കൊവിഡിന്റെ നാലാം തരംഗം എട്ട് മാസത്തിനുള്ളിൽ സംഭവിച്ചേക്കുമെന്ന് വിദഗ്ധർ

  രാജ്യത്ത് കൊവിഡിന്റെ നാലാം വ്യാപനം എട്ട് മാസങ്ങൾക്കുള്ളിൽ സംഭവിക്കുമെന്ന് വിദഗ്ധർ. കൊവിഡിന്റെ പുതിയ വകഭേദമായിരിക്കും നാലാം തരംഗത്തിന് കാരണമാകുകയെന്നാണ് വിദഗ്ധാഭിപ്രായം. ഒമിക്രോൺ വകഭേദം മൂലമായിരിക്കില്ല അടുത്ത വ്യാപനം. വൈറസ് ഇവിടെ തന്നെയുണ്ടാകും. ഉയർന്നും താഴ്ന്നും വളരെ കാലം ഇത് നിലനിൽക്കും. അടുത്ത വേരിയന്റ് വരുമ്പോൾ കേസുകളിൽ കുതിച്ചുചാട്ടമുണ്ടാകും. അത് സംഭവിക്കും. അനിവാര്യമായും ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ. സാധാരണയായി അതങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഐഎംഎ കൊവിഡ് ടാസ്‌ക്  ഫോഴ്‌സ് കോ ചെയർമാൻ ഡോ. രാജീവ് ജയദേവൻ പറയുന്നു…

Read More

പ്രീമിയം പെട്രോള്‍ സെഞ്ചുറിയടിച്ചു; ഒരു ലിറ്റര്‍ 100.20 രൂപ

കോഴിക്കോട്: മുടക്കമില്ലാതെ കുതിച്ച് ഇന്ധനവില വർധന. തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന് നൂറുരൂപ കടന്നു. 100.20 രൂപയാണ് ഒരു ലിറ്റർ പ്രീമിയം പെട്രോളിന് തിരുവനന്തപുരത്ത് വില. വയനാട് ബത്തേരിയിൽ എക്സ്ട്രാ പ്രീമിയം പെട്രോളിന് വില 100.24 ആയി. അടിമാലിയിൽ എക്സ്ട്രാ പ്രീമിയം പെട്രോളിന് വില 100.40 രൂപയായി. അതേസമയം സാധാരണ പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതം വർധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 97.38 രൂപയും ഡീസൽ സലിറ്ററിന് 92.31 രൂപയുമെത്തി. കൊച്ചിയിൽ പെട്രോളിന് 95.43…

Read More

നായ്ക്കളെ പരിപാലിക്കാൻ ആളെ വേണമെന്ന് ഗോപി സുന്ദർ; വിമർശകനോട് ചോറും 15 കെ സാലറിയും തരാമെന്നും സംഗീത സംവിധായകൻ

തന്റെ  നായ്ക്കളെ പരിപാലിക്കാൻ ഒരാളെ അന്വേഷിച്ച്‌ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഗോപി സുന്ദര്‍ പുതിയ ആവശ്യം അറിയിച്ചത്. പോസ്റ്റിനു താഴെ കമന്റ് ചെയ്തവരോട്  ഇത് തമാശയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞാന്‍ മതിയോ ചോറും 500 രൂപയും മതി. പണ്ടൊരു നാടന്‍ പട്ടിക്കു ചോറു കൊടുത്തിട്ടുണ്ട്’ എന്ന് ആയിരുന്നു ഒരാളുടെ കമന്റ്. , ഇതിന് ഗോപി സുന്ദര്‍ മറുപടി നൽകി. ‘കോമഡി ആക്കരുത്, എന്റെ ആവശ്യം ആണ്. സീരിയസ് ആണെങ്കില്‍ പറഞ്ഞോളൂ. ചോറും…

Read More

വയനാട് നിരവിൽ പുഴയിൽ ആയുധധാരികളായ മാവോയിസ്റ്റ് സംഘം; വീടുകളിൽ നിന്ന് അരിയും സാധനങ്ങളും വാങ്ങി മടങ്ങി

വയനാട് നിരവിൽ പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യം. തൊണ്ടർനാട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ നിരവിൽപുഴ മുണ്ടക്കൊമ്പ് കോളനിയിലാണ് ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തിയത്. അഞ്ച് പേരാണ് സംഘത്തിലുണ്ടായത്. കോളനിയിലെ അനീഷ്, രാമൻ എന്നിവരുടെ വീടുകളിലാണ് മാവോയിസ്റ്റ് സംഘം എത്തിയത്. രാത്രി എട്ട് മണിയോടെ എത്തിയ ഇവർ വീടുകളിൽ നിന്ന് അരിയും മറ്റ് സാധനങ്ങളും വാങ്ങി മടങ്ങി. അര മണിക്കൂറോളം നേരം ഇവർ കോളനയിൽ ചെലവഴിച്ചതായി പോലീസ് പറയുന്നു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തണ്ടർബോൾട്ട് സംഘം വനത്തിൽ തെരച്ചിൽ നടത്തും. ജയണ്ണ,…

Read More

മഴക്കൊപ്പം എത്തുന്ന ഇടിമിന്നൽ പ്രധാന ആശങ്ക, വൈകുന്നേരങ്ങളിലെ ഇടിമിന്നൽ അപകടകരം; മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് റവന്യൂ മന്ത്രി

സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ പെയ്യുന്ന ഇടങ്ങളിൽ മഴയുടെ അളവ് കൂടുതലായിരിക്കും എന്നതിനാൽ ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു. വൈകുന്നേരങ്ങളിൽ ഉണ്ടാകുന്ന ഇടിമിന്നൽ അപകടകരം. ഇടിമിന്നലിൽ അപകടത്തിന്റെ തോത് കുറയ്ക്കുന്നതിന് ജാഗ്രത വേണമെന്ന് കെഎസ്ഇബി നിർദ്ദേശം നൽകിയിട്ടുണ്ട്. മഴക്കൊപ്പം എത്തുന്ന ഇടിമിന്നൽ ആണ് നിലവിലെ പ്രധാന ആശങ്കയെന്നും മന്ത്രി കെ രാജൻ അറിയിച്ചു. അതേസമയം സംസ്ഥാനത്ത്…

Read More

കൊച്ചി ബിനാലെ കലാകാരിയ്‌ക്കെതിരെ ലൈംഗിക അതിക്രമം; മുംബൈ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതയ്‌ക്കെതിരെ ലൈംഗിക അതിക്രമം. തായ്‌വൻ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തു. നവി മുംബൈ സ്വദേശിയായ സുമിത് എന്നയാൾക്കെതിരെയാണ് കേസ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴിയാണ് പരാതി ലഭിച്ചത്. മൂന്ന് ദിവസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുമായി അടുപ്പം സ്ഥാപിച്ച് മോശമായി പെരുമാറുകയായിരുന്നു എന്നാണ് പരാതി. ഇയാൾക്ക് ബിനാലെയുമായി നേരിൽ ബന്ധമുണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.

Read More

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും; മത്സ്യബന്ധനത്തിനും വിലക്ക്

  സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും. എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും മണിക്കൂറില്‍ പരമാവധി 65 കിലോമിറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ നിന്ന് വെള്ളിയാഴ്ച വരെ…

Read More

സ്വർണക്കടത്ത് കേസ്: യുഎഇ കോൺസുൽ ജനറലും അറ്റാഷെയും പ്രതികളാകും, കസ്റ്റംസിന് അനുമതി ലഭിച്ചു

  സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ നിർണായക നീക്കം. ഗൾഫിലേക്ക് കടന്ന യുഎഇ കോൺസുലേറ്റ് ജനറലിനെയും അറ്റാഷെയെയും പ്രതികളാക്കാൻ കസ്റ്റംസ് തീരുമാനിച്ചു. കോൺസുൽ ജനറലിന് കസ്റ്റംസ് കാരണംകാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരും പ്രതികളാകും. കസ്റ്റംസിന്റെ അപേക്ഷയിൽ വിദേശകാര്യമന്ത്രാലയമാണ് ഇരുവരെയും പ്രതികളാക്കാനുള്ള അനുമതി നൽകിയത്. സ്വർണക്കടത്ത് കണ്ടെത്തിയതിന് പിന്നാലെയാണ് കോൺസുൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽ സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയും ഗൾഫിലേക്ക് കടന്നത്.

Read More

അള്‍സറിനെ എങ്ങനെ പ്രതിരോധിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

  ആരോഗ്യ പ്രധാനമായ ശരീരം ആണ്  ഏവരുടെയും സ്വപ്നം. എന്നാൽ വില്ലനായി പല രോഗങ്ങളും വരാം. അത്തരത്തിൽ വില്ലനായി വരുന്ന ഒന്നാണ് അൾസർ. ഏതൊരസുഖം പോലെയും തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകാൻ ഇടയാക്കുകയും ചെയ്യും. അള്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍ വയറുവേദന, നെഞ്ചെരിച്ചില്‍, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയവയാണ്. ഭക്ഷണം കഴിച്ചുകഴിഞ്ഞ് ഒരു മണിക്കൂറിനിടയില്‍ സ്ഥിരമായി ഉണ്ടാകുന്ന വേദനയും അള്‍സറിന്റെ ലക്ഷണമാകാം. ★ എരിവ്, പുളി എന്നിവയൊക്കെ അള്‍സറിന് കാരണമാകുന്നു.  ഇത്തരം ഭക്ഷണങ്ങള്‍ പരമാവധി  അള്‍സറിന്റെ ചെറിയ സാധ്യതയുള്ളവരൊക്കെ ലഘൂകരിച്ചു കൊണ്ടുവരിക….

Read More