Headlines

‘രമേശ് ചെന്നിത്തല, കരുണാകരൻ അടക്കം പ്രതിപക്ഷ നേതാക്കളുണ്ടായിരുന്നു; ഇത്രയും വൃത്തികെട്ട നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ല’; വി ഡി സതീശന് മറുപടിയുമായി എംഎം മണി

പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി എംഎം മണി. ഇത്രയും വൃത്തികെട്ട പ്രതിപക്ഷ നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല, കരുണാകരൻ അടക്കം നമ്മുക്ക് പ്രതിപക്ഷ നേതാക്കളുണ്ടായിരുന്നു. സതീശൻ ധിക്കാരിയും അഹങ്കാരിയുമാണ്. ലോകത്തുള്ളവരെയെല്ലാം തെറി വിളിക്കുന്ന എംഎൽഎ ഉണ്ടല്ലോ… വൺ ടു ത്രീ – ഇതായിരുന്നു വി ഡി സതീശന്‍റെ പ്രതികരണം എന്നും എംഎം മണി പറഞ്ഞു. പുതുയുഗ യാത്ര ഇടുക്കിയിൽ എത്തിയപ്പോഴായിരുന്നു സതീശന്‍റെ ഈ പരാമർശം.അതേസമയം ഇടുക്കി ഉടുമ്പന്‍ചോലയില്‍ എംഎം മണിക്ക് മൂന്നാം ഊഴം….

Read More

ഗാസിയാബാദിൽ വസ്ത്രവ്യാപാരിയെയും കുടുംബത്തെയും അക്രമി സംഘം വെടിവെച്ചു കൊന്നു

  ഉത്തർപ്രദേശിലെ ഗാസിയബാദിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ അക്രമിസംഘം വെടിവെച്ചു കൊന്നു. ലോണി മേഖലയിൽ ഇന്ന് രാവിലെയാണ് സംഭവം. കവർച്ച ശ്രമത്തിനിടെയാണ് കൂട്ടക്കൊലപാതകം നടന്നതെന്നാണ് സംശയം വസ്ത്ര വ്യാപാരിയായ റിഹാസുദ്ദീന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ റിഹാസുദ്ദീനും രണ്ട് മക്കളും സംഭവസ്ഥലത്ത് വെച്ച് മരിച്ചു. റിഹാസുദ്ദീന്റെ ഭാര്യയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

മുകേഷ് കേസിലെ സ്ത്രീയ്ക്കും മാനമുണ്ട്, എല്ലാ സ്ത്രീകള്‍ക്കും മാനമുണ്ട്, ഞങ്ങളെ ഉപദേശിക്കാന്‍ വരുന്നവര്‍ അതുകൂടി ഓര്‍ക്കണം: കെ മുരളീധരന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗിക പീഡന കേസില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അനുകൂലിച്ച് പാര്‍ട്ടി മുഖപത്രത്തില്‍ മുഖപ്രസംഗം വന്നതില്‍ അദ്ദേഹം വിശദീകരണം നല്‍കി. മുകേഷ് വിഷയത്തിലും രാഹുല്‍ വിഷയത്തിലും എല്‍ഡിഎഫ് എടുത്ത ഇരട്ടത്താപ്പിനെയാണ് ലേഖനം വിമര്‍ശിക്കുന്നതെന്നും രാഹുലിന്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ എഡിറ്റോറിയല്‍ ശ്രമിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി വന്നപ്പോള്‍ മാത്രം സിപിഐഎം ധാര്‍മികത പറയുന്നതെന്തിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഡിറ്റോറിയലിന്റെ തലക്കെട്ടായ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടേ എന്നത്…

Read More

ആരോഗ്യമേഖലയിലെ സർക്കാർ അനാസ്ഥ; യൂത്ത് ലീഗും പ്രതിഷേധത്തിന്, സംസ്ഥാനത്തെ മുഴുവൻ DMO ഓഫീസുകളിലും മാർച്ച്

ആരോഗ്യ മേഖലയിലെ സർക്കാർ അനാസ്ഥക്കെതിരെ യൂത്ത് ലീഗും പ്രതിഷേധത്തിന്. യൂത്ത് ലീഗ് ഡി എം ഒ ഓഫിസ് മാർച്ച് ജൂലൈ മൂന്നിന് നടക്കും. സംസ്ഥാനത്തെ മുഴുവൻ DMO ഓഫിസുകളിലിലേക്കും മാർച്ച് നടത്തും. അനാഥമായി കിടക്കുന്ന ആരോഗ്യ വകുപ്പിൻ്റെ കണ്ണ് തുറപ്പിക്കുന്നതിനാണ് മാർച്ചെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും പി.കെ ഫിറോസും പറഞ്ഞു. സംസ്ഥാനത്തെ പാവപ്പെട്ട അനേകായിരം പേർ ആശ്രയിക്കുന്ന ആശുപത്രികൾ സർക്കാറിൻ്റെ അനാസ്ഥ കാരണം വലിയ ദുരിതത്തിലാണിന്ന്. മരുന്ന് വിതരണ കമ്പനികൾക്ക് ഭീമമായ സംഖ്യ കുടിശ്ശിക വരുത്തിയതിനാൽ…

Read More

‘ഓൺലൈൻ ഗെയിം കളിക്കുന്നതിനിടയിൽ എന്റെ മകളോട് ഒരാൾ നഗ്നചിത്രം ആവശ്യപ്പെട്ടു, സൈബർ ഇടത്ത് കുട്ടികൾ സുരക്ഷിതരല്ല’; നടൻ അക്ഷയ്കുമാർ

സൈബർ ഇടത്ത് കുട്ടികൾ സുരക്ഷിതരല്ലെന്ന് നടൻ അക്ഷയ് കുമാർ. തന്റെ ജീവിതത്തിൽ നടന്ന അസ്വസ്ഥമായ സംഭവം അക്ഷയ് കുമാർ വെള്ളിയാഴ്ച പങ്കുവെച്ചു. സൈബർ ഇടത്ത് കുട്ടികൾ സുരക്ഷിതരല്ല. തന്റെ മകളോട് ഒരാൾ നഗ്നചിത്രം ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ ഗെയിം കളിക്കുന്നതിനിടയിലാണ് സംഭവം. സൈബർ ഇടത്തെ കുറ്റകൃത്യങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കാനാണ് തുറന്നു പറയുന്നത്. കുട്ടികൾക്ക് സ്കൂളിൽ നിന്നു തന്നെ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധം നൽകണമെന്നും അക്ഷയ് കുമാർ വ്യക്തമാക്കി. ഇന്ന് മുംബൈയിലെ പൊലീസ് ആസ്ഥാനത്ത്…

Read More

കുനൂർ അപകടം; ഹെലികോപ്റ്ററിന്റെ അവസാന ദൃശ്യങ്ങൾ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ കസ്റ്റഡിയിലെടുത്തു

  കൂനൂരിൽ അപകടത്തിന് തൊട്ട് മുമ്പ് ഹെലികോപ്റ്ററിന്റെ അവസാന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. മൊബൈൽ ഫോൺ കോയമ്പത്തൂരിലെ ലാബിലേക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. അപകടത്തെകുറിച്ചറിയുന്ന കൂടുതൽ പേരിൽനിന്നും മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. മലയാളിയായ കോയമ്പത്തൂര്‍ തിരുവളളുവര്‍ നഗറില്‍ താമസിക്കുന്ന ഫോട്ടോഗ്രാഫര്‍ കൂടിയായ വൈ ജോയിയാണ് വീഡിയോ പകര്‍ത്തിയത്. ഹെലികോപ്റ്റര്‍ കനത്ത മൂടല്‍മഞ്ഞിലേക്ക് പ്രവേശിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാമായിരുന്നു. ദൃശ്യങ്ങളുടെ വിശ്വാസ്യതയും കൃത്യമായ സമയവും സംബന്ധിച്ച വിവരങ്ങളറിയാനാണ് മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്കയക്കുന്നത്. വീഡിയോ…

Read More

ഒമാനിലെ എണ്ണ കയറ്റുമതി കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം; പിന്നില്‍ ഇറാന്‍?

  ഒമാനിലെ എണ്ണ കയറ്റുമതി കേന്ദ്രമായ മിനാ അല്‍ ഫഹല്‍ ടെര്‍മിനലില്‍ ഡ്രോണ്‍ ആക്രമണം. കടലിലെ സിംഗിള്‍ ബോയ് മൂറിംഗിലെ ഒന്നും രണ്ടും ബര്‍ത്തുകള്‍ക്കിടയിലാണ് സ്‌ഫോടനം. ഈ കേന്ദ്രത്തില്‍ നിന്നുള്ള എണ്ണ ലോഡിങ് താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. (Oman suspends oil loading at Mina al Fahal terminal after drone attack)     കുവൈത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇതിലും ഇറാന്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ ഈ…

Read More

‘നേമം മണ്ഡലത്തിൽ 23 സ്‌കൂളുണ്ട്, സ്‌കൂൾ സമയത്ത് അഘോരി സ്വാമിമാർ ഇറങ്ങി നടന്നാൽ പിള്ളാര് പേടിച്ച് പോകും’; വി.ശിവൻകുട്ടി

രാജീവ് ചന്ദ്രശേഖർ വോട്ടർമാരെ കബിളിപ്പിക്കുന്നുവെന്ന് വി ശിവൻകുട്ടി. രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരം മറച്ചുവച്ചു, ഇപ്പോഴും നികുതി അടച്ച വസ്തുവാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി വിഷയത്തിൽ ഇടപെടണം.ഈ വിഷയത്തിൽ ചീഫ് ഇലക്ട്രൽ ഓഫീസർ, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്ക് പരാതി നൽകും. കോടതിയെ സമീപിക്കാനും തീരുമാനിച്ചു. കോടി കണക്കിന് രൂപയുടെ സ്വത്താണ് മറച്ചുവെച്ചത്. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് രാജീവ് ചന്ദ്രശേഖർ നേരിടുന്നുവെന്നും വി ശിവൻകുട്ടി ആരോപിച്ചു. അഘോരിമാരുടെ വരവ്, തിരഞ്ഞെടുപ്പ് കേസ് ആവാൻ സാധ്യതയുണ്ട്. അഘോരിമാർ വരുന്നത് കുഴപ്പമില്ല….

Read More

യുക്രൈനിൽ നിന്ന് 17,000 പേരെ ഒഴിപ്പിച്ചതായി കേന്ദ്രം; കുടുങ്ങിയവരുടെ കാര്യത്തിൽ ആശങ്ക അറിയിച്ച് കോടതി

  യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്ന് ഇതുവരെ 17,000 പേരെ ഒഴിപ്പിച്ചതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഒഴിപ്പിക്കൽ നടപടികൾ ഊർജിതമാക്കാൻ പ്രധാനമന്ത്രി ഇന്നും ഉന്നതതല യോഗം വിളിച്ചതായും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു അതേസമയം യുക്രൈനിൽ ഇനിയും കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തിൽ കോടതി ആശങ്ക അറിയിച്ചു. കുടുംബാംഗങ്ങൾക്ക് വിവരങ്ങൾ അറിയാൻ ഹെൽപ് നമ്പറുകൾ ഏർപ്പെടുത്താൻ കോടതി നിർദേശം നൽകി. പരാതിക്കിടയില്ലാത്ത വിധം ഒഴിപ്പിക്കൽ പൂർത്തിയാക്കുമെന്ന് കേന്ദ്രം അറിയിച്ചു കിഴക്കൻ യുക്രൈൻ നഗരങ്ങളിലാണ് നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്….

Read More