Headlines

കൊവിഡ് വാക്‌സിൻ: പാർശ്വഫലമുണ്ടായാൽ ഉത്തരവാദിത്വം മരുന്ന് കമ്പനിക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നവരിൽ ആർക്കെങ്കിലും പാർശ്വഫലങ്ങൾ സംഭവിച്ചാൽ ഉത്തരവാദിത്വം മരുന്ന് കമ്പനികൾക്കെന്ന് കേന്ദ്രസർക്കാർ. പാർശ്വഫലങ്ങൾ നേരിടുന്നവർക്ക് നഷ്ടപരിഹാരം കമ്പനികൾ തന്നെ നൽകണം. കേന്ദ്രസർക്കാരും ഉത്തരവാദിത്വം പങ്കിടണമെന്ന മരുന്ന് കമ്പനികളുടെ ആവശ്യം കേന്ദ്രം തള്ളി ഒരു വാക്‌സിനേഷൻ കേന്ദ്രത്തിൽ ഒരു കമ്പനിയുടെ വാക്‌സിൻ മാത്രം ഉപയോഗിച്ചാൽ മതി. കൊവിഷീൽഡ് വേണമോ കൊവാക്‌സിന് വേണമോയെന്ന് ലഭ്യതക്ക് അനുസരിച്ച് തീരുമാനിക്കാം. രണ്ടാംതവണ കുത്തിവെപ്പ് എടുക്കുമ്പോൾ ആദ്യം കുത്തിവെച്ച വാക്‌സിൻ തന്നെ കുത്തിവെക്കണം. ശനിയാഴ്ചയോടെ രാജ്യത്ത് 3000 വാക്‌സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാകും. അടുത്ത…

Read More

ആലപ്പുഴയില്‍ ദമ്പതികള്‍ വാടകവീട്ടില്‍ മരിച്ച നിലയില്‍

ആലപ്പുഴ: ചെന്നിത്തലയില്‍ ദമ്പതികളെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കൂരമ്പാല സ്വദേശിയായ ജിതിന്‍ (30), മാവേലിക്കര വെട്ടിയാര്‍ സ്വദേശിനിയായ ദേവിക (20) എന്നിവരാണ് മരിച്ചത്. ജിതിനെ തൂങ്ങിമരിച്ച നിലയിലും ദേവികയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കഴിഞ്ഞ മൂന്നുമാസമായി ഇവര്‍ ചെന്നിത്തലയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Read More

ഫാത്തിമ തഹ്ലിയക്കെതിരെ നടപടിക്ക് നീക്കം

ഫാത്തിമ തഹ്ലിയക്കെതിരെ നടപടിക്ക് നീക്കം. എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്കെതിരെ പാർട്ടി നടപടിക്ക് നീക്കം. ഹരിത വിഷയത്തില്‍ നടത്തിയ വാർത്താ സമ്മേളനം മുന്‍ നിർത്തിയാണ് മുസ്ലീം ലീഗ് നടപടിക്ക് നീക്കം നടക്കുന്നത്. ഹരിത മരവിപ്പിച്ചതിന് പിന്നാലെ ഫാത്തിക്കെതിരെ കൂടി നടപടിയെടുക്കുന്നത് പ്രതികൂലമാകുമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നുണ്ട്. പി കെ നവാസിനെതിരെ നടപടിയെടുക്കുന്നതിനൊപ്പം ഫാത്തിമക്കെതിരെയും നടപടി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. അതേസമയം പി കെ നവാസിനെതിരായ കേസില്‍ ഹരിത നേതാക്കളുടെയും ഫാത്തിമ തഹ്ലിയയുടെയും…

Read More

ശബരിമല സ്വർണ്ണക്കൊള്ള; എസ്ഐടി അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും, ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ തുടരും

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും. എസ്ഐടി അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. ദ്വാരപാലകശില്പത്തിലെ സ്വർണ്ണപ്പാളി പുനസ്ഥാപിച്ച കാര്യം ദേവസ്വം ബോർഡും ഹൈക്കോടതിയെ അറിയിക്കും.കൂടാതെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയാണ് സ്വർണ്ണം കവർന്നത്. ഹൈക്കോടതിയിൽ നൽകുന്ന അന്വേഷണ പുരോഗതി റിപ്പോ‍ർട്ടിൽ എസ്ഐടി ഇക്കാര്യം അറിയിക്കും. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻപോറ്റിയുടെ ചോദ്യം ചെയ്യൽ തുടരും. സന്നിധാനത്ത് നിന്ന് സ്വർണ്ണപ്പാളി കൊണ്ടുപോയ ഉണ്ണികൃഷ്ണൻ പോറ്റിയുടെ…

Read More

മോൻസൺ കേസിൽ അന്വേഷണം ആരംഭിച്ചതായി ഇഡി; ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി

  മോൻസൺ മാവുങ്കാൽ കേസിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ അന്വേഷിക്കാൻ അധികാരമുള്ളൂവെന്നും  മറ്റ് വിഷയങ്ങൾ സിബിഐ പോലുള്ള ഏജൻസികൾ അന്വേഷിക്കുന്നതാണ് ഉചിതമെന്നും ഇഡി പറഞ്ഞു മോൻസണുമായി ബന്ധപ്പെട്ട സംഭവങ്ങളെ തമാശയായി കാണാനാകില്ലെന്നും ഗൗരവത്തോടെ കാണേണ്ട വിഷയങ്ങളാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു. എഡിജിപിയും ഡിജിപിയും ആരോപണവിധേയരായി എന്നുള്ളത് ആശങ്കപ്പെടുത്തുന്നുണ്ട്. കേസിൽ അനിത പുല്ലയിലിന്റെ പങ്ക് വ്യക്തമാക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു.  

Read More

ആ ആറ് ഇരകളില്‍ ഒരാള്‍ ഞാനാണ്! ബ്രിജ് ഭൂഷണെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ ചീഫും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണെതിരേ നിര്‍ണായക വെളിപ്പെടുത്തലുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ബ്രിജ് ഭൂഷണെതിരേ ലൈംഗിക പീഡന പരാതി നല്‍കിയ ആറു ഗുസ്തി താരങ്ങളില്‍ ഒരാള്‍ താനാണെന്ന് അവര്‍ നേരിട്ട് വെളിപ്പെടുത്തുകയായിരുന്നു. മത്സര രംഗത്തേക്ക് തിരിച്ചു വരുന്നതിന്റെ ഭാഗമായുള്ള നിര്‍ണായക മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് എക്സില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയുള്ള വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്. ‘ചില സാഹചര്യങ്ങള്‍ കാരണം എനിക്ക് നിങ്ങളോട് കുറച്ചു കാര്യങ്ങള്‍ പറയണമെന്നുണ്ട്. കേസ്…

Read More

മതസ്പര്‍ദ്ധയുണ്ടാക്കുന്ന സോഷ്യല്‍മീഡിയ പ്രചാരണം: നജീബ് കാന്തപുരം എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

  തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നജീബ് കാന്തപുരം എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ദയുണ്ടാക്കുന്ന തരത്തിലുള്ള ഡോക്യുമെന്ററികള്‍, പോസ്റ്റുകള്‍, വീഡിയോ ക്ലിപ്പുകള്‍ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന സാഹോദര്യവും സമാധാനാന്തരീക്ഷവും തകര്‍ക്കുക എന്ന ലക്ഷ്യമാണെന്ന് സംശയിക്കുന്നതായി നജീബ് കാന്തപുരം കത്തില്‍ ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി കേരളത്തില്‍ നിലനില്‍ക്കുന്ന സാഹോദര്യം തകര്‍ക്കാന്‍ അനുവദിക്കരുത്. നാടിനെ…

Read More

കെ റെയിൽ: ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചെലവുകൾക്ക് 20.50 കോടി അനുവദിച്ചു

  കെ റെയിൽ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഭരണപരമായ ചെലവുകൾക്ക് 20.50 കോടി രൂപ അനുവദിച്ചു. ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കേണ്ടതിനാൽ കെ റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ എംഡിയുടെ അഭ്യർത്ഥന പ്രകാരമാണ് പണം അനുവദിച്ചതെന്ന് ഗതാഗതവകുപ്പ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 63,941 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 1,383 ഹെക്ടർ ഭൂമിയാണ് പുനരധിവാസത്തിനുൾപ്പെടെ ആവശ്യമായി വരിക. ഇതിൽ 1,198 ഹെക്ടർ സ്വകാര്യ ഭൂമിയാണ്. സ്ഥലം ഏറ്റെടുക്കുന്നതിനു മാത്രം 13,362.32 കോടി…

Read More

ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഉദ്ഘാടനം ഇന്ന്

കോഴിക്കോട്: കോര്‍പറേഷന്‍ അമൃത് പദ്ധതിയില്‍ പെടുത്തി മൊഫ്യൂസില്‍ ബസ് സ്റ്റാന്റിന് മുന്നില്‍ നിര്‍മിച്ച എസ്‌കലേറ്റര്‍ കം എലിവേറ്റര്‍ ഫൂട്ട്ഓവര്‍ ബ്രിഡ്ജ്, നവീകരിച്ച ഫുട്പാത്ത് എന്നിവ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് 12ന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കേന്ദ്ര നഗര കാര്യമന്ത്രി ഹര്‍ദീപ് സിംഗ് പുരി സന്ദേശം നല്‍കും. 11.35 കോടി രൂപ ചെലവില്‍ നിര്‍മിച്ച എസ്‌കലേറ്റര്‍ കം എലിവേറ്റര്‍ ഫുട് ഓവര്‍ ബ്രിഡ്ജ് സംസ്ഥാനത്ത് ആദ്യത്തേതാണ്. മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും.

Read More

‘തൂഫാന്‍ തൂക്കി’; ലഹരിയില്‍ നിന്ന് മുക്തി നേടിയവരെയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാം, ഡോ എല്‍സി ഉമ്മന്‍

  പുതിയ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനമൊട്ടാകെ ശക്തമായ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആഞ്ഞടിക്കുകയാണ്. നമ്മുടെ യുവതലമുറയെ കാര്‍ന്നുതിന്നുകയും കുടുംബങ്ങളെയും സമൂഹത്തെയും തകര്‍ക്കുകയും ചെയ്യുന്ന ലഹരിയുടെ വ്യാപനത്തെ തടയാനുള്ള ഈ ഇടപെടല്‍ തീര്‍ച്ചയായും ശ്ലാഘനീയമാണ്. എന്നാല്‍ ഒരു ദിവസത്തെയോ ഒരു മാസത്തെയോ പ്രത്യേക ഡ്രൈവായി മാത്രം ഇതിനെ കാണാന്‍ പാടില്ല. ലഹരിക്കെതിരായ പോരാട്ടം ഒരു തുടര്‍ച്ചയായ സാമൂഹിക പ്രക്രിയയാണ്. ആദ്യത്തെ ആവേശവും ഊര്‍ജവും തുടര്‍ന്നും ചോരാതെ നിലനിര്‍ത്താന്‍ കഴിയുമ്പോഴാണ് യഥാര്‍ത്ഥ വിജയം കൈവരിക്കാന്‍ സാധിക്കുക.ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഒരു ‘കള…

Read More