‘അടിസ്ഥാനരഹിതം’; യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍

ടെഹ്‌റാന്‍: യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍. യുഎഇയെ ആക്രമിച്ചിട്ടില്ലെന്നും ആക്രമിച്ചുവെന്ന വാദം അടിസ്ഥാനരഹിതമെന്നും ഇറാന്‍ വ്യക്തമാക്കി. നല്ല അയല്‍പക്ക സൗഹൃദത്തിന്റെ തത്വത്തിന് വിരുദ്ധവും മേഖലയില്‍ വിശ്വാസ്യത വളര്‍ത്തിയെടുക്കാനുള്ള പ്രാദേശിക ശ്രമങ്ങള്‍ക്ക് ഹാനികരവുമാണ് ആരോപണങ്ങളെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായ് പറഞ്ഞു. യുഎഇയുടെ അവകാശവാദം ഇറാന്‍ പൂര്‍ണ്ണമായും തള്ളി. ആക്രമണത്തിന് പിന്നാലെ, ഇറാനുമായി വാണിജ്യ ഇടപാടുകള്‍ യുഎഇ നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇറാനുമായി ധനവിനിമയമോ വാണിജ്യ ഇടപാടോ ഇല്ലെന്ന് യുഎഇ…

Read More

പഞ്ചാബിന്റെ പുതിയ ഡിജിപിയായി വിരേഷ് കുമാർ ഭാവ്രയെ നിയമിച്ചു

  പഞ്ചാബിന്റെ പുതിയ ഡിജിപിയായി വിരേഷ് കുമാർ ഭാവ്രയെ നിയമിച്ചു. നിലവിലെ പൊലീസ് മേധാവി സിദ്ധാർഥ് ചതോപാധ്യായയെ മാറ്റിയാണ് വിരേഷ് കുമാറിൻ്റെ നിയമനം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിലുണ്ടായ സുരക്ഷ വീഴ്ച്ചയിൽ അന്വേഷണം നടക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനിടെയാണ് പഞ്ചാബ് സർക്കാരിൻ്റെ നീക്കം.സുരക്ഷാ വീഴ്ചയിൽ സംസ്ഥാന ഡിജിപിക്കും ഭട്ടിൻഡ എസ്പിക്കും കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ യാത്രക്കിടെ സുരക്ഷ വീഴ്ച ഉണ്ടായത് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്. എന്നാൽ പഞ്ചാബ് പൊലീസ് കേസെടുത്തത് 18 മണിക്കൂർ കഴിഞ്ഞാണ്. ഐപിസി…

Read More

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി.എം സുധീരന്‍ രാജിവെച്ചു

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി.എം സുധീരന്‍ രാജിവെച്ചു. ശാരീരിക അസ്വസ്ഥതകളുള്ളതിനാല്‍ തന്നെ ഒഴിവാക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടതായി കെ.പി.സി.സി നേതൃത്വം അറിയിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കെ.പി.സി.സി പുനഃസംഘടനയെ ചൊല്ലി സുധീരന് അതൃപ്തിയുണ്ടായിരുന്നു. അതേസമയം കെ.പി.സി.സി പുനഃസംഘടന ചർച്ചകൾക്കായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിൽ എത്തുന്ന താരിഖ് അൻവർ മൂന്ന് ദിവസം കേരളത്തിലുണ്ടാവും. കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. പുനഃസംഘടനയുമായി…

Read More

25,000 പേർക്ക് സർക്കാർ സർവീസിൽ ജോലി; പഞ്ചാബിൽ ഭഗവന്ത് സിംഗ് സർക്കാരിന്റെ ആദ്യ തീരുമാനം

അധികാരമേറ്റെടുത്ത് ആദ്യ മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനവുമായി പഞ്ചാബിലെ ആം ആദ്മി സർക്കാർ. 25000 പേർക്ക് സർക്കാർ സർവീസിൽ ഉടൻ ജോലി നൽകും. ഇതിൽ 15000 പേർക്ക് പോലീസിലും ബാക്കിയുള്ളവർക്ക് മറ്റ് സർക്കാർ വകുപ്പുകളിലുമാണ് അവസരം. സർക്കാരിന് കീഴിലുള്ള വിവിധ ബോർഡ്, കോർപറേഷനുകളിലാണ് നിയമനം നൽകുക ഒരു മാസത്തിനുള്ളിൽ വിജ്ഞാപനം പുറപ്പെടുവിക്കും. ഇത് പഞ്ചാബിലെ യുവാക്കൾക്ക് നൽകിയ വാഗ്ദാനമായിരുന്നുവെന്നും ഭഗവന്ത് മൻ പറഞ്ഞു. യുവാക്കളുടെ പ്രഥമ പരിഗണന. ഒരു വനിതയടക്കം പത്ത് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് ഇന്ന്…

Read More

സംസ്ഥാനത്തെ ഞായറാഴ്ച നിയന്ത്രണം പിൻവലിച്ചു; സ്‌കൂളുകളും പഴയ നിലയിലേക്ക്

  സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലുണ്ടായിരുന്ന ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തുടരില്ല. സ്‌കൂളുകളും പൂർണമായി പഴയ നിലയിലേക്ക് മാറും. ഫെബ്രുവരി 28 മുതൽ വൈകുന്നേരം വരെ ക്ലാസുകൾ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന് നൽകിയ നിർദേശം. അതേസമയം ക്ലാസുകളിൽ 50 ശതമാനം വിദ്യാർഥികളെ മാത്രമേ ഒരു ദിവസം പങ്കെടുപ്പിക്കൂ. കൊവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. ഉത്സവങ്ങളിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കാൻ അനുവദിക്കുന്നതും ആലോചനയിലുണ്ട്. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി…

Read More

പത്തരമാറ്റ്; ചരിത്രം കുറിച്ച് അജാസ് പട്ടേല്‍: മുംബൈ പിച്ചില്‍ ചരിത്ര നേട്ടം സ്വന്തമാക്കി

  ചരിത്രം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു. ജിം ലേക്കറിനും അനില്‍ കുംബ്ലെക്കും ശേഷം ഒരു ഇന്നിങ്സില്‍ 10 വിക്കറ്റുകളും വീഴ്ത്തുന്ന ബൌളറായി ന്യൂസിലാന്‍റിന്‍റെ അജാസ് പട്ടേല്‍. കാലത്തിന്‍റെ കാവ്യനീതിയെന്നോണം മുംബൈയില്‍ ജനിച്ച അജാസ് പട്ടേല്‍ മുംബൈ പിച്ചില്‍ ഇന്ത്യക്കെതിരെ തന്നെ ചരിത്ര നേട്ടം സ്വന്തമാക്കിയത് സ്വപ്ന തുല്യം മാത്രം. ഇന്ത്യക്കെതിരായ രണ്ടാം മത്സരത്തിലെ രണ്ടാം ദിനത്തിലാണ് അജാസ് പട്ടേല്‍ ചരിത്ര നേട്ടം പൂര്‍ത്തിയാക്കിയത്. മുഹമ്മദ് സിറാജിന്‍റെ വിക്കറ്റ് നേട്ടത്തോടെ അദ്ദേഹം ഒരിന്നിങ്സിലെ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ കോഹ്‍ലിപ്പടയെ…

Read More

വയനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനായ പരേതനായ ആര്യപ്പിള്ളിൽ മത്തായിയുടെ ഭാര്യ അന്ന (97) നിര്യാതയായി

മാനന്തവാടി : വയനാട്ടിലെ ആദ്യ കാല കുടിയേറ്റ കർഷകനായ പരേതനായ  ആര്യപ്പിള്ളിൽ മത്തായിയുടെ ഭാര്യ മോടോ മറ്റത്തിൽ കുടുംബാംഗമായ  അന്ന (97) നിര്യാതയായി.   സംസ്ക്കാരം മാനന്തവാടി  സെന്റ് പീറ്റർ &  പോൾ ടൗൺ പള്ളിയിൽ 08-12-2020 രാവിലെ 10 മണിക്ക് . മക്കൾ: ആന്റണി , മാനുവൽ (പരേതൻ  ), ആൻസില (റിട്ട. ഗവ. സ്റ്റാഫ് നഴ്സ് അഗളി ) ഡോ..  ജോസ് (റിട്ട. പ്രൊഫസർ കാർഷിക സർവകലാശാല മണ്ണുത്തി) ഫ്രാൻസിസ് പെരുവക . മരുമക്കൾ : …

Read More

ബസ് വെള്ളക്കെട്ടിൽ ഇറക്കിയതിൽ കെഎസ്ആർടിസിക്ക് നഷ്ടം 5.33 ലക്ഷം; ഡ്രൈവർക്കെതിരെ കേസെടുത്തു

കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ ഇറക്കിയതിൽ കെഎസ്ആർടിസിക്ക് 5,33,000 രൂപ നഷ്ടമുണ്ടായതായി പരാതി. സംഭവത്തിൽ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ ജയദീപ് സെബാസ്റ്റ്യനെതിരെ കേസെടുത്തു. ബസിന് നാശനഷ്ടം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയാണ് ഡ്രൈവർ വെള്ളക്കെട്ടിൽ ഇറക്കിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഇരാറ്റുപ്പേട്ട പൊലീസാണ് കേസെടുത്തിരിക്കുന്നത്. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കി എന്നാരോപിച്ച് ജയദീപിനെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു. ജയദീപിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും ഗതാഗത വകുപ്പ് ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജയദീപിനോട് വിശദീകരണം തേടിയിരിക്കുകയാണ്.

Read More

ലിവിയയെ അപമാനിച്ചിട്ടില്ല; കേസിൽ കൂടുതൽ പേർ ഉണ്ടെന്ന് സംശയിക്കുന്നു, ഷീല സണ്ണി

ലിവിയയെ പറ്റി ആരോടും മോശമായി പറഞ്ഞിട്ടില്ലെന്ന് ബ്യുട്ടി പാർലർ ഉടമ ഷീല സണ്ണി. മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെ ലിവിയയുമായി തനിക്ക് ഉണ്ടായിരുന്നില്ല. മരുമകളോടാണ് ലിവിയയ്ക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നത് എന്ന് ചോദിച്ചത്. അത് മരുമകൾ എന്ന രീതിക്കുള്ള സ്വാതന്ത്ര്യത്തിൽ ചോദിച്ചതാണ്. അല്ലാതെ മറ്റ് ഉദ്ദേശമുണ്ടായിരുന്നില്ല ഷീല സണ്ണി പറഞ്ഞു. ലിവിയുടെ മാതാപിതാക്കളോട് പോലും ഇക്കാര്യം ചോദിച്ചിരുന്നില്ല. നാരായണ ദാസിനെയും തനിക്ക് നേരത്തെ അറിയില്ലായിരുന്നു. കേസിൽ അറസ്റ്റിലായപ്പോൾ മാധ്യമങ്ങളിലൂടെയാണ് എല്ലാം അറിയുന്നത്. ലിവിയയുടെ സ്പോൺസർ നാരായൺ…

Read More

സംസ്ഥാനത്ത് ഇന്ന് 240 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 209 പേർ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 240 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 20 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള…

Read More