ഇവി വാഹനങ്ങൾക്ക് ശബ്​ദം വേണം; അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം ഉൾപ്പെടുത്താൻ നിർദേശം

ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നിർദേശം. ഒക്ടോബർ ഒന്നു മുതൽ ഈ നിർദേശം നടപ്പിലാക്കാൻ ആണ് നിർദേശം. കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ ഇത് സംബന്ധിച്ച് ഭേ​ദ​ഗതി വരുത്താൻ കരട് വിജ്ഞാപനം ഇറക്കി. അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം ഉൾപ്പെടുത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. അപകട സാധ്യത കണക്കിലെടുത്താണ് ഇത്തരത്തിലൊരു മാറ്റത്തിന് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള വാഹനങ്ങൾക്കും ഇത് നിർബന്ധമാക്കിയിട്ടുണ്ട്. ചില കമ്പനികളുടെ മോഡലുകളിൽ എവിഎഎസ് അഥവാ അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ…

Read More

മണിപ്പൂർ ഭീകരാക്രമണം; ചൈനീസ് സഹായം ലഭിച്ചതായി റിപ്പോർട്ട്

ന്യൂഡല്‍ഹി: വടക്ക് -കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ചൈനയെന്ന് സൂചന. കഴിഞ്ഞ ദിവസം മണിപ്പൂരില്‍ കേണലും കുടുംബവും കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നില്‍ ചൈനയാണെന്ന് വ്യക്താകുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. വടക്ക് കിഴക്കന്‍ മേഖലയിലെ സായുധ സംഘടനകള്‍ക്ക് മ്യാന്‍മറിലെ അരാകന്‍ സേനയുമായും യുണൈറ്റഡ് വാ സ്റ്റേറ്റ് സേനയുമായും ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഈ സംഘടനകള്‍ വഴിയാണ് വടക്ക് കിഴക്കന്‍ മേഖലയിലേക്ക് ചൈനീസ് ആയുധങ്ങളെത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ്…

Read More

കസ്റ്റംസിന് നൽകിയ മൊഴി പകർപ്പ് നൽകില്ല; സ്വപ്നയുടെ ഹർജി തള്ളി

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരിക്കുന്നു. ഹർജിക്കാരിക്ക് പകർപ്പുകൊണ്ട് നിലവിൽ കാര്യമില്ലെന്നും കേസ് വിചാരണ ഘട്ടത്തിൽ എത്താത്തതിനാൽ മൊഴിപ്പകർപ്പ് നൽകേണ്ടതില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ നിലപാടെടുത്തു. ഇത് അംഗീകരിച്ചാണ് കോടതി തീരുമാനം അറിയിച്ചിരിക്കുന്നത്. നേരെത്തെ സെഷൻസ് കോടതിയും സ്വപ്നയുടെ ആവശ്യം തള്ളിയിരുന്നു.   അതേസമയം സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എൻഫോഴ്മെന്റ് ഡയറക്ട്രേറ്റ് വീണ്ടും ചോദ്യം…

Read More

വൈ കാറ്റഗറി പോരാ, തനിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ വേണമെന്ന് അദാർ പൂനവാലെ

  തന്റെ സുരക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് വാക്‌സിൻ കച്ചവടക്കാരനായ അദാർ പൂനവാലെ. കൊവിഷീൽഡ് വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒ ആണ് ഇയാൾ. കൊവിഡ് വാക്‌സിനായി ഉന്നത രാഷ്ട്രീയ നേതാക്കളിൽ നിന്ന് സമ്മർദവും ഭീഷണിയുമുണ്ടെന്നാണ് ഇയാൾ പറയുന്നത്. കേന്ദ്രസർക്കാരിന്റെ അടുപ്പക്കാരനായ പൂനവാലെക്ക് നേരത്തെ വൈ കാറ്റഗറി സുരക്ഷ അനുവദിച്ചിരുന്നു. എന്നാൽ ഇതുപോരാ തനിക്ക് വിവിഐപി സുരക്ഷയായ ഇസഡ് പ്ലസ് കാറ്റഗറി വേമെന്നാണ് ഇയാളുടെ ആവശ്യം

Read More

ബഹിരാകാശ പരീക്ഷണങ്ങളിൽ ഇനി മലയാളി തിളക്കവും; മലയാളി വേരുകളുള്ള അനിൽ മേനോൻ ബഹിരാകാശ നിലയത്തിലേക്ക്

ശാസ്ത്രലോകത്തിന്റെ ബഹിരാകാശ പരീക്ഷണങ്ങളിൽ ഇനി മലയാളി തിളക്കവും. ചരിത്രത്തിലാദ്യമായി കേരളത്തിൽ കുടുംബവേരുകളുള്ളയാൾ ബഹിരാകാശത്തേയ്ക്ക് പോകുന്നു. അമേരിക്കൻ വ്യോമസേനാ അംഗവും സ്പേസ് എക്സ് കമ്പനിയുടെ ഡയറക്ടറുമായ ഡോക്ടർ അനിൽ മേനോനാണ് അടുത്ത വർഷം ബഹിരാകാശ നിലയത്തിലെത്തുക. എക്സ്പെഡീഷൻ 75 എന്ന ദൗത്യത്തിൽ സോയൂസ് എംഎസ്–29 പേടകത്തിലാണ് അനിൽ മേനോൻ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. സഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോഡ്രോമിൽ നിന്നാണ് വിക്ഷേപണം. എട്ട് മാസം ബഹിരാകാശ നിലയത്ത് താമസിക്കും. ബഹിരാകാശയാത്രികരായ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരോടൊപ്പമാണ് അനിൽ മേനോൻ…

Read More

കാൽമുട്ടിനു പരുക്ക്; വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ആരോൺ ഫിഞ്ച് കളിച്ചേക്കില്ല

കാൽമുട്ടിനു പരുക്ക്; വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ആരോൺ ഫിഞ്ച് കളിച്ചേക്കില്ല വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. കാൽമുട്ടിനു പരുക്കേറ്റതിനെ തുടർന്നാണ് ഫിഞ്ച് ഏകദിന പരമ്പരയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ടി-20 പരമ്പരക്കിടെയാണ് താരത്തിനു പരുക്കേറ്റത്. നിരവധി മുതിർന്ന താരങ്ങൾ വിട്ടുനിൽക്കുന്നതുകൊണ്ട് തന്നെ ഫിഞ്ച് പരുക്കേറ്റ് പുറത്താകുന്നത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയാകും. ടി-20 പരമ്പരയിൽ 1-4ൻ്റെ നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ ഓസ്ട്രേലിയക്ക് ഏകദിന പരമ്പര വിജയിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ,…

Read More

കോഴിക്കോട് ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ഡൌണ്‍; അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി

കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് പടരുന്ന സാഹചര്യത്തില്‍ നിയന്ത്രണം ശക്തമാക്കുന്നു. കൂടുതല്‍ സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലകളിലെ ജനപ്രതിനിധികളുടെ യോഗം ഇന്ന് ചേരും. ഇന്ന് ജില്ലയില്‍ സമ്പൂര്‍ണ ലോക്ഡൌണാണ്. ഇന്നലെ കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട ചെയ്യപ്പെട്ട 26 കോവിഡ് കേസുകളില്‍ 22ഉം സമ്പര്‍ക്കത്തിലൂടെ വന്നതാണ്.ഇതാണ് ആശങ്ക സൃഷ്ടിക്കുന്നത്. സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എടച്ചേരി ,ഏറാമല,പുറമേരി ഗ്രാമപഞ്ചായത്തുകളെ മുഴുവനായും കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു.വേളം വളയം വില്ല്യാപ്പള്ളി ചോറോട് ചെങ്ങോട്ടുകാവ്,മൂടാടി പഞ്ചായത്തുകളിലെ ചില വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണാണ്….

Read More

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ആറാം സ്ഥാനത്ത് റിഷഭ് പന്ത്; ധോണിക്ക് പോലും സ്വന്തമാക്കാനാകാത്ത നേട്ടം

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ കരിയറിലെ ഏറ്റവുമുയർന്ന നേട്ടത്തിലെത്തി റിഷഭ് പന്ത്. ആറാം സ്ഥാനത്താണ് റിഷഭ് പന്ത് നിലവിൽ. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആദ്യ പത്തിൽ ഇടം നേടുന്നത്. എം എസ് ധോണിക്ക് പോലും സ്വന്തമാക്കാനാകാത്ത നേട്ടമാണ് പന്ത് നേടിയിരിക്കുന്നത്. 19ാം റാങ്കിലെത്തിയതാണ് ധോണിയുടെ ഏറ്റവുമുയർന്ന നേട്ടം പന്തിനെ കൂടാതെ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരും ആദ്യ പത്തിനുള്ളിൽ സ്ഥാനം പിടിച്ചു. രോഹിത് ശർമയും പന്തിനൊപ്പം ആറാം സ്ഥാനം പങ്കിടുന്നുണ്ട്. കോഹ്ലി അഞ്ചാം…

Read More

ചെന്നൈ ഒടുവില്‍ ജയം നേടി, ബാംഗ്ലൂരിനെ 8 വിക്കറ്റിന് വീഴ്ത്തി, തിളങ്ങിയത് യുവതാരങ്ങള്‍

ദുബായ്: ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എട്ട്് വിക്കറ്റ് ജയം. നാണക്കേടിന്റെ വക്കില്‍ നില്‍ക്കുന്ന ടീമിന് ജയം അത്യാവശ്യമായിരുന്നു. മികച്ച ബൗളിംഗും ബാറ്റിംഗും പുറത്തെടുത്താണ് ചെന്നൈ വിജയം നേടിയത്. 146 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് നല്ല തുടക്കമാണ് ലഭിച്ചത്. റിതുരാജ് ഗെയ്ക്ക്വാദിന്റെ അര്‍ധ സെഞ്ച്വറി അവര്‍ക്ക് കരുത്തേകി. 51 പന്തില്‍ 65 റണ്‍സുമായി ഗെയ്ക്ക്വാദ് പുറത്താകാതെ നിന്നു. നാല് ഫോറും മൂന്ന് സിക്‌സറും ഗെയ്ക്വാദിന്റെ ബാറ്റില്‍ നിന്ന് പിറന്നു….

Read More

തിരുവനന്തപുരത്ത് 51കാരി വൈദ്യുതാഘാതമേറ്റ് മരിച്ചു; ബന്ധുക്കളുടെ പരാതിയില്‍ 26കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍

തിരുവനനന്തപുരം കാരക്കോണത്ത് സ്ത്രീ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി (51)യാണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണിനെ പോലിസ് കസ്റ്റഡിയിലെടുത്തു. രണ്ടു മാസം മുമ്പാണ് 26 കാരനായ അരുണിനെ ശാഖാ കുമാരി വിവാഹം കഴിച്ചത്. ക്രിസ്തുമസ് ദീപാലങ്കാരത്തില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നുവെന്നാണ് അരുണ്‍ പറയുന്നത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലിസ് സൂചിപ്പിച്ചു. ക്രിസ്മസ് അലങ്കാര ദീപങ്ങള്‍ സ്ത്രീയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.  …

Read More