നഗ്നരായി സംഘം ചേർന്നെത്തി സ്ത്രീകളെ ആക്രമിക്കും; യുപിയിൽ നഗ്ന സംഘത്തെ കണ്ടെത്താനാകാതെ പൊലീസ്, ഡ്രോൺ പരിശോധനയിലും ഫലമില്ല

ഉത്തർപ്രദേശിലെ മീററ്റിൽ നഗ്നരായി സംഘം ചേർന്നെത്തി സ്ത്രീകളെ ആക്രമിക്കുന്ന സംഘത്തെ കണ്ടെത്താനാകാതെ പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഡ്രോൺ പരിശോധന നടത്തിയെങ്കിലും ഫലം ഉണ്ടായില്ല സ്ഥലത്ത് നിരീക്ഷണത്തിനായി സിസിടിവികൾ സ്ഥാപിച്ചു. സ്ത്രീകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ വനിത കോൺസ്റ്റബിൾമാരെ പ്രദേശത്ത് വിന്യസിച്ചു. നഗ്ന സംഘത്തിൽ നിന്ന് നാലു പേർക്ക് ഇതുവരെ ആക്രമണം നേരിട്ടു. അടുത്തിടെ ഭരാല ഗ്രാമത്തിൽ ജോലിസ്ഥലത്തേക്ക് ഒറ്റയ്ക്ക് പോകുകയായിരുന്ന ഒരു സ്ത്രീയെ രണ്ട് പുരുഷന്മാർ വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിച്ചു. ആ…

Read More

ശമ്പളം ലഭിക്കാന്‍ വൈകി; കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ കൂട്ട അവധിയില്‍

തിരുവനന്തപുരം: ശമ്പളം ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ കൂട്ട അവധിയില്‍. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെയായും കൊടുത്തില്ലെന്ന് ആരോപിച്ചാണ് ആലപ്പുഴ ജില്ലയിലെ കനിവ് 108 ജീവനക്കാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചത്. ആംബുലന്‍സ് ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചതോടെ ആശുപത്രികളില്‍ നിന്ന് പരിശോധന ചെയ്യുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് എത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ചെങ്ങനൂര്‍ സര്‍കാര്‍ ആശുപത്രിയില്‍ നിന്ന് അടിയന്തിര ചികിത്സയ്ക്ക് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ഡോക്ടര്‍മാര്‍ റെഫര്‍ ചെയ്ത ഗര്‍ഭിണിയായ യുവതിയെ…

Read More

കണ്ണൂരിൽ വാടക വീട്ടിലുണ്ടായ സ്ഫോടനം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലുള്ള സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ രാജ് പറഞ്ഞു. ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നൽകിയ വീട്ടിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ അനൂപ് മാലിക് എന്നയാൾക്കെതിരെ സ്ഫോടക വസ്തു നിയമ പ്രകാരം പൊലീസ് കേസെടുത്തു. 2016ൽ പുഴാതിയിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച കേസിലെ പ്രതിയാണ് അനൂപ്. ഒരുവർഷത്തിന്…

Read More

തിരുവനന്തപുരത്ത് യുവാവ് കുത്തിപ്പരുക്കേൽപ്പിച്ച പെൺകുട്ടി മരിച്ചു

  തിരുവനന്തപുരം നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവാവ് കുത്തിപ്പരുക്കേൽപ്പിച്ച യുവതി മരിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രിയാണ്(20) ചികിത്സയിൽ കഴിയവെ മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സൂര്യഗായത്രിയെ സുഹൃത്തായ അരുൺ കുത്തിയത്. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് മരണം വീടിന്റെ അടുക്കള വാതിൽ വഴി അകത്തുകയറിയാണ് അരുൺ സൂര്യഗായത്രിയെ കുത്തിയത്. പതിനഞ്ച് തവണ കുത്തേറ്റു. തടയാനെത്തിയ സൂര്യഗായത്രിയുടെ അമ്മ വത്സലക്കും കുത്തേറ്റു. സൂര്യഗായത്രിയുടെ വയറിലും കഴുത്തിലുമാണ് കുത്തേറ്റത്. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട അരുണിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഭർത്താവുമായി പിണങ്ങി…

Read More

‘റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതായി അറിവില്ല’; ട്രംപിന്റെ അവകാശവാദം തള്ളി വിദേശകാര്യമന്ത്രാലയം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് ഉറപ്പുലഭിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇന്ത്യ. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് മോദിയും ട്രംപും സംസാരിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ട്രംപിന്റെ പ്രസ്താവന വിശ്വാസത്തിലെടുത്ത് പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് വിഷയത്തില്‍ വ്യക്തത വരുത്തി വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്. നരേന്ദ്രമോദിക്ക് ട്രംപിനെ ഭയം എന്നായിരുന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇന്നലെ മോദിയും ട്രംപും തമ്മില്‍ സംസാരിച്ചതായി തനിക്ക് അറിവില്ലെന്ന്…

Read More

വ്യാജ കോവിഡ് വാക്സിന്‍ നിര്‍മ്മാണം; 32 കാരൻ അറസ്റ്റില്‍

വ്യാജ കോവിഡ് വാക്സിന്‍ നിര്‍മ്മിച്ചുവെന്ന കേസില്‍ ഒഡീഷയില്‍ മുപ്പത്തിരണ്ടുക്കാരന്‍ അറസ്റ്റില്‍. ബാര്‍ഗഢ് ജില്ലയിലെ പ്രഹ്ലാദ് ബിസി എന്നയാളാണ് അറസ്റ്റിലായത്. വ്യാജ വാക്സിന്‍ നിര്‍മാണകേന്ദ്രം റെയ്ഡുചെയ്ത പോലീസ് കോവിഡ് വാക്സിനെന്ന ലേബല്‍ ഒട്ടിച്ച നിരവധി കുപ്പികളും രാസവസ്തുക്കളും ഉപകരണങ്ങളും പിടിച്ചെടുത്തതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.   കോവിഡ് 19 വാക്സിനെന്ന് അവകാശപ്പെട്ട് വ്യാജ ഉത്പന്നം നിര്‍മ്മിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. കോവിഡ് വാക്സിനെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വ്യാജ ഉത്പന്നം വിറ്റഴിക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന്…

Read More

എറണാകുളത്ത് വോട്ട് ചോരി, കൊച്ചി കോർപ്പറേഷനിൽ മാത്രം 6557 ഇരട്ട വോട്ടുകൾ; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി മുഹമ്മദ് ഷിയാസ്

എറണാകുളത്ത് വോട്ട് ചോരി നടന്നെന്ന ആരോപണവുമായി ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ് ഷിയാസ്. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കൊച്ചി കോപ്പറേഷനിൽ മാത്രം 6557 ഇരട്ട വോട്ടുകൾ നടന്നു. 27 തദ്ദേശ സ്ഥാപനങ്ങളിലായാണ് ഇരട്ടവോട്ടുകൾ കണ്ടെത്തിയത്. ഒരേ പേരുകൾ, ഒരേ മേൽവിലാസം. ഇതിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് മുഹമ്മദ് ഷിയാസ് പരാതി നൽകി. അതേസമയം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെ അബിന്‍ വര്‍ക്കിയെ തോളിലേറ്റി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. വിശ്വാസ സംരക്ഷണ ജാഥ…

Read More

ദീദി Vs ദാദ പോരിന്റെ ക്ലൈമാക്‌സ് ഇന്ന്; ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

പശ്ചിമബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 142 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്തയിലെ ഭവാനിപൂരില്‍ നിന്ന് ജനവിധി തേടുകയാണ്. പ്രചാരണ കാലത്ത് കണ്ട അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്. (west Bengal votes in final phase today) 40,000 ബൂത്തുകളില്‍ 12,000 ബൂത്തുകള്‍ പ്രശ്‌ന ബാധിതമെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ടര ലക്ഷം കേന്ദ്രസേന ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചു. എട്ടു ജില്ലകളില്‍ എന്‍ഐഎ സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രശ്‌നക്കാരെന്ന് ചൂണ്ടിക്കാട്ടി 2500 ഓളം പേരെ…

Read More

ഇന്ധനവില ഇന്നും വർധിച്ചു, പെട്രോൾ വില മുംബൈയിൽ 94 രൂപ കടന്നു

തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധനവില വർധിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ ലിറ്ററിന് 32 പൈസയുമാണ് വർധിച്ചത്. മുംബൈയിൽ പെട്രോൾ വില 94.50 രൂപയിലെത്തി. ഡൽഹിയിൽ പെട്രോൾ വില 87.50 രൂപയും ബംഗളൂരുവിൽ 90.85 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 89.73 രൂപയിലെത്തി. ഡീസലിന് 83.91 രൂപയായി. കൊച്ചിയിൽ പെട്രോളിന് 88.10 രൂപയും ഡീസൽ 82.40 രൂപയുമായി.

Read More

പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകൾ വീണ്ടും വഴിമുട്ടി; ദോഹയിൽ നടക്കാനിരിക്കുന്ന ഇറാൻ-അമേരിക്ക ചർച്ചയിൽ അനിശ്ചിതത്വം

  പശ്ചിമേഷ്യൻ സംഘർഷത്തിൽ സമാധാന ചർച്ചകൾ വീണ്ടും വഴിമുട്ടി. ഇറാനും അമേരിക്കയും തമ്മിൽ ഇന്ന് നടക്കാനിരുന്ന ദോഹ ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നു. ദോഹയിൽ ഇറാൻ പ്രതിനിധി സംഘം എത്തുമെങ്കിലും ചർച്ചകൾക്ക് പദ്ധതിയിട്ടില്ലെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായിയുടെ പ്രതികരണം. ഇന്ന് ദോഹയിൽ ഇറാൻ – അമേരിക്ക ചർച്ച നടക്കുമെന്ന് ആവർത്തിച്ച് ട്രംപ് രംഗത്തെത്തി. ചർച്ച ഇറാൻ്റെ ആണവ നിരായുധീകരണത്തിലാകും ഊന്നൽ നൽകുകയെന്നും ട്രംപ് വ്യക്തമാക്കി. ‌‌വാഷിങ്ടണ്ണിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കവേയാണ് പ്രതികരണം.    …

Read More