EV ചാർജിങ് സംവിധാനങ്ങൾക്കായി ഒറ്റ ആപ്പ്: ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോം പുറത്തിറക്കാൻ കേന്ദ്ര സർക്കാർ

  ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് ശൃംഖലകൾ സംയോജിപ്പിക്കാൻ കേന്ദ്രം ഏകീകൃത ദേശീയ പ്ലാറ്റ്ഫോം പുറത്തിറക്കാൻ ഒരുങ്ങുന്നു. വാഹന നിർമ്മാതാക്കൾ, എണ്ണ വിപണന കമ്പനികൾ, സ്വകാര്യ ചാർജ് പോയിൻ്റ് ഓപ്പറേറ്റർമാർ എന്നിവർ പ്രവർ‌ത്തിപ്പിക്കുന്ന ചാർജിങ് സംവിധാനങ്ങൾക്കായാണ് ഏകീകൃത പ്ലാറ്റ്ഫോം പുറത്തിറക്കുന്നത്. മൊബൈൽ ആപ്പ് ഉടൻ എത്തുമെന്നാണ് വിവരം. ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തിന്റെ യൂണിഫൈഡ് ഭാരത് ഇ-ചാർജ് (UBC) സംരംഭത്തിന്റെ ഭാഗമായിരിക്കും ഇത്.(Govt plans to plugs EV charging gaps with unified platform)മാരുതി സുസുക്കി, ടാറ്റ…

Read More

സാംപിളുകള്‍ നെഗറ്റീവ്; കോഴിക്കോട് പക്ഷിപ്പനിയില്ലെന്ന് സ്ഥീരികരണം

കൂരാച്ചുണ്ട് പഞ്ചായത്തില്‍ കോഴികള്‍ കൂട്ടമായി ചത്തത് പക്ഷിപ്പനി കാരണമല്ലെന്ന് സ്ഥിരീകരണം. സാംപിളുകള്‍ ഭോപ്പാലിലെ ലാബില്‍ അയച്ച് നടത്തിയ പരിശോധനയിലാണ് കോഴികള്‍ കൂട്ടമായി ചത്തതിന് കാരണം പക്ഷിപ്പനിയല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടത്. കോഴിഫാമിലെ മുട്ടക്കോഴികളാണ് ചത്തത്. ഇതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഈ പ്രദേശത്തിന് പത്ത് കിലോമീറ്റര്‍ പരിധിയിലുള്ള പതിനൊന്ന് പഞ്ചായത്തുകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് പ്രദേശത്തേക്ക് കോഴികളെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് പക്ഷിപ്പനി മരണം സ്ഥിരീകരിച്ചിരുന്നു. ഈ വര്‍ഷം…

Read More

‘നീതി ലഭിക്കാൻ വൈകി; പ്രതികൾക്ക് യാത്രയയപ്പ് നൽകിയത് ദൗർഭാഗ്യകരം’; സി സദാനന്ദൻ

കാൽ വെട്ടിയ കേസിൽ സിപിഐഎം പ്രവർത്തകരായ 8 പ്രതികൾ കീഴടങ്ങിയ സംഭവത്തൽ പ്രതികരണവുമായി സി സദാനന്ദൻ. തനിക്ക് നീതി ലഭിക്കാൻ വൈകിയെന്നും നീതി കിട്ടിയെന്നതിൽ സന്തോഷമെന്നും സി സദാനന്ദൻ പറഞ്ഞു. ജയിലിലേക്ക് പോകുന്ന പ്രതികൾക്ക് വലിയ യാത്രയയപ്പ് നൽകിയത് ദൗർഭാ​ഗ്യകരമെന്ന് സദാനന്ദൻ പറഞ്ഞു. മുൻമന്ത്രി കെ കെ ശൈലജ ഉൾപ്പെടെ പങ്കെടുത്തു. എംഎൽഎ എന്നുള്ള നിലയിൽ അങ്ങനെയൊരു ചടങ്ങിൽ പങ്കെടുത്തു എന്നത് ദൗർഭാഗ്യകരമാണെന്ന് സി സദാനന്ദൻ. ഇത് സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശം. ഇത്തരം കുറ്റകൃത്യങ്ങൾക്ക് പ്രേരണ…

Read More

ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് നിന്ന ഭാര്യക്ക് കത്തിക്കാനായി തീപ്പെട്ടി എടുത്ത് നൽകി; ഭർത്താവ് അറസ്റ്റിൽ

  തിരുവനന്തപുരം വെള്ളായണിയിൽ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. നേമം പോലീസ് ക്വാർട്ടേഴ്‌സ് റോഡിൽ താമസിക്കുന്ന ദിവ്യ(38)യാണ് ഡിസംബർ 9ന് ഭർതൃവീട്ടിൽ മരിച്ചത്. ദിവ്യയുടെ ഭർത്താവ് പ്ലാങ്കാലമുക്ക് നന്ദാവനത്തിൽ എസ് ബിജുവിനെയാണ് പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത്. മകളുടെ മൊഴിയാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. ഡിസംബർ 9നായിരുന്നു സംഭവം. വഴക്കിനിടെ മരിക്കുമെന്ന് പറഞ്ഞ് ദിവ്യ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു. ഭാര്യയെ പിന്തിരിപ്പിക്കുന്നതിന് പകരം ബിജു ഇവരെ മർദിക്കുകയും തീപ്പെട്ടി എടുത്ത് നൽകുകയുമായിരുന്നു….

Read More

കോട്ടയം മെഡിക്കല്‍ കോളജ് അപകട സ്ഥലത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിച്ച പശ്ചാത്തലത്തില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ കയറുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്. അപകടം നടന്ന സ്ഥലത്തേക്ക് മാധ്യമങ്ങള്‍ പ്രവേശിക്കുന്നത് കോളജ് അധികൃതര്‍ തടഞ്ഞു. ഇന്നലെ അപകടം നടന്ന സ്ഥലത്തും പരിസരത്തും മാധ്യമങ്ങളെത്തുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഉപയോഗശൂന്യമായ വാര്‍ഡിന്റെ ഭാഗങ്ങളാണ് തകര്‍ന്നതെന്ന് അധികൃതരും മന്ത്രിമാരും ഇന്നലെ പ്രതികരിച്ചിരുന്നെങ്കിലും ഈ വാര്‍ഡില്‍ നിരവധി അന്തേവാസികള്‍ ഉണ്ടായിരുന്നതായി മാധ്യമങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ തെളിയിച്ചിരുന്നു. അപകടത്തിനെക്കുറിച്ച് ഇന്ന് ജില്ലാ കളക്ടര്‍ വിശദമായ അന്വേഷണം ആരംഭിക്കും….

Read More

6201 പേർക്ക് ഇന്ന് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 77,390 പേർ

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6201 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 727, കൊല്ലം 613, പത്തനംതിട്ട 89, ആലപ്പുഴ 415, കോട്ടയം 317, ഇടുക്കി 78, എറണാകുളം 707, തൃശൂർ 866, പാലക്കാട് 338, മലപ്പുറം 522, കോഴിക്കോട് 781, വയനാട് 160, കണ്ണൂർ 431, കാസർഗോഡ് 157 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 77,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,34,730 പേർ ഇതുവരെ കോവിഡിൽ നിന്നും…

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവടക്കം നാലുപേര്‍ക്ക് ജാമ്യം

  കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസില്‍ മുഖ്യപ്രതിയും സിപിഎം പ്രാദേശിക നേതാവുമായ കെകെ ദിവാകരനടക്കം നാല് പ്രതികൾക്ക് ജാമ്യമനുവദിച്ച് ഹൈക്കോടതി. ഭരണസമിതിയംഗങ്ങളായ ചക്രംപിള്ളി ജോസ്, വി.കെ ലളിതൻ, എൻ. നാരായണൻ എന്നിവരാണ് ജാമ്യം ലഭിച്ച മറ്റുള്ളവര്‍. ജസ്റ്റിസ് വി. ഷേർസിയാണ് ഇവർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഞ്ചു ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള ആൾജാമ്യവുമാണ് വ്യവസ്ഥ. സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിൽ 104 കോടിയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് ഗുരുതര ക്രമക്കേടുകളാണെന്ന്…

Read More

മിസൈൽ, റോക്കറ്റ് റെജിമെന്റുകൾ വിന്യസിച്ച് ചൈന; അതിർത്തിയിൽ വീണ്ടും അശാന്തി

ലഡാക്ക് അതിർത്തിയിൽ ചൈന മിസൈൽ, റോക്കറ്റ് റെജിമെന്റുകൾ വിന്യസിക്കാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ. അതിർത്തിക്ക് സമീപം പുതിയ ഹൈവേകളും റോഡുകളും ചൈന നിർമിക്കുന്നതായും സൂചനകളുണ്ട്. കിഴക്കൻ ലഡാക്ക് സെക്ടറിന് സമീപത്തുള്ള അക്‌സായി ചിൻ മേഖലയിലാണ് ചൈനീസ് സൈന്യം പുതി റോഡ് നിർമിക്കുന്നത് ടിബറ്റൻ സ്വയംഭരണ മേഖലയുടെ അടുത്തായി വലിയ തോതിൽ ചൈനീസ് സൈന്യത്തിന്റെ മിസൈൽ, റോക്കറ്റ് റെജിമെന്റുകൾ വിന്യസിച്ചതായും സൈനിക ക്യാമ്പുകൾ നിർമിച്ചതായും റിപ്പോർട്ടുകളുണ്ട്. നിരീക്ഷണ ഡ്രോണുകളും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. തദ്ദേശീയരായ ടിബറ്റുകാരെ കൂടി അതിർത്തി ഔട്ട് പോസ്റ്റുകളിൽ…

Read More

ആലപ്പുഴയിൽ യുവതിയെ കാമുകനും മറ്റൊരു കാമുകിയും ചേർന്ന് കൊന്ന് കായലിൽ തള്ളി

  ആലപ്പുഴ പള്ളാത്തുരുത്തിക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. പുന്നപ്ര തെക്ക് തോട്ടുങ്കൽ വീട്ടിൽ അനീഷിന്റെ ഭാര്യ അനിത(32)യാണ് കൊല്ലപ്പെട്ടത്. അനിതയെ കാമുകനായ പ്രബീഷും ഇയാളുടെ മറ്റൊരു കാമുകി രജനിയും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കായലിൽ തള്ളുകയായിരുന്നു പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് നാട്ടുകാർ ആറ്റിൽ പൊങ്ങിയ മൃതദേഹം കണ്ടത്. അനിതയുടെ സഹോദരനാണ് ഞായറാഴ്ച മൃതദേഹം തിരിച്ചറിഞ്ഞത്. പ്രബീഷുമായുള്ള അടുപ്പത്തെ തുടർന്ന്…

Read More

‘നെയ്യാറ്റിൻകര ആശുപത്രിയിൽ രോഗി മരിച്ച സംഭവം; സെക്യൂരിറ്റി ജീവനക്കാരനെ ബലിയാടാക്കി ഉന്നതരെ രക്ഷിക്കാൻ ശ്രമം’

  തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി വി ശിവന്‍കുട്ടി. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ രാജേഷ് മരിച്ച വിഷയത്തിലെ വീഴ്ചയില്‍ സെക്യൂരിറ്റി ജീവനക്കാരനെ ബലിയാടാക്കി ഉന്നതരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ശിവൻകുട്ടി ആരോപിച്ചു.   കേരളത്തിലെ ആരോഗ്യ മേഖലയില്‍ നിലനില്‍ക്കുന്ന ഗുരുതരമായ സാഹചര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വിവിധ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയാണ്. ഇതിനെതിരെ പ്രതിരോധ…

Read More