പെൺകുട്ടികളുടെ ഹോസ്റ്റലിന് മുന്നിൽ ബുള്ളറ്റിലെത്തി നഗ്നതാ പ്രദർശനം; ക്യാമറയിൽ കുടുങ്ങി പ്രതി

  പത്തനംതിട്ടയിൽ പെൺകുട്ടികളുടെ ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം. ബുള്ളറ്റിലെത്തിയ ആളാണ് നഗ്നതാപ്രദർശനം നടത്തിയത്. ഏകദേശം നാൽപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് നഗ്നതാപ്രദർശനം നടത്തിയത്. ഇയാൾ സ്ഥിരമായി ഹോസ്റ്റലിന് മുന്നിലെത്തി ലൈംഗിക ചേഷ്ടകൾ കാണിക്കുമെന്നാണ് പെൺകുട്ടികൾ പരാതി പറയുന്നത് ഇത് സ്ഥിരമായതോടെയാണ് പെൺകുട്ടികൾ ഇയാളുടെ ചെയ്തി മൊബൈലിൽ പകർത്തിയത്. ദൃശ്യങ്ങളടക്കമാണ് പോലീസിൽ പരാതി നൽകിയത്. ഇയാളെ പിടികൂടാൻ പോലീസ് തെരച്ചിൽ ആരംഭിച്ചു.

Read More

ശബരിമലയുടെ പേരിൽ പണപ്പിരിവ് വ്യാപകം; ദേവസ്വം ബോർഡിന് നേരത്തെ പരാതി ലഭിച്ചു

ശബരിമലയുടെ പേരിൽ പണപ്പിരിവ് വ്യാപകം. ദേവസ്വം ബോർഡിന് നേരത്തെ പരാതി ലഭിച്ചു. ശബരിമലയുടെ അംഗീകൃത സ്പോൺസർ എന്ന പേരിലായിരുന്നു പണപ്പിരിവ് നടന്നത്. പരാതി ലഭിച്ചതോടെ ഔദ്യോഗിക സ്പോൺസർഷിപ്പ് കോഡിനേറ്റർമാരായി രണ്ടുപേരെ നിയമിച്ചു. 2025 ജൂലൈയിൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. സ്പോൺസർഷിപ്പ്, സംഭാവനകൾ സ്വീകരിക്കാൻ വ്യക്തികളെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആയിരുന്നു ഉത്തരവ്. അതിനിടെ ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. 2019-ൽ ഉണ്ണികൃഷ്ണൻപോറ്റി സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് ദേവസ്വം ഉത്തരവ്…

Read More

ദ്വിരാഷ്ട്ര പരിഹാരത്തിനായി പരിശ്രമിക്കും’; പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് ബ്രിട്ടനും

പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് ബ്രിട്ടനും. ഓസ്ട്രേലിയക്കും കാനഡയ്ക്കും പിന്നാലെയാണ് പലസ്തീനെ അംഗീകരിച്ചു കൊണ്ട് ബ്രിട്ടൻ രംഗത്തെത്തുന്നത്. ദ്വിരാഷ്ട്ര പരിഹാരത്തിനായി പരിശ്രമിക്കുമെന്ന് ഓസ്ട്രേലിയൻ പ്രസിഡന്റ് ആന്തണി ആൽബനീസും ബ്രിട്ടിഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമറും പറഞ്ഞു. ഫ്രാൻസ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്ര സഭ പൊതുസഭയിൽ പലസ്തീനെ അംഗീകരിക്കാനിരിക്കെയാണ് പ്രഖ്യാപനവുമായി ബ്രിട്ടനും കാനഡയും ഓസ്ട്രേലിയയും എത്തുന്നത്. “ദ്വിരാഷ്ട്ര പരിഹാരത്തിന്റെ പ്രതീക്ഷ മങ്ങുകയാണ്, പക്ഷേ നമുക്ക് ആ വെളിച്ചം കെടുത്താൻ കഴിയില്ല… ഇന്ന്, സമാധാനത്തിന്റെയും…

Read More

അരിഷ്ടം കുടിച്ചതിന്റെ പണം ചോദിച്ചു; കൊല്ലത്ത് വയോധികനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

അരിഷ്ടം കുടിച്ചതിന്റെ പണം ചോദിച്ചതിന് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കൊല്ലം കടയ്ക്കലിലാണ് അരിഷ്ടക്കടയിലെ ജീവനക്കാരനെ കൊലപ്പെടുത്തിയത്. കടയ്ക്കൽ മണലുവട്ടം സ്വദേശി 70 കാരനായ സത്യബാബുവാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 20 ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സത്യബാബു ഇന്നാണ് മരിച്ചത്. കടയ്ക്കൽ തുടയന്നൂർ സ്വദേശിയായ സിനു അറസ്റ്റിലായി.

Read More

സര്‍ക്കാറുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പും ഉണ്ടായിട്ടില്ല, ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു,വിവാദത്തിനിടയാക്കിയ സ്ത്രീക്ക് ഐടി വകുപ്പുമായി ഒരു ബന്ധവുമില്ല ;വിവാദങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദത്തിനിടയാക്കിയ സ്ത്രീക്ക് സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പുമായി ഒരു ബന്ധവുമില്ലെന്നും തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ഏതെങ്കിലും തരത്തിലുള്ള പുകമറയുയർത്തി സർക്കാരിനെ തളർത്തിക്കളയാം എന്നുകരുതിയാൽ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഓൺലൈൻ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദത്തിനിടയാക്കിയ വനിതയുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ ആരോപണം ഉയർന്നുവന്നപ്പോൾ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കംചെയ്തിട്ടുണ്ട്. അതിന്റെ അർഥം ശിവശങ്കറിനെതിരെ നിയമപരമായി എന്തെങ്കിലും ആരോപണം ഉയർന്നുവന്നു എന്നല്ല. പക്ഷെ…

Read More

‘കോൺഗ്രസ്‌ നേതാക്കന്മാരോട് ഒന്നേ പറയാനുള്ളു, മോദിജിയെ ചീത്ത വിളിക്കുന്നത്‌ നിർത്തി ജനങ്ങളുടെ പ്രശനങ്ങളെ പറ്റി പറയുക’; പത്മജ വേണുഗോപാൽ

ബീഹാറിൽ കോൺഗ്രസിനേറ്റ തോൽവിയിൽ പ്രതികരിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ഒരു കാലത്തു കോൺഗ്രസ്‌ ഇത് പോലെ എല്ലാ സ്ഥലത്തും അധികാരത്തിൽ വന്നപ്പോൾ വോട്ടിങ് മെഷീനെ പറ്റിയോ വോട്ട് ചോരിയെ പറ്റിയോ ആരും പറഞ്ഞു കേട്ടില്ല. കോൺഗ്രസ്‌ ഇന്ന് കാണുന്ന നാശത്തിലേക്കു പോയത് നല്ല ഒരു നേതൃത്വം ഇല്ലാത്തതിന്റെ കുറവെന്നും പത്മജ കുറ്റപ്പെടുത്തി. ഒരു നേതാവ് ജനങ്ങളുടെ കൂടെ കടലിൽ ചാടുന്നത് കാണാൻ ഒക്കെ രസമുണ്ട് .അതു ഇടവേളകളിൽ മാത്രം. ഇടയ്ക്കു വല്ലപ്പോഴും പാർട്ടി പ്രവർത്തകരെ കാണാൻ…

Read More

കൊവിഡിനെ ജലദോഷ പനിയുമായി ഉപമിച്ച് ട്രംപ്; തെറ്റിദ്ധരിപ്പിക്കുന്ന പോസ്‌റ്റെന്ന് ട്വിറ്റർ

കൊവിഡിനെ സാധാരണ ജലദോഷ പനിയോട് ഉപമിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പോസ്റ്റുകൾ. ചൊവ്വാഴ്ചയാണ് ട്രംപ് ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റിട്ടത്. ഇതിനെതിരെ ട്വിറ്ററും ഫേസ്ബുക്കും തന്നെ രംഗത്തുവന്നു.   ജലദോഷ പനിയെ തുടർന്ന് ആയിരക്കണക്കിനാളുകൾ വർഷം തോറും മരിക്കുന്നത് പതിവാണെന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്. നിസാരമായ രോഗത്തിന്റെ പേരിൽ രാജ്യമൊട്ടാകെ അടച്ചിടേണ്ട ആവശ്യമുണ്ടോ. പനിയോടൊപ്പം ജീവിക്കാൻ പഠിച്ചതു പോലെ കൊവിഡിനൊപ്പവും ജീവിക്കണമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്ന വിവരം നൽകുക വഴി ട്രംപിന്റെ ട്വീറ്റ് ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതായും…

Read More

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് വരെ കോടതി തടഞ്ഞിരുന്നു. മൂന്ന് ദിവസം ദിലീപിനെയും പ്രതികളെയും ചോദ്യം ചെയ്യാനും കോടതി അനുമതി നൽകിയിരുന്നു ചോദ്യം ചെയ്തതിന്റെ റിപ്പോർട്ടും രേഖകളും അന്വേഷണ സംഘം കോടതിക്ക് മുന്നിൽ സമർപ്പിക്കും. മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് നൽകുക. പ്രതികളെ കസറ്റഡിയിൽ ചോദ്യം ചെയ്യണമെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും. മൂന്ന് ദിവസങ്ങളിലായി…

Read More

ഇന്ന് ഗാന്ധി ജയന്തി; രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152-ാം ജന്മവാർഷികം

  ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152ാം ജന്മദിനം. സത്യവും അഹിംസയും ജീവിതവ്രതമാക്കിയ ഗാന്ധിജി സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ്. ഗാന്ധിജിയുടെ മഹത്വം ഏറെ പ്രസക്തമായ ഒരുകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇങ്ങനെയൊരു മനുഷ്യൻ ലോകത്ത് ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിക്കില്ല എന്ന് ഗാന്ധിജിയെക്കുറിച്ച് പറഞ്ഞത് ആൽബർട്ട് ഐൻസ്റ്റീനാണ്. സത്യമായിരുന്നു ഗാന്ധിജിയുടെ ദൈവം. നിരന്തര സത്യാന്വേഷണമായിരുന്നു ആ ജീവിതം. ആ സത്യാന്വേഷണത്തിനാണ് 1948 ജനുവരി 30ന് നാഥുറാം ഗോഡ്‌സേ എന്ന മതഭ്രാന്തൻ അവസാനമിട്ടത്. ഗോഡ്‌സേയുടെ വെടിയുണ്ടകൾ ചെന്നുതറച്ചത് ഒരു…

Read More

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്

  തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാൻ മതിയായ പിന്തുണ യുഡിഎഫിന് ലഭിച്ചിട്ടില്ല. സിപിഐഎം സഹകരിക്കാത്തത് ബിജെപിയുമായുള്ള രഹസ്യ ധാരണ കൊണ്ടാണെന്നാണ് യുഡിഎഫ് ആരോപിച്ചു. കോർപ്പറേഷനിലെ കാര്യങ്ങൾ ചർച്ചചെയ്യാനുള്ള അവസരമായിരുന്ന ഇതെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും യുഡിഎഫ് വ്യക്തമാക്കി.     ഇന്ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ വാഴൂട്ടുകോണം കൗൺസിലയർ സുഗതനെ അയോഗ്യനാക്കണം എന്ന ആവശ്യം ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. സത്യപ്രതിജ്ഞക്കായി സുഗതനെ എത്തിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ നീക്കങ്ങളും ഇതുവരെ…

Read More