പണം കിട്ടാതെ കൊണ്ടുപോകാനാകില്ലെന്ന് ആംബുലൻസ് ഡ്രൈവർ; ഇടുക്കിയിൽ രോഗി കടത്തിണ്ണയിൽ കിടന്ന് ഒന്നര മണിക്കൂർ നേരം

ഇടുക്കി പഴയരിക്കണ്ടത്ത് പക്ഷാഘാതം വന്ന് കടത്തിണ്ണയിൽ തളർന്നു കിടന്ന രോഗിയോട് ആംബുലൻസ് ഡ്രൈവറുടെ ക്രൂരത. പിപിഇ കിറ്റിന് ഉൾപ്പെടെയുള്ള മുഴുവൻ പണവും നൽകാതെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാകില്ലെന്ന് ആംബുലൻസ് ഡ്രൈവർ വാശിപിടിക്കുകയായിരുന്നു രോഗിയായ കഞ്ഞിക്കുഴി സ്വദേശി ഷാജി ഇതോടെ സഹായം തേടി ഒന്നര മണിക്കൂർ നേരമാണ് കടത്തിണ്ണയിൽ കിടക്കേണ്ടി വന്നത്. ഒടുവിൽ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും പിരിവിട്ട് പണം നൽകിയതോടെയാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്. ഇതേ രോഗിയെ കഴിഞ്ഞ ദിവസം ആംബുലൻസിൽ കൊണ്ടുപോയപ്പോൾ പണം കിട്ടിയില്ലെന്നും അതുകൊണ്ടാണ് ഇത്തവണ…

Read More

കരിപ്പൂർ സ്വർണക്കടത്ത്: മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിന് കസ്റ്റംസ് ഓഫീസിൽ ഹാജരായി

  കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 11 മണിയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ഷാഫി ഹാജരായത്. അഭിഭാഷകനും ഷാഫിക്കൊപ്പമുണ്ട്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ സായുധ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ അന്വേഷണം ക്വട്ടേഷൻ സംഘങ്ങളിലേക്ക് എത്തിയ സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. ടിപി വധക്കേസിലെ പ്രതികളായ ഷാഫിക്കും കൊടി സുനിക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കി കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്…

Read More

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസവും തുടരും; അതിഥി തൊഴിലാളികൾക്കും കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി

  കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികൾക്കും കിറ്റ് വിതരണം ചെയ്യും. അടുത്താഴ്ച മുതൽ കിറ്റുകൾ കൊടുത്തു തുടങ്ങുമെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു സംസ്ഥാനത്ത് 18-45 വയസ്സ് വരെയുള്ളവർക്ക് പൂർണമായും ഒറ്റയടിക്ക് വാക്‌സിൻ നൽകാൻ കഴിയില്ല. മറ്റ് രോഗങ്ങളുള്ളവർക്ക് മുൻഗണന നൽകും. രോഗമുള്ളവരുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ പോകുന്ന വാർഡുതല സമിതിയിലുള്ളവർക്കും മുൻഗണന നൽകുമെന്നും…

Read More

‘എസ്എഫ്‌ഐ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്‌കൂളിന് അവധി നല്‍കിയ നടപടി പ്രതിഷേധാര്‍ഹം’; കെഎസ്‌യു

എസ്എഫ്‌ഐയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനത്തിന് പങ്കെടുക്കുവാന്‍ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹൈസ്‌കൂളിന് അവധി നല്‍കിയ നടപടി പ്രതിഷേധാര്‍ഹമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. വിദ്യാര്‍ഥി സംഘടനകള്‍ വിവിധ വിദ്യാര്‍ഥി വിഷയങ്ങളില്‍ നടത്തുന്ന പഠിപ്പുമുടക്കിന്റെ ഭാഗമായി സ്‌കൂള്‍ അധികാരികള്‍ക്ക് കത്ത് നല്‍കാറുണ്ട്. എന്നാല്‍ അതേപോലെ അല്ല ഒരു വിദ്യാര്‍ഥി സംഘടനയുടെ രാഷ്ട്രീയ സമ്മേളന പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുന്നത്. എസ്എഫ്‌ഐ നേതാക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് അവധി നല്‍കിയതെന്ന് ഹെഡ്മാസ്റ്റര്‍ സുനില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്…

Read More

തിരുവല്ല കവിത കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ; അഞ്ച് ലക്ഷം രൂപ പിഴ

തിരുവല്ല കവിത കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. പ്രതി അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. പ്രണയം നിരസിച്ചതിനാണ് നടുറോഡില്‍ വച്ച് പ്രതി അജിന്‍ റെജി മാത്യു യുവതിയെ കൊലപ്പെടുത്തിയത്. പ്രതിയായ അജിന്‍ റെജി മാത്യു കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. തടഞ്ഞുവെക്കല്‍, കൊലപാതകം എന്നിവ തെളിഞ്ഞെന്നാണ് കോടതി വിധിച്ചത്. പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് കവിതയുടെ കുടുംബത്തിന്റെ ആവശ്യം. 2019 മാര്‍ച്ച് 12നായിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠിയായിരുന്ന പത്തനംതിട്ട…

Read More

തിരുവനന്തപുരത്തെ ഇലട്രിക് ബസുകളുടെ സർവീസ്; ധാരണയിലെത്തി കോർപ്പറേഷനും കെഎസ്ആർടിസിയും

തിരുവനന്തപുരം കോർപ്പറേഷനിലെ ഇലട്രിക് ബസുകളുടെ സർവീസുമായി ബന്ധപ്പെട്ട് വിവാദത്തിൽ ധാരണയിലെത്തി കോർപ്പറേഷനും കെഎസ്ആർടിസിയും.തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് കോർപ്പറേഷൻ കെഎസ്ആർടിസിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകൾ സംബന്ധിച്ച തർക്കം ഉടലെടുത്തത്.നഗര നിരത്തുകളിൽ ഓടാൻ വാങ്ങി നൽകിയ ബസ്സുകൾ നഗരത്തിന് പുറത്ത് സർവീസ് നടത്തുന്നതിനെതിരെ കോർപ്പറേഷനാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ ഇടറോഡുകളിലൂടെ ഓടുന്ന ചെറിയ ബസ് വേണമെന്ന ആവശ്യമുന്നയിച്ച, 29 കൗൺസിലർമാരിൽ നിന്നും കത്ത് വാങ്ങിയ മേയർ, ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് 23 റൂട്ടുകളിൽ ഇലക്ട്രിക് ബസുകൾ…

Read More

സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയിൽ

സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യാനാണ് അനുമതി തേടിയത്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേര് പറയാൻ നിർബന്ധിച്ചുവെന്ന പരാതിയുടെ സത്യാവസ്ഥ അറിയാൻ പ്രതിയെ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം. സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. കേസിൽ മാപ്പുസാക്ഷിയാകാനുള്ള സന്ദീപ് നായരുടെ അപേക്ഷയും കോടതി അംഗീകരിച്ചു.

Read More

സോളാർ തട്ടിപ്പ് കേസ്; സരിത എസ് നായരെ 27 വരെ റിമാൻഡ് ചെയ്തു

  സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ റിമാൻഡിൽ. 42.70 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് കോഴിക്കോട് സിജെഎം കോടതി സരിതാ എസ് നായരെ ഈ മാസം 27 വരെ റിമാൻഡ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാർ പാനൽ സ്ഥാപിക്കാനായി പണം വാങ്ങി വഞ്ചിച്ചു വഞ്ചിച്ചു എന്ന കേസിലാണ് കോടതി ഉത്തരവ്. നേരത്തെ സരിതയുടെയും ബിജു രാധാകൃഷ്ണൻറെയും ജാമ്യം റദ്ദാക്കി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി അറസ്റ്റ് വാറണ്ട്…

Read More

കരുവന്നൂർ സഹകരണ ബാങ്കിൽ സ്ഥിരം ഭരണസമിതി; തിരഞ്ഞെടുപ്പ് നടത്താൻ CPIM

കരുവന്നൂർ സഹകരണ ബാങ്കിൽ സ്ഥിരം ഭരണസമിതിക്കായി തിരഞ്ഞെടുപ്പ് നടത്താൻ നീക്കം. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് നീക്കം. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്താൻ സിപിഐഎമ്മിൽ ധാരണയായി. കരുവന്നൂർ ബാങ്ക് പ്രതിസന്ധിയെ അതിജീവിച്ച് തുടങ്ങിയെന്നാണ് പാർട്ടി വിലയിരുത്തൽ. അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ കാലാവധി ശേഷിക്കുന്നത് രണ്ടര മാസക്കാലം മാത്രമാണ്. സ്ഥിരം ഭരണസമിതി നിലവിൽ വരുന്നതിലൂടെ കൂടുതൽ നിക്ഷേപങ്ങൾ സ്വരൂപിക്കാനും സഹകരണ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയും എന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. കരുവന്നൂർ സഹകരണ തട്ടിപ്പിന്…

Read More