പത്തനംതിട്ട ഹണി ട്രാപ്പ് കേസ്; വിശദമായ അന്വേഷണം ഇന്ന് ആരംഭിക്കും; ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കും

പത്തനംതിട്ട പുല്ലാട് യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി ക്രൂരമായി മർദ്ദിച്ച കേസിൽ ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കാൻ ആണ് പൊലീസ് നീക്കം. ആറന്മുള പോലീസ് എടുത്ത എഫ്ഐആർ ഇന്ന് കോയിപ്രം സ്റ്റേഷനിലേക്ക് മാറ്റും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് പോലീസ് തീരുമാനം. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. . തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ്…

Read More

എം.ആർ അജിത്കുമാറിനെ പൊലീസിൽ നിന്ന് മാറ്റി; എക്‌സൈസ് കമ്മിഷണറായി പുതിയ നിയമനം

എഡിജിപി എം .ആർ അജിത്കുമാറിനെ പൊലീസിൽ നിന്ന് മാറ്റി. എക്‌സൈസ് കമ്മിഷണറായാണ് പുതിയ നിയമനം. ട്രാക്ടർ വിവാദത്തിൽ നടപടിക്ക് ഡി.ജി.പി ശുപാർശ നൽകിയിരുന്നു. നിലവിൽ ബറ്റാലിയൻ എഡിജിപിയാണ് എംആർ അജിത്കുമാർ. ട്രാക്ടർ യാത്രയിൽ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ റിപ്പോർട്ട്. എഡിജിപി അജിത് കുമാറിനെതിരെ നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാണ് ഉചിതമെന്നും ഡിജിപി സർക്കാരിനെ അറിയിച്ചിരുന്നു. കാലു വേദന കൊണ്ടാണ് ട്രാക്ടറിൽ കയറിയതെന്നായിരുന്നു അജിത് കുമാറിന്റെ വാദം. പമ്പ ഗണപതി ക്ഷേത്രത്തിൽ തൊഴുത ശേഷം എം.ആർ.അജിത്…

Read More

ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം; സിജെപിയുമായി കേന്ദ്രത്തിന്റെ മൂന്നാം ഘട്ട ചർച്ച ഇന്ന്

  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നതിനിടെ സിജെപിയുമായി കേന്ദ സർക്കാരിന്റെ നിർണായക മൂന്നാം ഘട്ട ചർച്ച ഇന്ന്. ഡൽഹിയിൽ ഉച്ച കഴിഞ്ഞ് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വെച്ചാണ് യോഗം നടക്കുക. യോഗത്തിൽ കേന്ദ്ര മന്ത്രി ജെ പി നഡ്ഡ, ജിതേന്ദ്ര സിംഗ് എന്നിവരും സി ജെ പി വക്താക്കളും പങ്കെടുക്കും. ഇന്നലെ നടത്തിയ ചർച്ചയിൽ ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ ഇന്ന് തീരുമാനം അറിയിക്കമെന്നാണ് കേന്ദ്ര സർക്കരിന്റെ നിലപാട്.     മന്ത്രിയുടെ…

Read More

കൊവിഡ് മൂന്നാം തരം​ഗം; കുട്ടികളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചെയ്യേണ്ടത്…

ഇന്ത്യയിൽ കൊവിഡ് മൂന്നാം തരം​ഗം ഒക്ടോബറിൽ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. വരും ദിവസങ്ങളില്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ചികിത്സാ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്രധാനമന്ത്രിയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ കുട്ടികൾ ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നത് മൂന്നാം തരംഗത്തിന്റെ ഭീതി വർധിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. മൂന്നാംതരംഗം കുട്ടികളെ കൂടുതലായി ബാധിക്കാനുള്ള സാധ്യത ഏറെയാണെന്നും എന്‍ഐഡിഎം ചൂണ്ടിക്കാട്ടുന്നു. ആശുപത്രികള്‍, ആംബുലന്‍സുകള്‍, ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഈ…

Read More

ബിജെപി വൻതോതിൽ കുഴൽപ്പണം ഉപയോഗിച്ചതിന്റെ തെളിവാണ് പുറത്തുവരുന്നതെന്ന് വിജയരാഘവൻ

  എൻ ഡി എയിലേക്ക് എത്താൻ സികെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയെന്ന കെ സുരേന്ദ്രന്റെ ശബ്ദരേഖ പുറത്തുവന്ന സംഭവം അതീവ ഗുരുതരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻതോതിൽ കുഴൽപ്പണം ഉപയോഗിച്ചതിന്റെ തെളിവാണ് പുറത്തുവരുന്നത് ജനാധിപത്യ ഘടനയെ അട്ടിമറിക്കുന്ന പ്രവർത്തിയാണ് ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഉത്തരേന്ത്യയിലേതിന് സമാനമായ കാര്യങ്ങളാണ് കേരളത്തിൽ ബിജെപി നടത്തിയത്. കേന്ദ്ര ഏജൻസികളെല്ലാം നിശബ്ദരാണ്. അവരുടെ സമീപം രാഷ്ട്രീയ താത്പര്യത്തിന് അനുസരിച്ചാണെന്ന് വ്യക്തമായെന്നും വിജയരാഘവൻ പറഞ്ഞു.

Read More

മാടക്കര മംഗലത്ത് വീട്ടിൽ പ്രഭാകരൻ നായർ (73) നിര്യാതനായി

നിര്യതനായി .. ബത്തേരി: മാടക്കര മംഗലത്ത് വീട്ടിൽ പ്രഭാകരൻ നായർ (73) നിര്യാതനായി.ഭാര്യ: ഇ.പി.ഭാരത ലക്ഷമി . മക്കൾ: റെജി കെ.എസ്.ഇ.ബി.ബത്തേരി).സജി. ( അദ്ധ്യാപകൻ മുണ്ടേരി ഹയർ സെക്കണ്ടറി ഹൈസ്കൂൾ) മരുമകൾ ‘ഹർമ്യ, ഗോപൻ സഹോദരങ്ങൾ.ഭാസ്കരൻ നായർ, രാജപ്പൻ നായർ, മോഹനനാഥൻ, സത്യനാഥൻ, പ്രസന്നകുമാരി.

Read More

കുളത്തിൽ വീണ കുട്ടിയുമായി ആശുപത്രിയിൽ പോയ ആംബുലൻസിന് വഴി മുടക്കി;ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി

ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി പൊലീസ്. താഴെ ചൊവ്വ സ്വദേശി കൗശിക്കിനെതിരെയാണ് നടപടി. ഇന്നലെ വൈകിട്ട് താഴെ ചൊവ്വയിലാണ് ബൈക്ക് ആംബുലൻസിൻ്റെ വഴിമുടക്കിയത്. വൈകീട്ട് പഴയങ്ങാടിയിൽ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. കുളത്തിൽ വീണ കുട്ടിയുമായി കണ്ണൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. സയറൺ മുഴക്കിയിട്ടും സൈഡ് കൊടുക്കാത്തതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കണ്ണൂർ ട്രാഫിക് പൊലീസാണ് പിഴ ചുമത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.

Read More

മുക്കത്ത് കാറിനുള്ളിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ പൊള്ളലും

കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട കാറിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം മരഞ്ചാട്ടിയിലാണ് സംഭവം. മരഞ്ചാട്ടി സ്വദേശി ദീപ്തിയെയാണ് മരിച്ച നിലയിൽ കണ്ടത്. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അധ്യാപികയാണ് ദീപ്തി   മരഞ്ചാട്ടി റബർ തോട്ടത്തിന് സമീപമാണ് കാർ കണ്ടത്. കാറിന്റെ പലഭാഗങ്ങളും മൃതദേഹവും പൊള്ളലേറ്റ നിലയിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

വിവാദ സിലബസ്: കണ്ണൂർ വിസിയോട് വിശദീകരണം ചോദിച്ചതായി മന്ത്രി ആർ ബിന്ദു

  കണ്ണൂർ സർവകലാശാലാ സിലബസ് വിവാദത്തിൽ വി സിയോട് വിശദീകരണം ചോദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വിഷയത്തിൽ സാങ്കേതിക വശം പരിശോധിച്ച് നടപടി സ്വീകരിക്കും. വർഗീയ ഉള്ളടക്കമുള്ള കാര്യങ്ങൾ പാഠ്യപദ്ധതിയിൽ വരുന്നത് അപകടകരമാണ്. ഔദ്യോഗിക അംഗീകാരം ലഭിച്ചോ എന്നത് വൈസ് ചാൻസലറാണ് പറയേണ്ടത്. വിശദീകരണം ലഭിച്ച ശേഷം അഭിപ്രായം പറയാമെന്നും മന്ത്രി പറഞ്ഞു അതേസമയം കോളജുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം കുട്ടികൾ എന്ന നിലയ്ക്കാണ് ക്ലാസുകൾ തുടങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ…

Read More

കൂടത്തായി കേസ് പ്രതി ജോളിയുമായുള്ള വിവാഹ മോചനം ആവശ്യപ്പെട്ട് ഷാജു ഹർജി ഫയൽ ചെയ്തു

  കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയുമായുള്ള വിവാഹബന്ധം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം ഭർത്താവ് ഷാജു കോടതിയിൽ ഹർജി നൽകി. ജോളി തന്റെ ജീവന് ഭീഷണിയാണെന്ന് ഷാജു വിവാഹമോചന ഹർജിയിൽ പറയുന്നു. കോഴിക്കോട് കുടുംബ കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കൂടത്തായി കേസിലെ സാക്ഷി കൂടിയാണ് ഷാജു. ഇങ്ങനെയൊരാളുടെ കൂടെ താമസിക്കാൻ കഴിയില്ലെന്നും ജോളിയുടെ മനോനില മാറ്റമില്ലാതെ തുടരുകയാണെങ്കിൽ തൻരെ ജീവന് ഭീഷണിയാകുമെന്നും ഷാജു പറയുന്നു

Read More