രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്; സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചു

ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്‌തേക്കും. എ.ഡി.ജി.പി എച്ച് വെങ്കിേേടഷിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ വേഗത്തില്‍ അറസ്റ്റ് ചെയ്യാനാണ് എഡിജിപിയുടെ നിര്‍ദേശം. പൊലീസ് സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചു. രാഹുലിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നിരീക്ഷത്തിലാണ്. ബന്ധുക്കളില്‍ ചിലരെ പൊലീസ് ചോദ്യം ചെയ്യും. കോയമ്പത്തൂരിലും പരിശോധന നടക്കും. രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചു കഴിയുന്നതായി സംശയമുണ്ട്. പൊലീസിന്റെ ഒരു സംഘം തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നു. കേസില്‍ പ്രത്യേക അന്വേഷണസംഘം തെളിവുശേഖരണത്തിലേക്ക് കടന്നിട്ടുണ്ട്….

Read More

തുറവൂർ താലൂക്ക് ആശുപത്രിയിലെ തീപിടിത്തം; രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സിന് വഴി നൽകാത്ത വാഹനത്തിനെതിരെ കേസ്

തുറവൂർ താലൂക്ക് ആശുപത്രിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സിന് വഴി നൽകാത്ത സംഭവത്തിൽ നടപടി. വാഹനം പിടിച്ചെടുക്കുകയും വാഹന ഉടമയ്ക്കെതിരെ കേസെടുക്കുകയും ചെയ്തു. കുത്തിയതോട് കോടന്തുരുത്ത് വൈകുണ്ടത്തിൽ സുജിത്തിനെതിരെയാണ് പട്ടണക്കാട് പൊലീസ് കേസെടുത്തത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമാണ് ഫയർ ആൻഡ് റെസ്ക്യൂ ആലപ്പുഴ എസ് എച്ച് ഒ യുടെ പരാതിയിൽ കേസെടുത്തിട്ടുള്ളത്. ആലപ്പുഴയിൽ നിന്നും പോയ ഫയർഫോഴ്സ് വാഹനത്തിന് മുന്നിലാണ് കാർ വഴിമാറാതെ സഞ്ചരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30 ഓടെ ആയിരുന്നു സംഭവം….

Read More

തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി അഭിജിത്താണ് മരിച്ചത്. വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിലിലെ ശിക്ഷാ തടവുകാരനാണ്. ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ജനുവരി 27നാണ് അഭിജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പ്രത്യേക വാർഡിലേക്ക് മാറ്റി. കവർച്ച, പീഡനം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ

Read More

പെൺകുട്ടിയോട് അശ്ലീല പരാമർശം നടത്തി; യുവാവിന്റെ തല അടിച്ചു പൊട്ടിച്ച് ആൺ സുഹൃത്ത്

പെൺകുട്ടിയോട് അശ്ലീല പരാമർശം നടത്തിയ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു. ചങ്ങനാശ്ശേരി സ്വദേശി 27 വയസുകാരൻ വിഷ്ണുവിനാണ് പരിക്കേറ്റത്. തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തുനിന്ന പെൺകുട്ടിയോട് ആണ് വിഷ്ണു അശ്ലീല പരാമർശം നടത്തിയത്. ആർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. രാവിലെ 10 മണിയോടെയാണ് സംഭവം. പെൺകുട്ടി കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്നു. പെൺകുട്ടിയുടെ അടുത്ത് എത്തിയ വിഷ്ണു മോശം പദപ്രയോഗം നടത്തി. ഭയന്ന് പോയ പെൺകുട്ടി ഉടൻ തൻറെ ആൺ സുഹൃത്തിനെ ഫോണിൽ വിളിച്ചു വിവരമറിയിച്ചു….

Read More

മാർച്ച് 11ന് തിരികെ എത്തുമെന്ന് പി വി അൻവർ; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും

ആഫ്രിക്കയിൽ നിന്ന് മാർച്ച് 11ന് തിരിച്ചെത്തുമെന്ന് പി വി അൻവർ എംഎൽഎ. തെരഞ്ഞെടുപ്പിൽ സജീവമായി രംഗത്തുണ്ടാകുമെന്നും എംഎൽഎ വ്യക്തമാക്കി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് അൻവർ ഇക്കാര്യം അറിയിക്കുന്നത്. കഴിഞ്ഞ രണ്ട് മാസക്കാലമായി മണ്ഡലത്തിൽ എംഎൽഎയുടെ അഭാവം വിവാദമായിരിക്കുകയാണ്. നിയമസഭാ സമ്മേളനത്തിലും എൽഡിഎഫ് കേരള യാത്രയിലും അദ്ദേഹം സംബന്ധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും എംഎൽഎ വരാത്തതിനെ തുടർന്ന് നിരവധി ചർച്ചകൾ കൊഴുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് താൻ 11ന് തിരികെ എത്തുമെന്ന് അൻവർ അറിയിച്ചിരിക്കുന്നത്.

Read More

ഹരിയാനയിൽ യുവവ്യവസായിയെ കവർച്ചക്കിരയാക്കിയ ശേഷം കാറിലിട്ട് ചുട്ടുകൊന്നു

ഹരിയാനയിൽ യുവ വ്യവസായി കവർച്ചക്കിരയാക്കിയ ശേഷം ശേഷം ചുട്ടു കൊന്നു. ചൊവ്വാഴ്ച രാത്രി ഹിസാർ ജില്ലയിലെ ഹാൻസിയിലാണ് സംഭവം. രാം മെഹർ(35) ആണ് കവർച്ചക്കിരയായി കൊല്ലപ്പെട്ടത്. കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അക്രമികൾ ഇയാളെ തടഞ്ഞ് 11 ലക്ഷം രൂപ കൊള്ളയടിക്കുകയും കാറിൽ പൂട്ടിയിട്ട് തീകൊളുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യാത്രക്കിടെ തന്നെ രണ്ട് പേർ ബൈക്കിൽ പിന്തുടരുന്നതായി രാം മെഹർ പോലീസിൽ വിവരമറിയിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോൾ ഡ്രൈവർ സീറ്റിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ബർവാലയിൽ ഡിസ്‌പോസിബിൾ കപ്പുകളുടെയും പ്ലേറ്റുകളുടെയും…

Read More

നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു

  നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. ഒറ്റപ്പാലത്തെ വസതിയിലാണ് റെയ്ഡ്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. ഉണ്ണി മുകുന്ദന്റെ നിർമാണ കമ്പനി ഒരുക്കിയ മേപ്പടിയാൻ എന്ന ചിത്രത്തിന്റെ റീലിസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് റെയ്ഡ്. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളാണ് ഇ ഡി പരിശോധിക്കുന്നതെന്നാണ് സൂചന. ജനുവരി 14നാണ് മേപ്പടിയാന്റെ റിലീസ്. അഞ്ജു…

Read More

മുഖ്യമന്ത്രി വി ഡി സതീശൻ ഡൽഹിയിലേക്ക്; പ്രധാനമന്ത്രിയെ കാണുന്നതും പരിഗണനയിൽ

  മുഖ്യമന്ത്രി വി ഡി സതീശൻ നാളെ ഡൽഹിക്ക് പോകും. AICC നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്തി നരേന്ദ്ര മോദിയെ കാണാനും മുഖ്യമന്ത്രിയുടെ ശ്രമം. അതേസമയം പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ എംഎല്‍എ സത്യപ്രതിജ്ഞയില്‍ അച്ഛന്‍റെ മുഴുവന്‍ പേരും പറഞ്ഞാണ് വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മേനോൻ എന്ന ചേ‍ര്‍ത്ത് സത്യവാചകം ചൊല്ലിയതിൽ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.     കോൺഗ്രസ് നേതാക്കളടക്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു.2021ൽ നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യവേ ‘വി…

Read More

മംഗലാപുരത്ത് നിന്നുള്ള വിതരണം മുടങ്ങി; കാസർകോട് ജില്ലയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം

കാസർകോട് ജില്ലയിൽ ഓക്‌സിജൻ ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. മൂന്ന് ദിവസമായി മംഗലാപുരത്ത് നിന്നുള്ള ഓക്‌സിജൻ വിതരണം മുടങ്ങിയ നിലയിലാണ്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും അടക്കം പ്രതിസന്ധി രൂക്ഷമാണ് കാസർകോട് നഗരത്തിലെ രണ്ട് ആശുപത്രികളിൽ നിന്ന് ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് രോഗികൾ ഡിസ്ചാർജ് വാങ്ങിപ്പോകേണ്ട സാഹചര്യമുണ്ടായി. പ്രതിസന്ധി രൂക്ഷമായതോടെ കണ്ണൂരിൽ നിന്ന് സിലിണ്ടറുകൾ എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. മംഗലാപുരത്ത് നിന്നുള്ള ഓക്‌സിജൻ വിതരണം തടസ്സപ്പെട്ടതാണ് ക്ഷാമത്തിന് കാരണമെന്നും കർണാടക ആരോഗ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതായും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി…

Read More