Headlines

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പഴഞ്ചന, വെള്ളമുണ്ട സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിവിടങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8.30 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിലെ ചിരട്ടയമ്പം, കോളേരി ടൗണ്‍, മൊട്ടക്കുന്ന് എന്നിവിടങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

Read More

‘ഓപ്പറേഷൻ വനരക്ഷ’; സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന

സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വൻ ക്രമക്കേടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്ന് വിജിലൻസ് മിന്നൽ പരിശോധന ആരംഭിച്ചു. ‘ഓപ്പറേഷൻ വനരക്ഷ’ എന്ന പേരിലാണ് വിജിലൻസ് സംഘം ഇന്ന് രാവിലെ 11 മണി മുതൽ സംസ്ഥാനത്തുടനീളമുള്ള വനം വകുപ്പ് ഓഫീസുകളിൽ പരിശോധന നടത്തുന്നത്. പ്രധാനമായും ലാന്റ് എൻ.ഒ.സി (NOC), മരം മുറി അനുമതി എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഈ അനുമതികൾ നൽകുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരമാണ് വിജിലൻസിന് ലഭിച്ചത്. ഇത്…

Read More

പാലിയേക്കര ടോൾ പ്ലാസയിലെ 11 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പാലിയേക്കര ടോൾ പ്ലാസയിൽ ഇന്ന് നടത്തിയ പരിശോധനയിൽ 11 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ആറ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവരോടും സമ്പർക്കത്തിൽ വന്നവരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ടോൾ പ്ലാസ അടച്ചിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തകർ ഇന്ന് ടോൾ പിരിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്തു  

Read More

പിഎം ശ്രീ; സിപിഐഎം വഴങ്ങുന്നു; ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് അറിയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കും

പിഎം ശ്രീയില്‍ സിപിഐഎം വഴങ്ങുന്നുവെന്ന് വിവരം. ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് അറിയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കും. കത്തിന്റെ കരട് എം.എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജക്ക് അയച്ചു കൊടുത്തു. കത്ത് സിപിഐ സംസ്ഥാന നേതൃത്വം പരിശോധിക്കുകയാണ്. മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കടുത്ത നടപടിയിലേക്ക് സിപിഐ കടക്കുമെന്നിരിക്കെയായിരുന്നു സിപിഐഎമ്മിന്റെ നിര്‍ണായക നീക്കം. എംഎ ബേബിയുടെ മധ്യസ്ഥതയിലാണ് ഒത്തുതീര്‍പ്പിന് വഴങ്ങുന്നത്. പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കണമെന്നായിരുന്നു സിപിഐ മുന്നോട്ട് വച്ച പ്രധാന ഉപാദി. ആ ഉപാദിക്കാണ് വഴങ്ങുന്നതായാണ് വിവരം….

Read More

പരിശീലനത്തിനിടെ ടിയർ ഗ്യാസ് പൊട്ടി തെറിച്ചു, കരുനാഗപ്പള്ളിയിൽ 3 പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

കരുനാഗപ്പള്ളിയിൽ ടിയർ ഗ്യാസ് പരിശീലനത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ടിയർ ഗ്യാസ് പൊട്ടിയാണ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റത്. പരുക്കേറ്റ 3 പോലീസ് ഉദ്യോഗസ്ഥരെ ചവറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2 വനിത പൊലീസ് ഉദ്യോസ്ഥർക്കും, 1 പുരുഷ പൊലീസ് ഉദ്യോഗസ്ഥനുമാണ് പരുക്കേറ്റത്. കരുനാഗപ്പള്ളി സബ്ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ടിയർ ഗ്യാസ് ആദ്യം ഉപയോഗിച്ചപ്പോൾ പൊട്ടിയിരുന്നില്ല. തുടന്ന് വീണ്ടും ലോഡ് ചെയുമ്പോഴായിരുന്നു പൊട്ടിത്തെറിച്ചത്. എന്താണ് സംഭവിച്ചത് എന്നതിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കരുനാഗപ്പള്ളി എസിപി അറിയിച്ചു.

Read More

പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​റ​പ്പാ​യും ന​ട​പ്പാ​ക്കും, പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് ഇ​റ​ക്കും: മു​ഖ്യ​മ​ന്ത്രി

  ​തിരുവനന്തപുരം: നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ഉ​റ​പ്പാ​യും ന​ട​പ്പാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തേ​തു​പോ​ലെ ഈ ​സ​ർ​ക്കാ​ർ ആ​ദ്യ വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന വേ​ള​യി​ലും ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ പ​റ​യു​ന്ന​തു ന​ട​പ്പാ​കും എ​ന്ന കാ​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ന​ട​പ്പാ​കു​ന്ന കാ​ര്യം മാ​ത്ര​മേ പ​റ​യൂ എ​ന്ന​തു സ​ർ​ക്കാ​രി​നെ സം​ബ​ന്ധി​ച്ചും നി​ർ​ബ​ന്ധ​മു​ണ്ട്. അ​തു​കൊ​ണ്ടാ​ണു ചി​ല പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​യാ​ൽ ത​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പ് അ​പ​ക​ട​ത്തി​ലാ​കു​മോ​യെ​ന്നു ചി​ല​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്. കെ-​റെ​യി​ൽ…

Read More

പ്രഭാത വാർത്തകൾ

  🔳യുദ്ധകാഹളവുമായി റഷ്യ. അഞ്ചു യുക്രെയിന്‍കാരെ റഷ്യ വധിച്ചു. ഷെല്ലാക്രമണത്തിലൂടെ റഷ്യന്‍ പട്ടാളം യുക്രെയിന്റെ രണ്ടു സൈനിക വാഹനങ്ങള്‍ തകര്‍ത്തു. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റക്കാരെയാണ് ആക്രമിച്ചതെന്നു റഷ്യന്‍ പട്ടാളം. യുക്രെയിന്‍ പ്രതികരിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ വ്യക്തമാക്കിയിട്ടുണ്ട്. 🔳സംസ്ഥാന സര്‍ക്കാരിനെതിരെ മാര്‍ച്ച് നാലിനു യുഡിഎഫ് പ്രക്ഷോഭം. എംപിമാരും എംഎല്‍എമാരും സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തും. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് ആരോപിച്ചും സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പ്രക്ഷോഭം. സില്‍വര്‍…

Read More

സ്വപ്‌ന സുരേഷിനെ ഐടി വകുപ്പില്‍ നിയമിച്ചത് തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് ഐടി വകുപ്പില്‍ ജോലിക്ക് കയറിയത് തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്താണ് ഉണ്ടായതെന്ന കാര്യത്തില്‍ വ്യക്തത വരുത്തും. കുറ്റവാളികള്‍ക്ക് ഒളിക്കാനുള്ള താവളമല്ല മുഖ്യമന്ത്രിയുടെ ഓഫീസെന്ന് കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് വ്യക്തമായതാണ്. സ്വര്‍ണക്കടത്ത് കണ്ടുപിടിക്കുന്നതിന് നേതൃത്വം വഹിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. കുറ്റകൃത്യത്തിന് പിന്നുള്ള പ്രധാന ആസൂത്രകരെ കുറിച്ച് അന്വേഷണ സംഘത്തിന് കൃത്യമായ വിവരം ലഭിച്ചുവെന്നാണ് പുറത്തുവരുന്ന സൂചന. അവരെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാന്‍ അന്വേഷണ സംഘത്തിനാകും…

Read More

നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. തുടർച്ചയായ നാല് ദിവസം വിലവർധനവുണ്ടായതിന് ശേഷമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലും സ്വർണവില ഇടിഞ്ഞു. സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1947.41 എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില ഒരു ശതമാനം ഇടിഞ്ഞു.

Read More

രാഹുൽ ഈശ്വറിന് ജാമ്യമില്ല; അതിജീവിതയെ അധിക്ഷേപിച്ച കേസിൽ ജയിലിലേക്ക്

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളി. പ്രതി സ്ഥിരം കുറ്റവാളിയെന്നും , മുൻപും അതിജീവിതകളുടെ ഐഡന്റിറ്റി വ്യക്തമാക്കിയ കേസുകളുണ്ടെന്നും പ്രോസിക്യൂഷൻ. ജാമ്യം നൽകിയാൽ മറ്റ് പ്രതികളെ ഒളിവിൽ പോകാൻ സഹായിക്കുമെന്നും പ്രൊസിക്യൂഷൻ വാദിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചെന്ന കേസിൽ പ്രതി രാഹുൽ ഈശ്വറുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. തിരുവനന്തപുരം പൗഡിക്കോണത്തെ വീട്ടിൽ നിന്ന് രാഹുൽ ഈശ്വറിന്റെ ലാപ്പ്ടോപ്പ് പിടിച്ചെടുത്തു….

Read More