സ്വര്‍ണവില കുത്തനെ താഴേക്ക്; ഇന്നത്തെ നിരക്കുകള്‍ അറിയാം
സംസ്ഥാനത്തെ സ്വര്‍ണം,വെള്ളി വില കുത്തനെ ഇടിഞ്ഞു. ഇന്നലെ രണ്ട് തവണയായി വര്‍ധിച്ച സ്വര്‍ണവിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 190 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 1520 രൂപയും കുറഞ്ഞു. വെള്ളിവിലയിലും ഇന്ന് വന്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപയും കിലോയ്ക്ക് 5000 രൂപയുമാണ് ഇന്ന് ഇടിഞ്ഞത്. (gold rate falls in kerala june 23) ഒരു ഗ്രാം സ്വര്‍ണത്തിന് 13,375 രൂപയാണ്…
