കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശിവശങ്കർ ശ്രമിക്കുന്നു; കള്ളം പ്രചരിപ്പിക്കുന്നുവെന്നും ഇ ഡി

ഇ ഡി കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നതിന് മുമ്പായി കോടതിയിൽ വീണ്ടും നിയമപോരാട്ടം. ശിവശങ്കർ ഇന്നലെ രേഖാമൂലം സമർപ്പിച്ച വാദത്തിനെതിരെ ഇ ഡി രംഗത്തുവന്നു. വാദം നടന്ന് മൂന്ന് ദിവസത്തിന് ശേഷം രേഖാമൂലം വാദം ഉന്നയിച്ചതിൽ ഗൂഢലക്ഷ്യമുണ്ടെന്ന് ഇഡി ആരോപിച്ചു കോടതിയെ തെറ്റിദ്ധരിപ്പിക്കാനും സ്വാധീനിക്കാനുമാണ് ശ്രമം. തുറന്ന കോടതിയിൽ ഉന്നയിക്കാത്ത വാദങ്ങളാണ് രേഖാമൂലം നൽകിയത്. ഇത് കോടതി നടപടികൾക്ക് എതിരാണ്. ഇതിലൂടെ ജനവികാരം ഉയർത്താനും ശിവശങ്കർ ശ്രമിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ സമ്മർദം ചെലുത്തിയിട്ടില്ല….

Read More

മിഥുന് യാത്രാമൊഴി നല്‍കാനൊരുങ്ങി നാട്, ആദരാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നത് നൂറുകണക്കിന് പേർ, വിലാപയാത്ര സ്കൂളിലേക്ക്….

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് യാത്രാമൊഴി നല്‍കാനൊരുങ്ങി നാട്. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും സ്കൂളിലേക്ക് കൊണ്ടുപോയി. വഴിയിൽ പലയിടങ്ങളിലും ആദരാഞ്ജലികൾ അർപ്പിക്കാൻ കാത്തുനിൽക്കുന്നത് നൂറുകണക്കിന് പേരാണ്. തുർക്കിയില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ അമ്മ സുജ പൊലീസ് വാഹനത്തിന്‍റെ അകമ്പടിയില്‍ കൊല്ലത്തേക്ക് യാത്ര തിരിച്ചു. സ്കൂളില്‍ 12 മണിവരെ പൊതുദർശനത്തിന് വെക്കും. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കും. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കും. പിന്നീട്…

Read More

അടുത്ത മാസം മുതൽ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കും പാസ് ബുക്കും അസാധുവാകും

ന്യൂഡല്‍ഹി: അടുത്തമാസം ഒന്ന് മുതല്‍ രാജ്യത്തെ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും. വിവിധ കാലയളവില്‍ വിവിധ ബാങ്കുകളുമായി ലയിച്ച ദേനാ ബാങ്ക്, വിജയ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളുമാണ് ഏപ്രില്‍ ഒന്നുമുതല്‍ ഉപയോഗശൂന്യമാകുന്നത്.   ഈ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ ഉടന്‍ തന്നെ പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കണം. മാറിയ ഐഎസ്‌എഫ്‌ഇ കോഡും…

Read More

ALRAJHI Bank Jobs Opportunities In Saudi Arabia

ALRAJHI Bank Jobs In Saudi Arabia Big chance to do jobs in a very big group careers ALRAJHI Careers where you got many vacancies in  Saudi Arabia in ALRAJHI Bank Jobs. so Get ready to grab these Outstanding  opportunity that may take your career beyond your expectation in case you get hired. Therefore, you are requested to stick…

Read More

കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക്; രാജ്യത്ത് 24 മണിക്കൂറിനിടെ 22890 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയോട് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,890 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 99,79,447 ആയി ഉയർന്നു 338 പേർ ഇന്നലെ മരിച്ചു. ആകെ മരണസംഖ്യ 1,44,789 ആയി. അതേസമയം ഇതിനോടകം 95,20,827 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ മാത്രം 31,087 പേർ രോഗമുക്തരായി. 3,13,831 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ദേശീയ രോഗമുക്തി നിരക്ക് 95.40 ശതമാനമായി ഉയർന്നു. 1.45 ശതമാനമാണ് മരണനിരക്ക്.

Read More

സംസ്ഥാനത്ത് 13 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

  സംസ്ഥാനത്ത് 13 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് നാല് പേർക്കും, മലപ്പുറത്തും കണ്ണൂരും മൂന്ന് പേർക്ക് വീതവും ,പാലക്കാട്‌ രണ്ട് പേർക്കും കൊല്ലത്ത് ഒരാൾക്കുമാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. നിപ ബാധിതന്റെ സമ്പർക്ക പട്ടികയിൽ ഉള്ള ആരോഗ്യപ്രവർത്തകയുടെ ഫലം നെഗറ്റീവായി. നിപ രോഗബാധിതന്റെ സമ്പർക്കപട്ടിയിലുള്ള 15 പേരുടെ ഫലവും ഇതോടെ നെഗറ്റീവ് ആയി.     ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 209 ഷിഗെല്ല രോഗബാധയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള നിപ ബാധിതന്റെ…

Read More

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശപ്പോര് നാളെ; മുൻതൂക്കം ന്യൂസിലാൻഡിനെന്ന് ഗാംഗുലി

  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നാളെ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുക. ഫൈനലിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് നേരിയ മുൻതൂക്കമുണ്ടെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറയുന്നു ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ജയിച്ചാണ് ന്യൂസിലാൻഡ് നാളെ ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. ഇത് കിവീസിന് മുൻതൂക്കം നൽകുന്നു. സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും ഇതേ സാഹചര്യത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയുമാണ് ന്യൂസിലാൻഡ് വരുന്നത്. ഇതും പ്രധാന താരങ്ങളായ കെയ്ൻ വില്യംസൺ, ടിം സൗത്തി, കെയ്ൽ ജമീസൺ എന്നീ…

Read More

കേരള സർവകലാശാലയിലും എസ്‌എഫ്‌ഐക്ക്‌ ചരിത്ര വിജയം

കേരള സർവകലാശാലക്ക്‌ കീഴിലെ കോളജ്‌ യൂണിയനുകളിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ വമ്പൻ വിജയം. കണ്ണൂർ, കലിക്കറ്റ്,എംജി, സംസ്‌കൃത സർവകലാശാലാ കോളജുയൂണിയൻ തിരഞ്ഞെടുപ്പ് വിജയത്തിന്‌ പിന്നാലെയാണ്‌ ഭൂരിപക്ഷം കോളജുകളും എസ്‌എഫ്‌ഐ ഒറ്റക്ക് നേടിയത്‌. തിരഞ്ഞെടുപ്പു നടന്ന 79 കോളജുകളിൽ 42 ലും എസ്‌എഫ്‌ഐ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വെള്ളിയാഴ്‌ച തെരഞ്ഞെടുപ്പു നടന്ന കോളജുകളിൽ കെഎസ്‌യു, എബിവിപി കൈവശം വച്ചിരുന്ന യൂണിയണനുകളും എസ്‌എഫ്‌ഐ പിടിച്ചെടുത്തു. തിരുവനന്തപുരം മാർ ഇവാനിയോസ്‌, കാട്ടാക്കട ക്രൈസ്‌റ്റ്‌ നഗർ,കൊട്ടാരക്കര സെന്റ്‌ ഗ്രിഗോറിയോസ്‌, അന്പലപ്പുഴ ഗവ. കോളജ്‌,…

Read More

തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ നടപടി വേണ്ട; ജി സുധാകരൻ വിവാദങ്ങളിൽ ജാഗ്രതയോടെ ഇടപെടാൻ സിപിഐഎം

മുതിർന്ന നേതാവ് ജി സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ജാഗ്രതയോടെ ഇടപെടാൻ സിപിഐഎം. തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ആർക്കെതിരെയും നടപടി വേണ്ടെന്ന നിലപാടിലാണ് പാർട്ടി ജില്ലാ കമ്മിറ്റി. ജി സുധാകരനുമായി മുതിർന്ന നേതാക്കൾ ആശയവിനിമയം നടത്തും. സൈബർ ആക്രമണം അടക്കമുള്ള പരാതികളിൽ കുറ്റക്കാർക്കെതിരെ പാർട്ടി സ്വീകരിച്ച നടപടികൾ ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ജി സുധാകരനെ പറഞ്ഞ് മനസിലാക്കി അനുനയ ശ്രമമാണ് പാർട്ടി ലക്ഷ്യമിടുന്നത്. എച്ച് സലാം – ജി സുധാകരൻ പോരിന് താത്കാലികമായെങ്കിലും വിരാമമിടാൻ സംസ്ഥാന കമ്മറ്റിയും ഇടപെടും.പരസ്യ…

Read More