കാപ്പ കേസില്‍ പിടിയിലായ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍ സുഗതനെ ഇന്ന് ജയിലിലേക്ക് മാറ്റും

  കാപ്പ കേസില്‍ പിടിയിലായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ സുഗതനെ ഇന്ന് ജയിലിലേക്ക് മാറ്റും. ഇന്നലെ രാത്രി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം സുഗതനെ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വട്ടിയൂര്‍ക്കാവ് സ്റ്റേഷനില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മാറ്റിയത്.     സുഗതന്റെ അനുയായികള്‍ വളഞ്ഞതോടെ ആകാശത്തേക്ക് വെടിവച്ചാണ് വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയും സംഘവും പ്രതിയെ പിടികൂടിയത്. സംഘര്‍ഷത്തില്‍ എസ്എച്ച്ഒ വിപിനും എസ് ഐ അഭിജിത്തിനും പരുക്കുണ്ട്.അതേസമയം, തന്നെയും…

Read More

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ. അനാട്ടമി വിഭാഗം മേധാവി ഡോക്ടർ എം കെ റാം, അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സംഗീത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അധ്യാപകരുടെ ഭാഗത്ത് നിന്ന് നിതിൻ രാജ് അധിക്ഷേപം നേരിട്ടിരുന്നുവെന്നാണ് വിദ്യാർഥിയുടെ കുടുംബത്തിന്റെ ആരോപണം. ജാതി അധിക്ഷേപവും നിതിൻ നേരിട്ടിരുന്നു, ഇതിന്റെ ഭാഗമായാണ് അന്വേഷണ വിധേയമായി അധ്യാപകരെ സസ്‌പെൻഡ് ചെയ്യാൻ അധികൃതർ തീരുമാനിച്ചത്. കോളജിന്റെ ഒരു അന്വേഷണ സമിതിയെയും രൂപീകരിച്ചിട്ടുണ്ട്. ഈ…

Read More

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032, ആലപ്പുഴ 998, പത്തനംതിട്ട 719, കാസര്‍ഗോഡ് 600, വയനാട് 547, ഇടുക്കി 498 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

പെട്രോൾ, ഡീസൽ വില ഇന്നുമുയർന്നു; 11 ദിവസത്തിനിടെ പെട്രോളിന് 1.29 രൂപ വർധിച്ചു

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നുമുയർന്നു. പെട്രോളിന് ലിറ്ററിന് 17 പൈസയും ഡീസൽ ലിറ്ററിന് 19 പൈസയുമാണ് ഉയർന്നത്. കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോളിന് 129 രൂപയാണ് വർധിച്ചത്. ഡീസലിന് 1.99 രൂപയും വർധിച്ചു കൊച്ചിയിൽ പെട്രോൾ വില 82.55 രൂപയായി. ഡീസലിന് 76.37 രൂപയാണ്. ഏറെക്കാലത്തിന് ശേഷം നവംബർ 20 മുതലാണ് എണ്ണക്കമ്പനികൾ ഇന്ധനത്തിന്റെ പ്രതിദിന വർധനവ് വീണ്ടും ആരംഭിച്ചത്.

Read More

സെക്രട്ടേറിയേറ്റിന് മുന്നിലെ അടച്ചുപൂട്ടിയ സ്പാ ന്യൂനപക്ഷ മോർച്ച നേതാവിന്റെ പിതാവിന്റെ പേരിൽ; ബിജെപിയിൽ കലഹം

യുവതി പരാതി വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരോട് പരിശോധന നടത്തി നടപടി സ്വീകരിക്കാൻ മേയർ നിർദേശിക്കുകയാണ് ഉണ്ടായത്. തിരുവനന്തപുരം: തലസ്ഥാനത്ത് സെക്രട്ടേറിയേറ്റിന് മുന്നിലെ സ്പാ മേയർ വി വി രാജേഷിന്റെ നിർദേശത്തെ തുടർന്ന് അടച്ചുപൂട്ടിയതിന് പിന്നാലെ ബിജെപിയിൽ ആഭ്യന്തര കലഹം എന്ന് റിപ്പോർട്ട്. മേയർ അടപ്പിച്ച സ്പായുടെ ലൈസൻസ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ന്യൂനപക്ഷ നേതാവിന്റെ പിതാവിന്റെ പേരിലാണ്. ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഷൈൻ ലാലിന്റെ പിതാവ് എസ് മനോഹരന്റെ പേരിലാണ് സ്പാ…

Read More

സുരേഷ് ഗോപി നിവേദനം വാങ്ങിയില്ല; കൊച്ചുവേലായുധന് വീട് നിര്‍മ്മിച്ച് നല്‍കി സിപിഐഎം

സുരേഷ് ഗോപി നിവേദനം വാങ്ങാത്ത കൊച്ചുവേലായുധന്റെ വീട് നിർമാണം പൂർത്തിയാക്കി സിപിഐഎം. അവഹേളിച്ചവർക്കുള്ള മറുപടി ഈ സ്നേഹവീടാണെന്ന് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. കൊച്ചു വേലായുധന് സിപിഐഎം നൽകിയ വാക്ക് യാഥാർത്ഥ്യമാക്കി. മന്ത്രി വി ശിവൻകുട്ടിയാണ് ഫേസ്ബുക്കിലൂടെ വിവരം പങ്കുവച്ചത്. കഴിഞ്ഞ സെപ്തംബർ 13-ന് നടന്ന ‘കലുങ്ക് സംവാദം’ കേരളം മറന്നുകാണില്ല. അന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മുന്നിൽ സങ്കടം ബോധിപ്പിക്കാനെത്തിയതായിരുന്നു വയോധികനായ കൊച്ചു വേലായുധൻ. ദ്രവിച്ചുതുടങ്ങിയ തന്റെ ഒറ്റമുറി വീടിന് പകരം അടച്ചുറപ്പുള്ള…

Read More

സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപരം നെയ്യാറ്റിന്‍കര സ്വദേശി ശശിധരന്‍ നായര്‍ (75), പാറശാല സ്വദേശി ചെല്ലമ്മല്‍…

Read More

കോട്ടയത്ത് മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

കോട്ടയത്ത് മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. പള്ളിക്കത്തോട് എട്ടാം വാർഡ് ഇളമ്പള്ളിയിൽ പുല്ലാന്നിതകിടിയിൽ ആടുകാണിയിൽ വീട്ടിൽ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്.പ്രതിയായ മകൻ അരവിന്ദിനെ (23) പള്ളിക്കത്തോട് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. പള്ളിക്കത്തോട് കവലയിലെ ലോട്ടറി വിൽപ്പനക്കാരിയാണ് സിന്ധു. ഇവരുടെ മകന് ലഹരി ഉപയോഗം മൂലം മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി അയൽവാസികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. വൈകിട്ട് എട്ടു മണിയോടെ സിന്ധുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സംഭവം അറിഞ്ഞ് നാട്ടുകാരാണ് വിവരം പള്ളിക്കത്തോട് പൊലീസിൽ അറിയിച്ചത്….

Read More

മത്സരിക്കാൻ സീറ്റില്ല; കടുത്ത അതൃപ്തിയിൽ കെ സുധാകരൻ; മാധ്യമങ്ങളെ കാണും

നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ കടുത്ത അതൃപ്തിയിൽ കെ സുധാകരൻ. നിലപാട് വ്യക്തമാക്കാൻ ഇന്ന് 12 മണിക്ക് കെ സുധാകരൻ മാധ്യമങ്ങളെ കാണും. എംപിമാർ‌ മത്സരിക്കേണ്ടെന്ന അന്തിമ തീരുമാനത്തിൽ ഹൈക്കമാൻ‌ഡ് എത്തിയിരുന്നു. കെ സുധാകരനും അടൂർ‌ പ്രകാശിനും സീറ്റ് നൽകിയേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും എംപിമാർ‌ക്ക് സീറ്റ് നൽ‌കേണ്ടെന്ന തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുകയായിരുന്നു.എംപിമാർ മത്സരിക്കേണ്ടെന്ന നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡ് വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെ കെ സുധാകരൻ കടുത്ത നടപടിയിലേക്ക് കടക്കുമെന്നാണ് സൂചന. എംപി സ്ഥാനം…

Read More