സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു; ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സ് സമരം കടുപ്പിക്കുന്നു. അനിശ്ചിതകാല ഒ പി, അധ്യാപന ബഹിഷ്കരണം തുടരുന്നതിനോടൊപ്പം ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കുമെന്ന് കെജിഎംസിറ്റിഎ വ്യക്തമാക്കി. ഡോക്ടർമാർ സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും.ഫെബ്രുവരി 26 മുതൽ എല്ലാ പരീക്ഷാ ജോലികളിൽ നിന്നും വിട്ടുനിൽക്കുമെന്നും KGMCTA വ്യക്തമാക്കി. മെഡിക്കൽ കോളജ് ഡോക്ടർമാർക്ക് പിന്തുണയുമായി പി ജി ഡോക്ടർമാരുടെ സംഘടനയും രംഗത്തെത്തി എങ്കിലും പിന്നീട് ഒ പി ബഹിഷ്കരണം പിൻവലിക്കുകയായിരുന്നു. സ്റ്റൈപ്പൻഡ് പരിഷ്കരിക്കാമെന്ന ആരോഗ്യവകുപ്പുമായി നടത്തിയ ചർച്ചയിൽ ഉറപ്പുനൽകിയതിന്റെ…

Read More

കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടയ്ക്കും, വായിൽ വെള്ളം അടിക്കും; ബെംഗളൂരുവിലെ ഡേ കെയർ സെൻ്ററിൽ ആയമാരുടെ ക്രൂരത

  ബെംഗളൂരുവിലെ ഡേ കെയർ സെൻ്ററിൽ ആയമാരുടെ ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്. കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടയ്ക്കുകയും , ടോയ്‌ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് വായിലേക്ക് വെള്ളം അടിച്ചുമാണ് ക്രൂരത. അഞ്ച് ആയമാർ അറസ്‌റ്റിലായി. കാപ് ജമിനി കാംപസിലെ ഡേകെയർ സെൻ്ററിലാണ് കുഞ്ഞുങ്ങളോടുള്ള ഈ ക്രൂരത.     രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളോടാണ് ആയമായിരുടെ ഈ ക്രൂരത. കരയുന്ന കുഞ്ഞുങ്ങളെ തൂക്കിയെടുത്ത് വാഷിങ് മെഷീനിൽ ഇട്ട് അടയ്ക്കും. പേടിച്ചുകരയുന്ന കുഞ്ഞുങ്ങളുടെ വായിലേക്ക് പൈപ്പിൽ നിന്ന് ശക്തമായി…

Read More

സുൽത്താൻ ബത്തേരി-ചീരാൽ പ്രദേശങ്ങളിൽ ഇന്ന് നടന്ന ആൻ്റിജൻ ടെസ്റ്റിൽ 12 പേർക്ക് കൂടി കോവിഡ്

സുൽത്താൻ ബത്തേരി-ചീരാൽ പ്രദേശങ്ങളിൽ നടന്ന ആൻ്റിജൻ ടെസ്റ്റിൽ 12 പേർക്ക് കൂടി കോവിഡ്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ 150 പേർക്ക് നടന്ന ആൻ്റി ജൻ ടെസറ്റിൽ എട്ട് പേർക്കും, ആർ റ്റി പി സി ആർ ടെസ്റ്റിൽ രണ്ട് പേർക്കുമാണ് കോവിഡ്സ്ഥിരികരിച്ചത്. ചീരാൽ പി എച്ച് സി യിൽ 73 പേർക്ക് നടന്ന ആൻ്റി ജൻ ടെസ്റ്റിൽ ഒരാൾക്കും,ആർ റ്റി പി സി ആർ ടെസ്റ്റിൽ മറ്റൊരാൾക്കുമാണ് കോവിഡ് സ്ഥിരികരിച്ചത്

Read More

ശൗചാലയങ്ങളില്‍ ഫോണ്‍ നമ്പര്‍ എഴുതി ലൈംഗികത്തൊഴിലാളിയെന്ന് പ്രചരിപ്പിച്ചു: ജീവിതം വഴിമുട്ടി വീട്ടമ്മ

കോട്ടയം: ഒരു കൂട്ടം സാമൂഹിക വിരുദ്ധരുടെ പ്രവൃത്തി കൊണ്ട് ജീവിതം വഴിമുട്ടിയിരിക്കുകയാണ് തുന്നല്‍ ജോലി ചെയ്ത് കുടുംബം പോറ്റുന്ന ഒരു വീട്ടമ്മ. ഇവരുടെ മൊബൈല്‍ നമ്പര്‍ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ പ്രചരിപ്പിച്ചതോടെയാണ് ദുരിതം തുടങ്ങിയത്. ശൗചാലയങ്ങളിലും മറ്റും ഇവരുടെ മൊബൈല്‍ നമ്പര്‍ ലൈംഗിക തൊഴിലാളിയുടേതെന്ന പേരില്‍ എഴുതിവെയ്ക്കുകയാണ് സാമൂഹിക വിരുദ്ധര്‍ ചെയ്തത്. പരാതിയുമായി പലവട്ടം പൊലീസിനെ സമീപിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല എന്നും ഇവർ ആരോപിക്കുന്നു. കുടുംബം പോറ്റാന്‍ തയ്യല്‍ജോലി ചെയ്യുന്ന വാകത്താനം സ്വദേശിനിയാണ് ദുരിതം അനുഭവിക്കുന്നത്. ദിവസവും അന്‍പതോളം…

Read More

സ്ഥിതി അതീവ രൂക്ഷം: 24 മണിക്കൂറിനിടെ 3.86 ലക്ഷം കൊവിഡ് കേസുകൾ; 3498 മരണം

  രാജ്യത്ത് കൊവിഡ് വ്യാപനം അതീവ രൂക്ഷാവസ്ഥയിൽ. തുടർച്ചയായ എട്ടാം ദിവസവും കൊവിഡ് പ്രതിദിന കേസുകൾ മൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത് 1,87,62,976 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 3498 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 2,08,330 ആയി. 2,97,540 പേർ കൂടി രോഗമുക്തരായി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം…

Read More

അബ്ദു റഹീമിന് 20 വർഷം തടവ്; ശിക്ഷ അപ്പീൽ കോടതി ശരിവെച്ചു

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ കീഴ് കോടതി വിധി ശരിവെച്ച് അപ്പീൽ കോടതിയുടെ ഉത്തരവ്. മെയ് 26 നാണ് 20 വർഷത്തെ തടവിന് വിധിച്ചുള്ള കീഴ്ക്കോടതി വിധിയുണ്ടായത്. വിധിക്ക് ശേഷം പ്രോസിക്യൂഷൻ അപ്പീൽ സമർപ്പിച്ചതിനെ തുടർന്നാണ് ഇന്ന് രാവിലെ 11 മണിക്ക് അപ്പീൽ കോടതിയിൽ സിറ്റിങ് ഉണ്ടായത്. 19 വർഷം പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. എന്നാൽ ആവശ്യമെങ്കിൽ പ്രതിഭാഗത്തിന് മേൽക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു….

Read More

ഹന്ന ചുഴലിക്കാറ്റ് ; ടെക്‌സാസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും

ടെക്‌സാസ്: തെക്കന്‍ ടെക്‌സാസില്‍ 85 മൈല്‍ മൈല്‍ വേഗതയില്‍ വീശുന്ന ഹന്നാ ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയും ഫ്‌ലാഷ് വെള്ളപ്പൊക്കവും മണ്ണിടിച്ചലും തുടരുന്നു. പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് കാറ്റഗറി 1 ല്‍പെട്ട ചുഴലിക്കാറ്റ് 8 മൈല്‍ വേഗതയില്‍ സഞ്ചരിച്ചെത്തിയത്. പോര്‍ട്ട് മാന്‍സ്ഫീല്‍ഡിന് 15 മൈല്‍ വടക്ക് പാഡ്രെ ദ്വീപില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. കനത്ത മഴയും ശക്തമായ കാറ്റും കൊടുങ്കാറ്റും തെക്കന്‍ ടെക്‌സസ് തീരത്തെയാകെ ബാധിച്ചു. ഉച്ചതിരിഞ്ഞ് തീരത്ത് പ്രവേശിക്കുന്ന കൊടുങ്കാറ്റും കനത്ത മഴയും റിയോ…

Read More

ഷാൾ വേണ്ട! കുളച്ചൽ പ്രചാരണ വേദിയിൽ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുൽ ഗാന്ധി

തമിഴ്‌നാട് കുളച്ചൽ പ്രചാരണ വേദിയിൽ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുൽ ഗാന്ധി. DMK മന്ത്രി ഷാൾ അണിയിക്കാൻ എത്തിയപ്പോൾ രാഹുൽ ഗാന്ധി നിരസിച്ചു.രാഹുൽ ഗാന്ധി പങ്കെടുത്ത കൊളച്ചലിലെ തിരഞ്ഞെടുപ്പ് പൊതുയോഗ ചടങ്ങിലായിരുന്നു സംഭവം. ക്ഷീര വികസന മന്ത്രി മനോ തങ്ക രാജ് ഷാൾ അണിയിക്കാൻ എത്തിയപ്പോഴാണ് നാടകീയ സംഭവം നടന്നത്. പത്മനാഭപുരം മണ്ഡലത്തിലെ എംഎൽഎ കൂടിയാണ് മനോ തങ്കരാജ്. നേരത്തെ എം.കെ സ്റ്റാലിനുമായി രാഹുൽ ഗാന്ധി വേദി പങ്കിടാത്തത് വിവാദമായിരുന്നു. TVK യുമായി മുന്നണി ഉണ്ടാക്കാൻ കോൺഗ്രസ്…

Read More

ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം: ശ്വേതയെ രണ്ട് യുവതികള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. മരിച്ച ശ്വേതയെ ഇരുചക്ര വാഹനത്തിലെത്തിയ യുവതികള്‍ മുഖത്തടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ . രണ്ടുപേര്‍ മര്‍ദിക്കുമ്പോഴും ശ്വേത നിസ്സഹായമായി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പൊതുദര്‍ശനത്തിനുശേഷം ദമ്പതികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ആത്മഹത്യാ ശ്രമത്തിന് തലേദിവസം വീടിനു മുന്നിലെ റോഡില്‍ വച്ചാണ് ഇരുചക്ര വാഹനത്തില്‍ എത്തിയ രണ്ട് യുവതികള്‍ ശ്വേതയോട് പണത്തെ ചൊല്ലി തര്‍ക്കിക്കുന്നത്. തുടര്‍ന്ന് രണ്ടുപേരും ശ്വേതയുടെ മുഖത്തടിച്ചു. അടി കൊള്ളുമ്പോഴും…

Read More

കൊല്ലത്തെ മെഡിട്രീന ആശുപത്രി കൊവിഡ് ചികിത്സക്കെന്ന പേരിൽ 50കാരിക്ക് നൽകിയത് അഞ്ച് ലക്ഷത്തിലധികം രൂപയുടെ ബിൽ

  കൊവിഡ് ചികിത്സയുടെ പേരിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ കൊള്ള തുടരുന്നു. കൊല്ലം മെഡിട്രീന ആശുപത്രിക്കെതിരെയാണ് പുതിയ പരാതി. ജാസ്മി എന്ന 50കാരിക്ക് 5.10 ലക്ഷം രൂപയുടെ ബില്ലാണ് ആശുപത്രി നൽകിയത്. ഐസിയുവിൽ പ്രതിദിനം 12,000 രൂപ എന്ന നിരക്ക് പറഞ്ഞാണ് രോഗിയെ പ്രവേശിപ്പിച്ചത്. എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ അമിത ബിൽ ഈടാക്കാൻ തുടങ്ങുകയായിരുന്നു. ഡോക്ടർ ഐസിയുവിൽ സന്ദർശിക്കുന്നതിന് 2000 രൂപ വീതവും പിപിഇ കിറ്റിന് പല ദിവസങ്ങളിൽ പല തുകയും ഈടാക്കി. ഈ മാസം…

Read More