Headlines

പ്രഭാത വാർത്തകൾ

  🔳തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളും ബിജെപിക്ക് ഒപ്പം നില്‍ക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വാസത്തിന്റെ പാലമായി ബിജെപി പ്രവര്‍ത്തകര്‍ മാറണമെന്നും ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ മോദി പറഞ്ഞു. പുസ്തകങ്ങള്‍ വായിച്ചല്ല ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുള്ള പരിചയമാണ് തന്റെ അറിവെന്നും സേവനമാണ് പുതിയ കാലത്തെ സംഘടനാ പ്രവര്‍ത്തനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബി.ജെ.പിയെ നയിക്കുന്നത് ഒരു കുടുംബമല്ല, പൊതുജന ക്ഷേമത്തിലൂന്നിയ സംസ്‌കാരമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. സേവനം, ദൃഢനിശ്ചയം, പ്രതിജ്ഞാബദ്ധത എന്നീ മൂല്യങ്ങളിലൂന്നിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം…

Read More

കെ എസ് അനിൽകുമാർ ശിപാർശ നൽകിയ സർവകലാശാല യൂണിയന്റെ പ്രവർത്തന ഫണ്ട് തടഞ്ഞ് VC; വിട്ടുവീഴ്ചയില്ലാതെ മോഹനൻ കുന്നുമ്മൽ

സസ്പെൻഷൻ വിവാദത്തിൽ വിട്ടുവീഴ്ചയില്ലാതെ കേരള സർവകലാശാല വി.സി ഡോ.മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർ കെ എസ് അനിൽകുമാർ ശിപാർശ നൽകിയ സർവകലാശാല യൂണിയന്റെ പ്രവർത്തന ഫണ്ട് അപേക്ഷ വി.സി തടഞ്ഞു. താൽക്കാലിക രജിസ്ട്രാർ മിനി കാപ്പന്റെ ശിപാർശയോടെ വീണ്ടും അപേക്ഷ നൽകാൻ നിർദേശിച്ചു. യൂണിയന്റെ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ അടിയന്തരമായി അനുവദിക്കണമെന്ന അപേക്ഷയാണ് വിസി തിരിച്ചയച്ചത്. ഭരണ പ്രതിസന്ധി തുടരുന്ന കേരള സർവകലാശാലയിൽ ഫണ്ട് അനുവദിച്ചില്ലെങ്കിൽ യൂണിയൻ പ്രവർത്തനങ്ങളും അവതാളത്തിലാകും. സിൻഡിക്കേറ്റ് യോഗം വേണമെന്ന ആവശ്യത്തോടും വി.സി…

Read More

കൽക്കരി ക്ഷാമം രൂക്ഷം; കേരളത്തിലും വൈദ്യുതി നിയന്ത്രണം വേണ്ടിവരും

തിരുവനന്തപുരം: കൽക്കരിക്ഷാമത്തെ തുടർന്ന് രാജ്യത്ത് വൈദ്യുതോൽപാദനം കുറഞ്ഞതിൽ കേരളത്തിനും ആശങ്ക. സ്‌ഥിതി തുടർന്നാൽ സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ മഴയുള്ളതിനാൽ വൈദ്യുതിയുടെ ആവശ്യം കുറവാണ്. ഇതിനാലാണ് തൽക്കാലം പ്രതിസന്ധി ഒഴിവായിരിക്കുന്നത്. ഒരാഴ്‌ചയായി കേരളത്തിന് പുറത്തുനിന്നുള്ള വൈദ്യുതിയിൽ ദിവസേന 300-350 മെഗാവാട്ട് കുറവുണ്ടെന്ന് വൈദ്യുതിവകുപ്പ് അധികൃതർ പറഞ്ഞു. പുറത്തുള്ള താപനിലയങ്ങളുമായുള്ള ദീർഘകാല കരാറിൽ 200 മെഗാവാട്ട് കുറഞ്ഞു. കേന്ദ്രനിലയങ്ങളിൽ നിന്നുള്ള വിഹിതത്തിൽ 150 മെഗാവാട്ട് വരെയാണ് കുറവ് രേഖപ്പെടുത്തിയത്. വൈദ്യുതോൽപാദനം കുറഞ്ഞതിനാൽ പവർ എക്‌സ്ചേഞ്ചിൽ…

Read More

‘അങ്ങേയറ്റം ഖേദകരം’; ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിലെ പ്രതിഷേധത്തിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശ്

ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിലെ പ്രതിഷേധത്തിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശ്. ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധിക്കാൻ അനുവദിച്ചത് അങ്ങേയറ്റം ഖേദകരമെന്ന് ബംഗ്ലാദേശ് അറിയിച്ചു. പ്രതിഷേധം സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നേരത്തെ വിവരം ലഭിച്ചിരുന്നില്ലെന്നും ബംഗ്ലാദേശിലെ ദീപു ചന്ദ്രദാസിന്റെ കൊലപാതകം ന്യൂനപക്ഷങൾക്ക് നേരെയുണ്ടായ ആക്രമണമായി ചിത്രീകരിക്കാനുള്ള ഇന്ത്യൻ ശ്രമം നിരസിക്കുന്നതായും ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ആൾക്കൂട്ട കൊലപാതകത്തിൽ പ്രതികളെ പിടികൂടിയെന്നും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ ബാധ്യസ്ഥരാണെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ബം​ഗ്ലാദേശിലെ സ്ഥിതിഗതികളിൽ ഇന്ത്യ ആശങ്ക അറിയിച്ചതിന് പിന്നാലെയാണ് ബം​ഗ്ലാ​ദേശ് വിദേശകാര്യ…

Read More

സ്വവർഗ വിവാഹം ഹിന്ദുവിവാഹ നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ

ഹിന്ദു വിവാഹ നിയമപ്രകാരം സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. 1956ലെ ഹിന്ദു വിവാഹ നിയമപ്രകാരം ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിൽ വിവാഹം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇത്തരം വിവാഹങ്ങൾ അനുവദിച്ചാൽ നിലവിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാകുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. നിയമവും മൂല്യങ്ങളും സാമൂഹ്യാവസ്ഥയും വിവാഹം എന്നത് വിശുദ്ധകർമമായാണ് കണക്കാക്കുന്നത്. ഒരേ ലിംഗത്തിൽപ്പെട്ട ദമ്പതിമാരെ അംഗീകരിക്കാൻ സമൂഹത്തിന് സാധിക്കില്ല ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹത്തിൽ ഏർപ്പെടുന്നവർ…

Read More

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു: ആകെ രോഗബാധിതര്‍‌ 17.14 കോടി

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിനടുത്ത് പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി പതിനാല് ലക്ഷം പിന്നിട്ടു. മരണസംഖ്യ 35.64 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി മുപ്പത്തിയേഴ് ലക്ഷം കടന്നു. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1.26 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 2.81 കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം…

Read More

ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു; ആളപായമില്ല

ശബരിമല തീർത്ഥാടകരുടെ കാറിന് തീപിടിച്ചു. പമ്പ ചാലക്കയത്തിന് സമീപത്തുവെച്ചാണ് തീപിടിച്ചത്. ദർശനത്തിനായി ശബരിമലയിലേക്ക് പോയ ഹൈദരാബാദ് സ്വദേശികൾ സഞ്ചരിച്ച ടാക്‌സിക്കാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് തീർത്ഥാടകരെ വേഗം പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. അതേസമയം തൃക്കാർത്തിക ദിവസമായ ഇന്ന് ശബരിമലയിൽ തീർഥാടനത്തിരക്ക്.പുലർച്ചെ നടതുറന്ന് ആദ്യ മണിക്കൂറിൽ ദർശനം നടത്തിയത് 15,000 ഓളം ഭക്തർ. മണ്ഡലകാല സീസൺ തുടങ്ങി ആകെ ശബരിമലയിൽ എത്തിയ ഭക്തരുടെ എണ്ണം 15…

Read More

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നേരിട്ടെത്തി മന്ത്രി വീണ ജോർജ്

  കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നേരിട്ടെത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഓൺലൈനായി യോഗം ചേരാനാണ് തീരുമാനം. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും അന്തേവാസികൾ ചാടിപ്പോകുന്ന സാഹചര്യമുണ്ടായിരുന്നു. കുതിരവട്ടത്തെ മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ കൂടുതൽ തുക കണ്ടെത്തുമെന്ന് മന്ത്രി അറിയിച്ചു. മാനസിക ആരോഗ്യ മേഖലയിൽ പ്രധാനപ്പെട്ട ഇടപെടലുകളും പരിഹാരവും ഉണ്ടാകും, പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മാനസിക ചികിത്സ നൽകാനുള്ള ഇടപെടൽ ഉണ്ടാവുമെന്നും മന്ത്രി…

Read More

കാശ്മീർ അതിർത്തിയിൽ പാക്കിസ്ഥാന്റെ വെടിവെപ്പ്; ബിഎസ്എഫ് ജവാന് വീരമൃത്യു

ജമ്മു കാശ്മീർ അതിർത്തിയിലെ നിയന്ത്രണരേഖയിൽ വെടിനിറുത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ ബി എസ് എഫ് ജവാന് വീരമൃത്യു. ഒരു ജവാന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബാരാമുളളയിലെ നിയന്ത്രണ രേഖയിൽ വിന്യസിച്ചിരുന്ന ബി എസ് എഫ് പീരങ്കി ബറ്റാലിയനിലെ എസ് ഐ ഉത്തരാഖണ്ഡ് സ്വദേശി രാകേഷ് ഡോവലാണ് വീരമൃത്യു വരിച്ചത്. വാസുരാജ എന്ന ജവാനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ അറയിക്കുന്നത്. ഇന്നുപുലർച്ചെയായിരുന്നു ആക്രമണം

Read More

കേരളത്തിൽ ശക്തമായ ത്രികോണ മത്സരം; തുടർ ഭരണ സാധ്യതയുണ്ടോയെന്ന് പറയാനാകില്ല

  കേരളത്തിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. തുടർ ഭരണത്തിന് സാധ്യതയുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ല. ബിജെപി ശക്തമായ പ്രകടനം കാഴ്ചവെച്ചു. എന്നാൽ അക്കൗണ്ട് തുറക്കുമോയെന്ന് പറയാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞത് അവരുടെ അഭിപ്രായമാണ്. എന്നാൽ വോട്ടെടുപ്പ് ദിവസമല്ല അഭിപ്രായം പറയേണ്ടത്. അഭിപ്രായം നേരത്തെ പറയണമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു

Read More