Headlines

ഉത്തരകാശിയിൽ വൻ മേഘവിസ്ഫോടനം; വീടുകൾ ഒലിച്ചുപോയി, നിരവധിപേരെ കാണാതായി

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ഹർസിലിനടുത്തുള്ള ധരാലി പ്രദേശത്ത് വൻ മേഘവിസ്ഫോടനത്തിൽ ഒരു ഗ്രാമം ഒലിച്ചുപോയി.അറുപതോളം പേരെ കാണാതായി.നിരവധി വീടുകൾ ഒഴുക്കെടുത്തു.12 വീടുകളും ഹോട്ടലുകളും പൂർണമായും ഒലിച്ചുപോയി. കരകവിഞ്ഞൊഴുകിയ ഖിർ ഗംഗ നദിയിലാണ് മിന്നൽ പ്രളയം ഉണ്ടായത് . ചെളിയും മണ്ണും കല്ലുമെല്ലാം ഒലിച്ചെത്തി മൂന്നും നാലും നിലകളിലുള്ള കെട്ടിടങ്ങൾ നിലംപൊത്തി. അത്ര വലിയ ആഘാതമാണ് മേഖലയിൽ ഉണ്ടായിരിക്കുന്നത് സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. ധരാലിയിലെ പൊലീസ്, എസ്ഡിആർഎഫ്, സൈന്യം, മറ്റ് ദുരന്ത നിവാരണ സംഘങ്ങൾ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.നദിയിൽ നിന്നും…

Read More

വയനാട് ഉൾപ്പെടെ 9 നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പിന് പുതിയ സമയക്രമം.

സംസ്ഥാനത്തെ 9 നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് സമയത്തിൽ പരിഷ്കരണം. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയായിരിക്കും ഇവിടങ്ങളിൽ വോട്ടെടുപ്പ് നടത്തുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ എന്നീ മണ്ഡലങ്ങളിലാണ് പുതിയ സമയക്രമം. മറ്റ് നിയമസഭാ മണ്ഡലങ്ങളില്‍ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണിവരെയാണ് വോട്ടെടുപ്പ്    

Read More

ഒരു ഗ്ലാസ് പാലിൽ ഉള്ളതിനേക്കാൾ കൂടുതൽ കാത്സ്യമുണ്ട് ഒരു പിടി എള്ളിൽ

  എള്ള്, ആരോഗ്യം മാത്രമല്ല സൗന്ദര്യവും പ്രസരിപ്പും നല്കുന്നു എന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു മൃതകോശങ്ങൾ അകറ്റി ചർമ്മത്തിന്റെ തിളക്കം കൂട്ടുന്നു. ഇതിൽ അടങ്ങിയിട്ടുള്ള സിങ്ക് ചർമ്മസൗന്ദര്യം മെച്ചപ്പെടുത്തുന്നു. എള്ളെണ്ണ തലയിൽ തേച്ച് മസാജ് ചെയ്ത് അര മണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇത് മുടി തഴച്ചു വളരാൻ സഹായിക്കുന്നു. ഇരുമ്പിന്റെ അംശം കൂടുതലായതിനാൽ വിളർച്ച തടഞ്ഞ് രക്തപ്രസാദം നൽകി നിങ്ങളെ സുന്ദരിയാക്കാൻ എള്ളിന് സാധിക്കും. വെളുത്ത എള്ളിനേക്കാൾ തോടോടു കൂടിയ കറുത്ത എള്ളിനാണ് ഔഷധമൂല്യം കൂടുതലുള്ളത്. ഇതിലെ മഗ്നീഷ്യവും…

Read More

‘മസാല ബോണ്ടിൽ കടം എടുത്തത് തെറ്റ്; ഗുരുതരമായ അഴിമതി നടന്നു, മണിയടിക്കാൻ മാത്രം മുഖ്യമന്ത്രി പോയി’; വിഡി സതീശൻ

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ ഗുരുതരമായ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ‌. സംസ്ഥാനത്തിന് വലിയ ധനനഷ്ടം ഉണ്ടായി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഭയപ്പെടുത്താൻ വേണ്ടി മാത്രമാണ് നോട്ടീസ് അയക്കുന്നത്. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മുൻപും നോട്ടീസ് അയച്ചിട്ടും എന്തായെന്നും വിഡി സതീശൻ ചോദിച്ചു. മസാല ബോണ്ടിൽ കടം എടുത്തത് തെറ്റാണ്. ഒന്നര ശതമാനം പലിശയ്ക്ക് പണം കിട്ടും എന്നിട്ടും കൂടിയ പലിശയ്ക്ക് പണം എടുത്തുവെന്ന് വിഡി സതീശൻ പറഞ്ഞു. തോമസ് ഐസക് പറയുന്നത് തെറ്റാണ്. ലണ്ടൻ സ്റ്റോക്ക്…

Read More

‘ആയത്തുള്ള ഖമയനി ഇല്ലാതായാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിക്കും’; തുറന്നു പറഞ്ഞ് ബെഞ്ചമിന്‍ നെതന്യാഹു

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമയനി ഇല്ലാതായാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. ഇറാനെതിരായ ഇസ്രായേലിന്റെ തുടര്‍ച്ചയായ സൈനിക നടപടികളെയും അദ്ദേഹം ന്യായീകരിച്ചു. സംഘര്‍ഷം വഷളാക്കുന്നതിന് പകരം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. ഖമയനിയെ ലക്ഷ്യം വെക്കാനുള്ള ഇസ്രയേലിന്റെ പദ്ധതി ഡോണള്‍ഡ് ട്രംപ് വിലക്കിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. സംഘര്‍ഷം വഷളാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു അമേരിക്കയുടെ ഇടപെടല്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇറാനികള്‍ അമേരിക്കക്കാരെ…

Read More

മൊഴികളിലെ പൊരുത്തക്കേട്; കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ അനുപമയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യും

തിരുവനന്തപുരം; കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്ന് പൊലീസ്. അനുപമയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യും .മറ്റ് ബന്ധുക്കളോടും വിവരം തേടും. അതിനിടെ അനുപമയുടെ കുട്ടിയുടെ വിവരം തേടി കേന്ദ്ര അഡോപ്ഷന്‍ റിസോഴ്‌സ് സമിതിക്ക് പൊലീസ് കത്തയച്ചു. 2020 ഒക്ടോബര്‍ 19നും 25നും ഇടയില്‍ ലഭിച്ച കുട്ടികളുടെ വിവരം നല്‍കണമെന്നാണ് ആവശ്യം. അതേസമയം കുഞ്ഞിനെ കണ്ടെത്താന്‍ അധികാരികളുടെ ഇടപെടല്‍ ആശ്യപ്പെട്ട് അനുപമ നിരാഹാര സമരം ആരംഭിച്ചു. തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലാണ് അനുപമയുടെ ഏകദിന നിരാഹാര സമരം….

Read More

പിതൃസ്മരണയില്‍…; ഇന്ന് കര്‍ക്കടകവാവ്; ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി

  പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടകവാവ്. ആലുവ മണപ്പുറത്ത് പുലര്‍ച്ചെ മുതല്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുകയാണ്. ആലുവ മണപ്പുറത്ത് ഉച്ചയ്ക്ക് മൂന്ന് മണിവരെ ബലിതര്‍പ്പണം നടത്താം. (today is karkidaka vavu bali| aluva manappuram)     ആലുവ മണപ്പുറത്ത് പുലര്‍ച്ചെ നാലുമണി മുതലാണ് പിതൃകര്‍മങ്ങള്‍ ആരംഭിക്കുന്നത്. ബലിയിടുന്നതിനായി…

Read More

ഒറ്റപ്പാലം കൊലപാതകം: മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു

  ഒറ്റപ്പാലം പാലപ്പുറത്ത് സുഹൃത്തിനെ കൊന്ന് കുഴിച്ച്മൂടിയതായി പ്രതിയുടെ മൊഴി. മോഷണക്കേസിൽ പിടിയിലായ പ്രതി മുഹമ്മദ് ഫിറോസിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ലെക്കിടി സ്വദേശി മുഹമ്മദ് ആഷിഖിനെ കൊലപെടുത്തിയ കാര്യം സമ്മതിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹ അവശിഷ്ടങ്ങൾ ലഭിച്ചു. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസിനെ മോഷണ കേസിലാണ് പട്ടാമ്പി പൊലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനിടെയാണ് കൊലപാതക വിവരം ഫിറോസ് പൊലീസിനോട് പറഞ്ഞത്.പാലപ്പുറത്തെ പറമ്പിൽ ആഷിഖിനെ കുഴിച്ച്മൂടിയിട്ടുണ്ടെന്നാണ് മൊഴി നൽകിയത്. തുടർന്ന് പട്ടാമ്പി, ഒറ്റപ്പാലം സ്റ്റേഷനുകളിലെ…

Read More

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും; കിറ്റിൽ 11 ഇനം പലവ്യഞ്ജനങ്ങൾ

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. 88 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് 11 ഇനം പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റാകും നൽകുക. അന്ത്യോദയ വിഭാഗത്തിൽപ്പട്ട 5.95 ലക്ഷം കാർഡ് ഉടമകൾക്കാണ് ആദ്യ ഘട്ടത്തിൽ കിറ്റ് ലഭിക്കുന്നത്. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തലസ്ഥാനത്ത് നിർവഹിക്കും. ഭക്ഷ്യമന്ത്രി പി തിലോത്തമനും പങ്കെടുക്കും. സപ്ലൈകോ കേന്ദ്രത്തിൽ നിന്ന് പായ്ക്ക് ചെയ്യുന്ന കിറ്റ് റേഷൻ കട വഴി വിതരണം ചെയ്യും. 31 ലക്ഷം മുൻഗണന കാർഡുകൾക്ക്…

Read More

സ്കൂൾ വിദ്യാർഥികളുമായി വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ ബസ് അപകടത്തിൽപ്പെട്ടു; 36 പേർക്ക് പരുക്ക്

തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര പോയ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു. തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് കോട്ടയം നെല്ലാപ്പാറയിൽ വെച്ച് ഇന്ന് പുലർച്ചെ 2 .45 അപകടത്തിൽപ്പെട്ടത്. 46 വിദ്യാർഥികളും, 4 അധ്യാപകരും ആണ് ബസിൽ ഉണ്ടായിരുന്നത്. 36 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. 6 പേർക്ക് സാരമായ പരുക്കാണുള്ളത്. കൊടൈക്കനാലിൽ നിന്ന് മടങ്ങി വരുമ്പോഴായിരുന്നു അപകടം. ജില്ലാ അതിർത്തിയായ നെല്ലാപ്പാറ ചൂരപ്പേട്ട…

Read More