Headlines

ലക്ഷദ്വീപ് ബിത്ര ദ്വീപിൽ നിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കാൻ നീക്കം; പ്രതിഷേധം

ലക്ഷദ്വീപിൽ കൂട്ട കുടിയൊഴിപ്പിക്കലിന് നീക്കം. ബിത്ര ദ്വീപിലെ ജനങ്ങളെയാണ് കുടിയൊഴിപ്പിക്കുന്നത്. ബിത്രയുടെ മുഴുവൻ ഭൂമിയും ഏറ്റെടുത്ത് പ്രതിരോധ ഏജൻസികൾക്ക് കൈമാറാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനം ദ്വീപ് നിവാസികൾക്കിടയിൽ വലിയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കുന്നതിന് മുൻപ് സോഷ്യൽ ഇമ്പാക്ട് സ്റ്റഡി നടത്താൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കിയിരുന്നു. 2 മാസത്തിനകം പഠനം പൂർത്തിയാക്കാനും നിർദേശമുണ്ട്‌. 91700 സ്‌ക്വർ മീറ്റർ സ്ഥലമാണ് ഏറ്റെടുക്കുക. ഇതോടെ ഇവിടെ നിന്ന് കുടിയിറക്കപ്പെടുക നാൽപ്പതോളം കുടുംബങ്ങളാണ്. ലക്ഷദ്വീപിലെ, 0.105 ചതുരശ്ര കിലോ മീറ്റർ വിസ്തീർണമുള്ളതും…

Read More

സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. ഡീസല്‍ ലിറ്ററിന് 12 രൂപ 33 പൈസയാണ് സംസ്ഥാനത്ത് കുറഞ്ഞത്. പെട്രോളിന് 6 രൂപ 57 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോള്‍ വില 105 രൂപ 86 പൈസയും ഡീസല്‍ വില 93 രൂപ 52 യുമായി. കൊച്ചിയില്‍ പെട്രോള്‍ വില 103 രൂപ രൂപ 70 പൈസയും ഡീസല്‍ വില 91 രൂപ 49 പൈസയുമാണ്. കോഴിക്കോട് പെട്രോളിന് 103 രൂപ 97 പൈസയും ഡീസലിന് 92 രൂപ 57…

Read More

രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയത് നിയമവിരുദ്ധം’; ഗവർണർക്ക് റിപ്പോർട്ട് നൽകി ഡോ. സിസ തോമസ്

കേരളാ സർവകലാശാലയിൽ രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി വി സി ഡോ. സിസ തോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകി. രജിസ്ട്രാറായി മിനി കാപ്പനെ നിയോഗിച്ചതായും സിസ തോമസ് ചാൻസിലറായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ അറിയിച്ചു. ഇന്നലെ നടന്ന സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനത്തിനെതിരെയാണ് സിസ തോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഗവർണറുടെ ആവശ്യപ്രകാരമായിരുന്നു റിപ്പോർട്ട് നൽകൽ. കഴിഞ്ഞ ദിവസം നടന്നത് പൂർണ്ണതോതിലുള്ള സിൻഡിക്കേറ്റ് യോഗമല്ല. അതിൽ രജിസ്ട്രാറുടെ സസ്‌പെൻഷൻ നടപടി പിൻവലിച്ചത് നിയമവിരുദ്ധമായിട്ടാണ്. പി…

Read More

കേരളത്തില്‍ വേനല്‍മഴ ശക്തിപ്രാപിക്കുന്നു; വയനാട്ടില്‍ യെല്ലോ അലർട്ട്

കേരളത്തിൽ വേനൽമഴ വീണ്ടും ശക്തി പ്രാപിക്കുന്നു. എട്ട് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ വയനാട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Read More

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി; തമിഴ്നാട്ടിൽ ത്രിഭാഷാ പദ്ധതി അനുവദിക്കില്ല

ചെന്നൈ: തമിഴ്നാട്ടിൽ ത്രിഭാഷാ പദ്ധതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ പഠന സംവിധാനം വേദനാജനകവും സങ്കടകരവുമാണെന്ന് എടപ്പാടി പളനിസ്വാമി പറഞ്ഞു. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്നാട്ടിലെ മുൻ മുഖ്യമന്ത്രിമാരുടെ നിലപാട് ചൂണ്ടിക്കാട്ടിയ എടപ്പാടി ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ‘ദേശീയ വിദ്യാഭ്യാസ നയത്തിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ത്രിഭാഷാ പദ്ധതിയിൽ ഞങ്ങൾ ദുഃഖിതരാണ്. പതിറ്റാണ്ടുകളായി നമ്മുടെ സംസ്ഥാനം ദ്വിഭാഷാ നയം പിന്തുടരുന്നു. അതിൽ ഒരു മാറ്റവുമുണ്ടാകുകയില്ല’, മുഖ്യമന്ത്രി പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങളുടെ…

Read More