Headlines

ശക്തമായ മഴ തുടരും; നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ഞായറാഴ്ചവരെ കേരളത്തിൽ ശക്തമായ മഴ തുടരും. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാലു വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ജാഗ്രത മുന്നറിയപ്പ്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 20.4 സെന്റീമീറ്റർവരെ മഴപെയ്യാം. ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. മത്സ്യബന്ധനത്തിനുള്ള വിലക്ക്‌ തുടരുന്നു. കേരളതീരത്തും കർണാടകതീരത്തും ലക്ഷദ്വീപിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. യെല്ലോ അലർട്ട വ്യാഴം: തൃശ്ശൂർ, കാസർകോട്. വെള്ളി:…

Read More

കോവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തെ പ്രതിരോധിക്കാൻ വാക്‌സിനേഷനും മാസ്കും പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന

  ജനീവ: കോവിഡ് ഡെൽറ്റ പ്ലസ് വകബേധത്തെ പ്രതിരോധിക്കാൻ വാക്‌സിനേഷനും മാസ്‌ക് ധരിക്കുന്നതുൾപ്പടെയുള്ള സുരക്ഷാ രീതികളും അത്യാവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ റഷ്യയുടെ പ്രതിനിധി ആയ മെലിറ്റ വുജ്നോവിക് പറഞ്ഞു. വാക്‌സിനേഷൻ മാത്രമായി ഡെൽറ്റ പ്ലസ് വകഭേദത്തെ തടയില്ലെന്നും വുജ്നോവിക് കൂട്ടിച്ചേർത്തു. ഈ ചെറിയ സമയ പരിധിയിൽ നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ വീണ്ടും ലോക്ഡൗൺ പോലുള്ള നടപടികൾ സ്വീകരിക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നും വുജ്നോവിക് പറഞ്ഞു. കൂടത്തെ വാക്‌സിനേഷൻ ഡെൽറ്റ പ്ലസ് വകഭേദത്തെ പ്രതിരോധിക്കാൻ അത്യാവശ്യമാണെന്നും വുജ്നോവിക് പറഞ്ഞു. വാക്‌സിൻ സ്വീകരിക്കുന്നത്…

Read More

ബംഗ്ലാദേശില്‍ യാത്രാബോട്ട് മുങ്ങി 17 മരണം; 30 പേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായി

ധക്ക: വടക്കന്‍ ബംഗ്ലാദേശില്‍ യാത്രാബോട്ട് മുങ്ങി 17 പേര്‍ മരിച്ചു. ഒരാളെ കാണാതായി. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. നേത്രകോണാ ജില്ലയില്‍ മദന്‍ ഉപാസിലയിലാണ് അപകടം നടന്നതെന്ന് ധാക്ക ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു. മൈമെന്‍സിങ്ങില്‍നിന്ന് യാത്ര ആരംഭിച്ച മദ്‌റസാ വിദ്യാര്‍ഥികളും അധ്യാപകരും അടക്കം 48 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 30 പേരെ രക്ഷപ്പെടുത്തി. അപകടകാരണം വ്യക്തമായിട്ടില്ല. ഇത്തരം അപകടങ്ങള്‍ ബംഗ്ലാദേശില്‍ സാധാരണമാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബോട്ടുകള്‍ സര്‍വീസ് നടത്തുന്നതും അശ്രദ്ധമായ ഡ്രൈവിങ്ങും പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കാറുണ്ട്. ബോട്ടിന്റെ…

Read More

ശബരിമല സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധന; സാമ്പിൾ ശേഖരണം 17ന്, ഉച്ചപൂജയ്ക്ക് ശേഷം സാമ്പിൾ ശേഖരിക്കും

ശബരിമല സ്വർണക്കവർച്ച, സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം 17ന്. ഹൈക്കോടതി അനുമതി നൽകി. 17ന് ഉച്ചപൂജയ്ക്ക് ശേഷം സാമ്പിൾ ശേഖരിക്കാം. തന്ത്രിയുടെ കൂടി നിലപാടറിഞ്ഞ ശേഷമാണ് തീരുമാനം. നേരത്തെ സാമ്പിൾ ശേഖരിക്കാൻ SIT അനുമതി തേടിയിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. 2019 ,2025ലെയും ദ്വാരപാലകപ്പാളി,സ്തംഭപ്പാളി എന്നിവ പരിശോധിക്കും./ വിജയ് മല്യ 1998 ൽ സ്വർണ്ണം പൊതിഞ്ഞ സ്തംഭപ്പാളികളുടെ ഭാഗവും പരിശോധിക്കും.ഇതിലൂടെ നഷ്ടപ്പെട്ട സ്വർണ്ണം കണ്ടെത്താനാകും. ഉണ്ണിക്കൃഷ്ണൻ…

Read More

സുരേഷ് ഗോപിയുടെ കാറിന് പിന്നാലെ ഓടി, അപേക്ഷ നല്കാൻ ശ്രമിച്ചയാളെ പിടിച്ചുമാറ്റി ബിജെപി പ്രവർത്തകർ

കോട്ടയത്ത് സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു. വാഹനത്തിന് പിന്നാലെ പോയി നിവേദനം നൽകാനെത്തിയ ആളെ പിടിച്ചുമാറ്റി. കലുങ്ക് സംവാദം കഴിഞ്ഞ് നിവേദനം നൽകാനെത്തിയ ആളെ ബിജെപി പ്രവർത്തകരാണ് പിടിച്ചുമാറ്റിയത്. കലുങ്ക് സംഗമം കഴിഞ്ഞ് സുരേഷ് ഗോപി കാറിൽ മടങ്ങുബോൾ ആയിരുന്നു സംഭവം. ഒരു മണിക്കൂർ നേരം സംഗമം നടന്നു അവിടെയൊന്നും ഇദ്ദേഹം നിവേദനം നൽകാൻ തയാറായില്ല. സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് വാഹനം തടയാൻ ശ്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. കാറിന് പിന്നാലെ ഓടി അപേക്ഷ നല്കാൻ ശ്രമിക്കുമ്പോഴായിരുന്നു ബിജെപി…

Read More

80s ലേക്ക് പോയി ഒരു ഫോട്ടോ എടുത്താലോ? ഇതാണ് ആ ചാറ്റ് GPT പ്രോംപ്ട്

സോഷ്യല്‍ മീഡിയ തുറന്നാല്‍ ഒറ്റയടിക്ക് ടൈം ട്രാവല്‍ ചെയ്തു എണ്‍പതുകളില്‍ എത്തിയ ഫീലാണ്. എല്ലാവരുടെയും ഫീഡുകളില്‍ നിറഞ്ഞു നില്‍ക്കുന്നത് 80s Style. നീട്ടി വളര്‍ത്തിയ മുടിയും കട്ടി ചെയിനും ഡെനീം ജാക്കറ്റുമെല്ലാം അണിഞ്ഞ് ഒരു വിഭാഗം. വയറിലേക്ക് കയറ്റി ടക്ക് ഇന്‍ ചെയ്ത ഷര്‍ട്ടും പാന്റും കൂളിങ് ഗ്ലാസും അണിഞ്ഞ് മറ്റൊരു കൂട്ടര്‍. ‘പൂമുഖ വാതില്‍ക്കല്‍ സ്‌നേഹം തുളുമ്പി നില്‍ക്കുന്ന പൂന്തിങ്കളാകുന്ന ഭാര്യ’യ്‌ക്കൊപ്പമുള്ള എണ്‍പതുകളിലെ കപ്പിള്‍ ഫോട്ടോയാണ് മറ്റു ചിലര്‍ക്ക് താല്‍പ്പര്യം. ചാറ്റ് ജിപിടിയുടെ ഏറ്റവും പുതിയ…

Read More

ബൈഡനോ ട്രംപോ, ഇഞ്ചോടിഞ്ച് പോരാട്ടം: 12 മണിക്കൂറിനുള്ളിൽ ഫലം അറിയാമെന്ന് അധികൃതർ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. മൂന്നാം ദിവസവും സസ്‌പെൻസ് തീരാതെയാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള ഫലപ്രഖ്യാപനമാണ് ഇനിയുണ്ടാകേണ്ടത്. ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയത്തിന് അരികിലാണെങ്കിലും ട്രംപ് അവകാശവാദം തുടരുകയാണ് നിയമപരമായി താൻ വിജയിച്ചു കഴിഞ്ഞുവെന്നാണ് ട്രംപ് അൽപ്പം മുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. തെരഞ്ഞെടുപ്പിൽ താൻ വഞ്ചിക്കപ്പെട്ടു. വ്യാപകമായ ക്രമക്കേടുകൾ നടന്നു. സുപ്രീം കോടതി വരെ പോകുമെന്നും ട്രംപ് ആവർത്തിച്ചു. നിലവിൽ 264 സീറ്റുകൾ ബൈഡൻ ഉറപ്പിച്ചിട്ടുണ്ട്. ആറ് ഇലക്ടറൽ…

Read More

ജമ്മു കാശ്മീരിലെ കാര്‍ഗിലില്‍ മഞ്ഞിടിച്ചിലില്‍ അകപ്പെട്ട് മരണപ്പെട്ട സൈനികന്‍ സി.പി.ഷിജിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തി

ജമ്മു കാശ്മീരിലെ കാര്‍ഗിലില്‍ മഞ്ഞിടിച്ചിലില്‍ അകപ്പെട്ട് മരണപ്പെട്ട സൈനികന്‍ സി.പി.ഷിജിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തി. പൊഴുതന ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചിരുന്ന ഭൗതിക ശരീരത്തിൽ ജില്ലാ കളക്ട്ടർ ഡോ. അദീല അബ്ദുള്ള റീത്ത് സമർപ്പിച്ചു. തുടർന്ന് പൊഴുതന കുറിച്യാർ മലയിലെ തറവാട്ട് വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മേയ് 4 നാണ് കാര്‍ഗിലില്‍ മഞ്ഞുമലയിടിച്ചിലില്‍പ്പെട്ട് വയനാട് പൊഴുതന സ്വദേശിയായ നയിക് സുബൈദര്‍ സി.പി.ഷിജി (45) മരിച്ചത്. മൃതദേഹം ഇന്നലെ ( മെയ് 6 ന് ) രാത്രി 10.30 ന്…

Read More

ശബരിമല യുവതി പ്രവേശനം: ഒമ്പതംഗ ഭരണഘടനാ ബഞ്ചിന്റെ രൂപീകരണം പരിഗണനയില്ലെന്ന് ചീഫ് ജസ്റ്റിസ്

ശബരിമല യുവതി പ്രവേശന വിഷയം അടക്കം പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബഞ്ചിന്റെ രൂപീകരണം പരിഗണനയിലുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. മതസ്വാതന്ത്ര്യവും സ്ത്രീ അവകാശങ്ങളും സംബന്ധിച്ച ചോദ്യങ്ങളാകും ഭരണഘടനാ ബഞ്ചിന്റെ പരിഗണനാ വിഷയം അതേസമയം എന്നുമുതലാകും ബഞ്ച് വാദം കേട്ട് തുടങ്ങുകയെന്ന കാര്യം ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടില്ല. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്. വേനലവധിക്ക് മുമ്പ് വാദം കേൾക്കൽ ആരംഭിച്ചാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന സർക്കാരിന് മറ്റൊരു വെല്ലുവിളിയായി…

Read More

ഇന്നത്തെ ഭാഗ്യവാൻ ആരാകും? ഭാഗ്യതാര ലോട്ടറി BT 38 ഫലം ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT 38 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യതാര ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും ലഭിക്കും. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. വ്യത്യസ്ത സീരീസിലെ ഒരേ നമ്പറുകൾക്ക് 5000 രൂപയാണ് സമാശ്വാസ സമ്മാനം. എല്ലാ തിങ്കളാഴ്ചയുമാണ് ഭാഗ്യതാര ലോട്ടറി നറുക്കെടുക്കുന്നത്. ഭാഗ്യതാര ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/,…

Read More