3 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് മഴ; എല്ലാ ജില്ലകൾക്കും മുന്നറിയിപ്പ്, തൃശൂരിൽ ഓറഞ്ച് അലർട്ട്

  തിരുവനന്തപുരം ∙ സംസ്ഥാനത്ത് മൂന്ന് മണിക്കൂറിനുള്ളിൽ വ്യാപക മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തൃശൂരിൽ ഓറഞ്ച് അലർട്ടായിരിക്കും. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ആണ് സാധ്യത.എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ്…

Read More

ഹെലികോപ്റ്റർ അപകടം: തമിഴ്‌നാട് പോലീസ് അന്വേഷിക്കുമെന്ന് ഡിജിപി

  കൂനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടം തമിഴ്‌നാട് പൊലീസ് അന്വേഷിക്കുമെന്ന് തമിഴ്‌നാട് ഡിജിപി ശൈലേന്ദ്രബാബു അറിയിച്ചു. ഊട്ടി എഡി എസ്പി മുത്തുമാണിക്യത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രദേശവാസികളിൽ നിന്ന് മൊഴിയെടുത്തെന്നും അന്വേഷണ വിവരങ്ങൾ സംയുക്തസേനാ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംയുക്ത സൈനിക മേധാവി ജനറൽ ബിബിൻ റാവത്തിന് രാജ്യം ഇന്ന് വിട നൽകും. ജനറൽ ബിബിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് പൊതുദർശനം. ഡൽഹി ബ്രാർ…

Read More

ചരിത്രത്തിലാദ്യമായി അമ്മയെ നയിക്കാൻ സ്ത്രീകൾ, പ്രസിഡന്റ് ശ്വേതാ മേനോൻ; വനിതകൾ തലപ്പത്ത് വരുന്നതിൽ സന്തോഷമെന്ന് ഉഷ ഹസീന

താര സംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റ്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു. വൈസ് പ്രസിഡന്റ് ലക്ഷ്‌മി പ്രിയ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. വനിതകൾ തലപ്പത്ത് വരുന്നതിൽ സന്തോഷമെന്ന് നടി ഉഷ ഹസീന പ്രതികരിച്ചു. ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നു. ആരോപണങ്ങൾ ചർച്ച ചെയപ്പെടുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ‘അമ്മ’യിലെ മെമ്മറി കാർഡ് വിവാദത്തിൽ ഇടവേള ബാബുവിനും കുക്കു പരമേശ്വരനുമെതിരെ നടി…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 12 ഹോട്ട്സ്പോട്ടുകൾ കൂടി; 8 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കാണാക്കാരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10, 11), വാകത്താനം (1), പായിപ്പാട് (3), പാലക്കാട് ജില്ലയിലെ തേന്‍കുറിശി (7), തൃത്താല (6), തിരുമിറ്റിക്കോട് (2), മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് (2, 9), കുഴിമണ്ണ (സബ് വാര്‍ഡ് 10, 15, 17, 18), എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ (സബ് വാര്‍ഡ് 12), തൃശൂര്‍ ജില്ലയിലെ പുതുക്കാട് (2), ഇടുക്കി ജില്ലയിലെ രാജക്കാട് (1, 4, 5, 6,…

Read More

ഇടുക്കിയിൽ പ്രവേശവാസികളും വിനോദ സഞ്ചാരികളും തമ്മിലുള്ള സംഘർഷം; പ്രകോപനം ഉണ്ടാക്കിയത് വിനോദസഞ്ചാരികൾ

ഇടുക്കി പള്ളിവാസലിൽ പ്രവേശവാസികളും വിനോദ സഞ്ചാരികളും തമ്മിലുള്ള സംഘർഷത്തിൽ, പ്രകോപനം ഉണ്ടാക്കിയത് വിനോദസഞ്ചാരികൾ എന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ജീപ്പിനു മുകളിൽ കയറിയിരുന്നത് ചോദ്യം ചെയ്ത ഡ്രൈവറെ വിനോദസഞ്ചാരികൾ ക്രൂരമായി മർദ്ദിച്ചു. ഇത് നാട്ടുകാർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളാണ് സംഘർഷം ഉണ്ടാക്കിയത്. ഇന്നലെ ഉച്ചയോടുകൂടിയായിരുന്നു സംഘർഷം ഉണ്ടായത്. സംഭവത്തിൽ മൂന്ന് ജീപ്പ് ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലം കരുനാഗപ്പള്ളിയിൽ…

Read More

‘വെനസ്വേലയുടെ ആത്യന്തിക ചുമതല വഹിക്കുന്നത് ഞാൻ; അടുത്ത 30 ദിവസത്തേക്ക് തിരഞ്ഞെടുപ്പ് നടത്താനാകില്ല’; ട്രംപ്

വെനസ്വേലയുടെ ആത്യന്തിക ചുമതല വഹിക്കുന്നത് താനാണെന്നും അടുത്ത 30 ദിവസത്തേക്ക് വെനസ്വേലയിൽ പുതിയ തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ സുരക്ഷയ്ക്ക് ഡെന്മാർക്കിന്റെ ഉടമസ്ഥതയിലുള്ള സ്വയംഭരണപ്രദേശമായ ഗ്രീൻലൻഡ് അമേരിക്കയ്ക്ക് വേണമെന്നും ട്രംപ് പറഞ്ഞു.റഷ്യൻ എണ്ണ വാങ്ങുന്നത് തുടരാനാണ് തീരുമാനമെങ്കിൽ ഇന്ത്യയ്‌ക്കെതിരെ കൂടുതൽ ഇറക്കുമതിച്ചുങ്കം ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി. മയക്കുമരുന്ന് മാഫിയയെ തുരത്താൻ തയാറായില്ലെങ്കിൽ മെക്‌സിക്കോയ്ക്കും കൊളംബിയയ്ക്കുമെതിരെയും ശക്തമായ നീക്കമുണ്ടാകുമെന്നും ട്രംപ്. അതിനിടെ അമേരിക്കയുമായി ചേർന്നുപ്രവർത്തിക്കാൻ തയ്യാറാണെന്ന് ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് വ്യക്തമാക്കി. രാജ്യങ്ങളുടെ…

Read More

വിസാ നിയമങ്ങളില്‍ മാറ്റം വരുന്നു; പ്രവാസികള്‍ക്ക് ദീര്‍ഘകാല വിസകള്‍ അനുവദിക്കും

  കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് ദീര്‍ഘകാല വിസകള്‍ അനുവദിക്കാനുള്ള തയ്യാറെടുപ്പുകളുമായി കുവൈത്ത് ഭരണകൂടം. ഇതിനായി രാജ്യത്തെ റെസിഡന്‍സ്, വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് അധികൃതര്‍ പദ്ധതിയിട്ടിരിക്കുന്നത്. വിദേശി നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അഞ്ച് മുതല്‍ 15 വരെ വര്‍ഷത്തേക്കുള്ള ദീര്‍ഘകാല വിസകള്‍ അനുവദിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനുള്ള ലക്ഷ്യമാണ് ദീര്‍ഘകാല വിസ അനുവദിക്കാനുള്ള നീക്കത്തിന് പിന്നിലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു….

Read More

കാശ്മീരിലെ ശ്രീനഗറിൽ ഏറ്റുമുട്ടൽ; ലഷ്‌കർ കമാൻഡർ അടക്കം രണ്ട് ഭീകരർ കൊല്ലപ്പെട്ടു

  ജമ്മു കശ്മീരിലെ ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കർ-ഇ-തൊയ്ബയുടെ ടോപ്പ് കമാൻഡർ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ബന്ദിപോരയിലെ ഹജിൻ സ്വദേശിയായ സലീം പറേയ് ആണ് സൈന്യം വധിച്ച ലഷ്‌കർ ഭീകരരിൽ ഒരാൾ. 30കാരനായ ഇയാൾ ഷലിമർ ഗാർഡന് സമീപമുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പോലീസ് പുറത്തുവിട്ട പിടികിട്ടാപ്പുള്ളികളുടെയും ഭീകരരുടെയും പട്ടികയിൽ സലീമും ഉണ്ടായിരുന്നു

Read More

ജഷീർ എല്ലാ കാലത്തും പാർട്ടിക്കൊപ്പം സഞ്ചരിച്ചിട്ടുള്ള ആൾ; നിരവധി യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മത്സരിക്കാൻ അവസരം കിട്ടി: ഒ ജെ ജനീഷ്

കോണ്‍ഗ്രസ്സുമായി ഇടഞ്ഞ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയലിനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടിയുടെ ശ്രമം.ജഷീർ പള്ളിവയലിന്റെ വിമത സ്ഥാനാർത്ഥിത്വത്തിൽ ഇന്ന് പരിഹാരം ഉണ്ടാകുമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷ്. ജഷീർ എല്ലാ കാലത്തും പാർട്ടിക്കൊപ്പം സഞ്ചരിച്ചിട്ടുള്ള ആളാണ്. ജഷീറിന്റെ പ്രശ്നത്തിൽ ഇന്ന് രമ്യമായ ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജഷീർ ഉയർത്തിയ പ്രശ്നം പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാട് ജഷീർ…

Read More

കൊവിഡ് വ്യാപനം: ഗോവയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

  കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗോവയിൽ ലോക്ക് ഡൗൺ. ഏപ്രിൽ 29 വൈകുന്നേരം ഏഴ് മണി മുതൽ മേയ് മൂന്ന് പുലർച്ചെ വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അവശ്യ സർവീസുകൾക്കും നിർമാണ പ്രവൃത്തികൾക്കും തടസ്സമുണ്ടായിരിക്കില്ല. പൊതുഗതാഗതമുണ്ടാകില്ല. കാസിനോകൾ, ഹോട്ടലുകൾ, പബ്ബുകൾ തുടങ്ങിയവയും പ്രവർത്തിക്കില്ലെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. അതേസമയം അവശ്യ സേവനങ്ങളുടെ ഗതാഗതം കണക്കാക്കി അതിർത്തികൾ അടയ്ക്കില്ലെന്നും അദ്ദേഹം അറിയിച്ചു

Read More