും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തങ്ങൾ കൂട്ടായ നടപടിയെടുത്തു. ബലാത്സംഗകേസിലെ പ്രതി ഉള്‍പ്പെടെ ഭരണപക്ഷത്തിരിക്കുന്നു. യുവാക്കളെ ഇനിയും പിന്തുണയ്ക്കും. തെറ്റ് ചെയ്ത ഒരാളെയും സംരക്ഷിക്കില്ല. തനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായതെല്ലാം വ്യാജ അക്കൗണ്ടുകളിൽ നിന്നാണ്. പാർട്ടി പൂർണ്ണപിന്തുണ നൽകിയെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം നാളെ ആരംഭിക്കുന്ന പതിനാലാം നിയമസഭാ സമ്മേളനം രാഷ്ട്രീയ വിവാദങ്ങൾ കൊണ്ട് സജീവമാകും. സാധാരണ…

Read More

കുടുംബവഴക്ക്: യുവതി ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ടെറസിൽ നിന്ന് താഴേക്കിട്ടു

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ടെറസിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. ഉത്തരാഖണ്ഡിലെ പത്തോറഗഢിലാണ് സംഭവം. 30കാരിയാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. ഭർത്താവ് ടെറസിൽ നിന്ന് വീണുമരിച്ചുവെന്നാണ് ഇവർ പറഞ്ഞത്. കുന്ദൻസാമി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ യുവാവിന്റെ സഹോദരൻ പോലീസിൽ പരാതി നൽകി. യുവതിയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയും ചെയ്തു.

Read More

മുട്ടിൽ പഞ്ചായത്ത് പ്രസിഡണ്ട് രാജി വെക്കണം: കോൺഗ്രസ് ഉപവാസം നടത്തി

മുട്ടിൽ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മുട്ടിൽ ടൗൺ കമ്മറ്റി യുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നടത്തി. മുട്ടിൽ പഞ്ചായത്തിലെ അഴിമതി ഭരണത്തിനെതിരെയും, വികസന മുരടിപ്പിനെതിരെയും, പ്രതിപക്ഷ അംഗങ്ങളോടുള്ള അവഗണനക്കെതിരെയും പ്രതിഷേധിച്ചുള്ള ഉപവാസ സമരം കെ.പി.സി.സി അംഗവും ഐ.എൻ. ടി. യൂ. സി. ജില്ലാ പ്രസിഡണ്ടുമായ പി.പി. ആലി ഉദ്ഘാടനം ചെയ്തു. ജില്ലാ ദുരന്ത നിവാരണ സേനയുടെ വാട്സ് അപ്പ് ഗ്രൂപ്പീലേക്ക് അസ്ലീല സന്ദേശമയച്ച മുട്ടിൽ പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്ന് ഉദ്ഘാടകൻ ആവശ്യപ്പെട്ടു. മുട്ടിൽ ടൗൺ കോൺഗ്രസ്സ്…

Read More

ഇത്തവണ കുടുങ്ങുമോ ജോർജുകുട്ടി? ദൃശ്യം 3 പുതിയ പോസ്റ്റർ പുറത്ത്

ലാളിത്യമുള്ള, കുലീനത നിറഞ്ഞു നിൽക്കുന്ന വിധത്തിലുള്ള വേഷവിധാനം. ഷർട്ടും മുണ്ടും. പിന്നിൽ പുഴ. കറുത്ത പ്രീമിയം കാർ.’ കാറിനു മുന്നിൽ പ്രതീക്ഷകളോടെ നിൽക്കുന്ന മോഹൻലാൽ. ഇത് ജോർജുകുട്ടിയുടെ പുതിയ ലുക്കാണ്. മലയാളത്തിലെ ആദ്യ ഫാമിലി ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ദൃശ്യം 3 യുടെ പുതിയ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു.ദൃശ്യം സീരിസ്സുകളിലെ ജോർജുകുട്ടിയും ഭാര്യ ആനിയമ്മയുമൊക്കെ മലയാളി പ്രേക്ഷകൻ്റെ കൂടപ്പിറപ്പുകളേപ്പോലെയായിരിക്കുന്നു. സ്വന്തം കുടുംബത്തിൻ്റെ…

Read More

ബിനോയ് എന്റെ രണ്ടാനപ്പനാണ്, അമ്മയുടെ തുണി അലക്കും, പാത്രം കഴുകും: നോറയുടെ പിതാവ്

  കൊച്ചിയിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അച്ഛന് നാട്ടുകാരുടെ മർദനം. കുട്ടിയുടെ മാതാവിന്റെ വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാർ സജീവനെ മർദിച്ചത്. കുഞ്ഞിന്റെ കൊലപാതകത്തിൽ സജീവിന് പങ്കുണ്ടെന്ന ഭാര്യയുടെ ആരോപണത്തെ തുടർന്നായിരുന്നു മർദനം കുഞ്ഞിനെ കൊന്ന ബിനോയ് തന്റെ രണ്ടാനച്ഛൻ ആണെന്നാണ് സജീവ് പറഞ്ഞത്. ബിനോയ് എന്റെ രണ്ടാനപ്പനാണ്. ബിനോയ് അമ്മയെ രണ്ടാമത് കെട്ടിയതാണ്. എനിക്ക് മൂന്ന് വർഷമായി അറിയാം. എന്റെ വീട്ടിൽ തന്നെയാണ് അവനും താമസിച്ചിരുന്നത്. എന്റെ അമ്മയുടെ തുണി അലക്കും, പാത്രം…

Read More

ഡോക്ടർമാർക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകാൻ സ്പെഷ്യൽ സെൽ രൂപീകരിച്ചു: മന്ത്രി കെ.മുരളീധരൻ

ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നൽകുന്നതിന് ആരോഗ്യവകുപ്പിൽ പ്രത്യേക എച്ച്.ആർ സെൽ പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. സ്ഥാനക്കയറ്റം നടക്കാത്തതിനാൽ ഒഴിവുകൾ കൃത്യമായി നികത്താൻ സാധിക്കാത്ത സ്ഥിതിയാണ്. ഡോക്ടർമാരുടെ കുറവുമൂലം ജനങ്ങൾക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഫയലുകൾ തീർപ്പാക്കാതെയും നടപടികളിലെ കാലതാമസവും കാരണം സ്ഥാനക്കയറ്റം ലഭിക്കാതെ ഡോക്ടർമാർ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക സെൽ രൂപീകരിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി കെ.മുരളീധരൻ കൂട്ടിച്ചേർത്തു. സീനിയോറിറ്റി ലിസ്റ്റ്, സ്ഥാനക്കയറ്റ നടപടികൾ സംബന്ധിച്ച…

Read More

ബഹളമടങ്ങാതെ രാജ്യസഭ: വിതുമ്പിക്കരഞ്ഞ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

രാജ്യസഭയിലെ പ്രതിപക്ഷ എംപിമാരുടെ ബഹളത്തിൽ കടുത്ത വേദന പ്രകടിപ്പിച്ച് സഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സഭയിലെ ബഹളത്തെ കുറിച്ച് സംസാരിക്കവെ വെങ്കയ്യ നായിഡു വിതുമ്പിക്കരഞ്ഞു. ചൊവ്വാഴ്ച രാജ്യസഭാ ആറ് തവണ നിർത്തിവെച്ചിരുന്നു സെക്രട്ടറി ജനറലിന്റെ മേശമേൽ കയറി അംഗങ്ങൾ പ്രതിഷേധിച്ച് സഭയെ പ്രക്ഷുബ്ദമാക്കിയിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ചർച്ച ചെയ്യാനുള്ള നീക്കത്തിനെതിരെ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറി ഫയൽ വലിച്ചുകീറിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. എന്നാൽ ഇതിനെ നാടകീയമായി നേരിടാനാണ് സർക്കാരിന്റെ നീക്കം. പാർലമെന്റ് എന്ന…

Read More