Headlines

2025 ഫിഫ ഇലവന്‍ പ്രഖ്യാപിച്ചു; ഉസ്മാന്‍ ഡെംബെലെ മികച്ച ഫിഫ പുരുഷ താരം, ആധിപത്യം നേടി പിഎസ്ജി താരങ്ങള്‍

ഫിഫയുടെ മികച്ച പുരുഷ കളിക്കാരനായി ഉസ്മാന്‍ ഡെംബെലെ തെരഞ്ഞെടുക്കപ്പെട്ടു. പാരീസ് സെന്റ് ജെര്‍മെയ്ന്‍, ഫ്രാന്‍സ് ദേശീയ ടീം എന്നിവക്കായി ബൂട്ടണിഞ്ഞിട്ടുള്ള ഉസ്മാന്‍ ഡെംബെലെ 2025ലെ മികച്ച പുരുഷ കളിക്കാരനെന്ന നിലയിലാണ് ആദരിക്കപ്പെടുന്നത്. കൂടുതലും പാരീസ്-സെന്റ് ജെര്‍മെയ്ന്‍ കളിക്കാരാണ് ഓള്‍-സ്റ്റാര്‍ ടീമില്‍ അംഗമായിട്ടുള്ളത്. പാരീസ് സെന്റ് ജെര്‍മെനായി യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനും ഫിഫ ക്ലബ് ലോകകപ്പ് ഫൈനലില്‍ എത്താനും സഹായിച്ച ആറ് കളിക്കാര്‍ 2025 ഫിഫ പുരുഷ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ താരവും മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്…

Read More

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍; റോഡ് തുറക്കുക സുരക്ഷ ഉറപ്പാക്കിയതിന് ശേഷം, അപകട സാധ്യത നിലനില്‍ക്കുന്നു, പ്രതികരിച്ച് കെ രാജന്‍

വയനാട്: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലില്‍ പ്രതികരിച്ച റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ച ചുരം റോഡ് നിലവില്‍ പൂര്‍ണമായി തുറക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആധുനീക ഉപകരണങ്ങൾ എത്തിച്ച് പരിശോധിക്കണമെന്നും സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ റോഡ് പൂര്‍ണമായി തുറക്കൂ. പരിശോധനയ്ക്ക് ശേഷം മാത്രമേ തീരുമാനം ഉണ്ടാവൂ. ചുരത്തിലെ ഒമ്പതാം വളവില്‍ അപകടക സാധ്യത നിലനില്‍ക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും എന്ന് മന്ത്രി പ്രതികരിച്ചു. മഴ…

Read More

സൗദിയില്‍ ഇന്ന്189 പേരിൽ കൊവിഡ്.മരണം 11.അത്യാസന്ന നിലയിൽ 380രോഗികൾ മാത്രം

റിയാദ്:സൗദിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 189പേരിൽ.അതോടൊപ്പംഇന്ന് റിപ്പോര്‍ട്ട് ചെയ്ത മരണസംഖ്യ 11 പേരുടെതുമാണ്.190 പേർ ഇന്ന് കോവിഡ് മുക്തരായി.ഇതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 3,52,608 ആയി വർദ്ദിച്ചു. തുടക്കം മുതൽ ഇതുവരെ സൗദിയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,61,725 ആണ്.രോഗം ബാധിച്ച് ആകെ മരിച്ചവർ 6,159 പേരും ,നിലവില്‍ ചികിത്‌സയിലുള്ളത് 2,958 പേരുമാണ്.ഇതില്‍ 380 പേർ മാത്രമാണ് ഇനി അത്യാസന്ന നിലയിലുള്ളത്.ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് റിയാദിൽ 52 പേരിലാണ്. മക്ക 38,…

Read More

തിരഞ്ഞടുപ്പു പ്രചാരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ള തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രവര്‍ത്തകന്‍ മരിച്ചു. ആര്യനാട് തുമ്പുംകോണം പ്ലാമൂട് വീട്ടില്‍ പ്രദീപ് (40) ആണ് മരിച്ചത്. അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥന്റെ പ്രചാരണത്തിനിടയിലായിരുന്നു അപകടം. ചാമവിള ഭാഗത്ത് വാഹന പ്രചാരണത്തിലായിരുന്ന ശബരീനാഥനൊപ്പം അകമ്പടിയായി ബൈക്കില്‍ പ്രദീപുമുണ്ടായിരുന്നു. അടുത്ത സ്വീകരണ സ്ഥലമായ പാലൈകോണം ജംഗ്ഷനിലേക്കു പോകുമ്പോള്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്നതോടെ ബൈക്ക് അതില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ പ്രദീപിനെ ഉടനെ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.

Read More

കാലടിയിൽ ബേക്കറി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം കാലടിയിൽ ബേക്കറി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാലടിയിലെ റോയൽ ബേക്കറിയിലെ ജീവനക്കാരനായ ഷോബിത് കൃഷ്ണയാണ് മരിച്ചത്. ബേക്കറിക്ക് മുകളിലെ താമസ സ്ഥലത്ത് രാവിലെയാണ് മൃതദേഹം കണ്ടത്. ഷീറ്റ് മേഞ്ഞ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. പേരാമ്പ്ര സ്വദേശിയാണ് മരിച്ച ഷോബിത് കൃഷ്ണ.

Read More

വയനാട് ജില്ലയില്‍ പുതിയതായി 12 കോവിഡ് രോഗികള്‍

ജില്ലയില്‍ ചൊവ്വാഴ്ച്ച 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വയനാട്ടില്‍ ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചവുടെ എണ്ണം 197 ആയി ഉയര്‍ന്നു. ബാഗ്ലൂരില്‍ നിന്നെത്തിയ 8 പേരും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഹൈദരബാദില്‍ നിന്നുമുള്ള ദമ്പതികള്‍ക്കും കര്‍ണ്ണാടകയില്‍ നിന്നുളള ഒരാള്‍ക്കുമാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 97 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ 93 പേരും കോഴിക്കോട്, തിരുവനന്തപുരം,പാലക്കാട്, കണ്ണൂര്‍, എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികില്‍സയിലുളളത്. ജില്ലയില്‍ ഇതുവരെ 99 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവര്‍…

Read More

ഹിജാബ് വിവാദത്തിൽ വിമർശനവുമായി അബ്ദുള്ളക്കുട്ടി; ഭാര്യ ഹിജാബ് ധരിക്കുന്നയാളാണെന്ന് വിമർശനം

  ഹിജാബ് വിവാദത്തിൽ പ്രതികരിച്ച ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിക്ക് സോഷ്യൽ മീഡിയയിൽ വിമർശനം. ഇന്ത്യയുടെ സംസ്കാരത്തിന് വിരുദ്ധമായ വസ്ത്രധാരണമാണ് ഹിജാബ് എന്ന് അബ്ദുള്ളക്കുട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ അബ്ദുള്ളക്കുട്ടിയുടെ പങ്കാളിയുടെ വേഷത്തെ ചൂണ്ടിക്കാണിച്ച സോഷ്യൽ മീഡിയ വിമർശനവുമായി രം​ഗത്തുവന്നു. ഭാര്യയുടെ വേഷം ഹിജാബും പർദ്ദയുമായിരിക്കെ ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രസ്താവനയുടെ ഔചിത്യമെന്താണെന്നും വിമർശകർ ചോ​ദിച്ചു. ഹിജാബ് വിവാദം അനാവശ്യമാണ്. ബുർഖ നമ്മുടെ സംസ്കാരത്തിന്റെ വേഷമല്ല. ശരീരമാസകലം മൂടുന്ന താലിബാന്റെ വേഷമാണ് അത്. അത് സ്ത്രീ വിരുദ്ധമാണ്. നമ്മെ…

Read More

മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇരുവര്‍ക്കും ആന്റിജന്‍ പരിശോധനയാണ് നടത്തിയത്. കരിപ്പൂർ വിമാനദുരന്ത പ്രദേശം സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത് വിമാന അപകടം നടന്നതിന് അടുത്ത ദിവസമാണ് മുഖ്യമന്ത്രി സ്ഥലം സന്ദർശിച്ചത്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും കലക്ടർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കരിപ്പൂര്‍ സന്ദര്‍ശിച്ച മന്ത്രിമാരും നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. മലപ്പുറത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ മുഖ്യമന്ത്രിയും…

Read More

ഐപിഎല്ലിനായുള്ള യോഗം ഈ ആഴ്ച,സര്‍ക്കാരിന് മുന്നില്‍ നിര്‍ദേശം അവതരിപ്പിച്ച് ബിസിസിഐ

ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കേണ്ട ടി20 ലോകകപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചതായുള്ള ഐസിസിയുടെ അറിയിപ്പ് എത്തിയതോടെ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ നോക്കിയത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് (ഐപിഎല്‍) ആയിരുന്നു. ടി20 ലോകകപ്പ് നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഒക്‌ടോബറിലും നവംബറിലുമായി ഐപിഎല്‍ നടത്താനാണ് നിലവില്‍ ബിസിസിഐ ഉദ്ദേശിക്കുന്നത്. കോവിഡ് വ്യാപനം ശക്തമായതിനാല്‍ത്തന്നെ ഇന്ത്യയില്‍ ഐപിഎല്‍ നടത്തുക പ്രയാസമാണ്.അതിനാല്‍ യുഎഇയിലാവും ഐപിഎല്‍ നടക്കുകയെന്നാണ് വിവരം.എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ബിസിസിഐ പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ ഈ ആഴ്ച തന്നെ ഐപിഎല്‍ സംബന്ധിച്ച യോഗം…

Read More

ജനപ്രിയ നോവലിസ്റ്റ് സു​ധാ​ക​ർ മം​ഗ​ളോ​ദ​യം അ​ന്ത​രി​ച്ചു

നോ​വ​ലി​സ്റ്റ് സു​ധാ​ക​ർ മം​ഗ​ളോ​ദ​യം (72) അ​ന്ത​രി​ച്ചു. സു​ധാ​ക​ർ പി. ​നാ​യ​ർ എന്ന സു​ധാ​ക​ർ മം​ഗ​ളോ​ദ​യം കോ​ട്ട​യ​ത്തെ വ​സ​തി​യി​ൽ വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. വൈ​ക്ക​ത്തി​ന​ടു​ത്ത് വെ​ള്ളൂ​രാ​ണ് സ്വ​ദേ​ശം. ആ​ഴ്ച​പ്പ​തി​പ്പു​ക​ളി​ലെ നോ​വ​ലു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു സു​ധാ​ക​ർ മം​ഗ​ളോ​ദ​യം. നാ​ലു സി​നി​മ​ക​ൾ​ക്കും നി​ര​വ​ധി സീ​രി​യ​ലു​ക​ൾ​ക്കും ക​ഥ എ​ഴു​തി​യി​ട്ടു​ണ്ട്. പി. ​പ​ത്മ​രാ​ജ​ന്‍റെ ക​രി​യി​ല​ക്കാ​റ്റു​പോ​ലെ എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ന്‍റെ ക​ഥാ​ര​ച​യി​താ​വാ​ണ്. വ​സ​ന്ത​സേ​ന എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ന്‍റെ ക​ഥാ​ര​ച​ന ന​ട​ത്തി. ന​ന്ദി​നി ഓ​പ്പോ​ൾ എ​ന്ന സി​നി​മ​യ്ക്കു സം​ഭാ​ഷ​ണം ര​ചി​ച്ചു, ഞാ​ൻ ഏ​ക​നാ​ണ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ സു​ധാ​ക​ർ മം​ഗ​ളോ​ദ​യ​ത്തി​ന്റേതാണ്. മ​നോ​ര​മ,…

Read More