ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: അധികാര തുടർച്ചയെന്ന് എക്‌സിറ്റ് പോളുകൾ; NDAയ്ക്ക് മുന്നേറ്റമെന്ന് പ്രവചനം

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ എൻഡിഎയ്ക്ക് മുൻതൂക്കം. അധികാര തുടർച്ചയുണ്ടാകുമെന്നാണ് എക്സിറ്റ് പോളുകളിലെ പ്രവചനം. എസ്‌ഐആറിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് എൻഡിഎയ്ക്ക് അനുകൂലമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. മഹാഗഡ്ബന്ധൻ ബിഹാറിൽ എൻഡിഎയ്ക്ക് വെല്ലുവിളി ഉയർത്തില്ലെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ. എല്ലാ എക്‌സിറ്റ് പോളുകളും എൻഡിഎ കേവല ഭൂരിപക്ഷം കടക്കുമെന്നാണ് പ്രവചിക്കുന്നത്. ഏഴ് സർവേകളാണ് പുറത്തുവന്നത്. എൻഡിഎയ്ക്ക് അനുകൂലമയ ഫലങ്ങളാണ് പുറത്തുവന്നത്. എൻഡിഎയ്ക്ക് 130-138 വരെ സീറ്റ് പ്രവചിക്കുന്നതാണ് ചാണക്യയുടെ എക്‌സിറ്റ്…

Read More

ഭാര്യയുടെ ആത്മഹത്യ: നടൻ ഉണ്ണി പി രാജൻ ദേവിനെതിരെ അന്വേഷണം ആരംഭിച്ചു

  ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിനിമാ താരം ഉണ്ണി പി രാജൻ ദേവിനെതിരെ അന്വേഷണം ആരംഭിച്ചതായി പോലീസ്. കഴിഞ്ഞ ദിവസമാണ് ഉണ്ണിയുടെ ഭാര്യ തിരുവനന്തപുരം വെമ്പായം സ്വദേശി ജെ പ്രിയങ്ക(25)യെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അങ്കമാലി വില്ലേജ് ഓഫ് ഇന്റർനാഷണൽ സ്‌കൂൾ കായിക അധ്യാപികയായിരുന്നു പ്രിയങ്ക. ആത്മഹത്യ ചെയ്യുന്നതിന് തലേ ദിവസം ഇവർ ഉണ്ണിക്കെതിരെ വട്ടപ്പാറ പോലീസിൽ പരാതി നൽകിയിരുന്നു. ഉണ്ണി നിരന്തരം മർദിക്കുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു അങ്കമാലിയിൽ ഉണ്ണിയുടെ വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്….

Read More

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായ എല്ലാ നടപടികൾക്കും ഇന്ത്യ തയാർ’; പ്രധാനമന്ത്രി

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായ എല്ലാ നടപടികൾക്കും ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഈ ഉറപ്പ്. പ്രശ്നം എത്രയും വേഗം സമാധാനപരമായി പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികൾക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് മോദി അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി സംസാരിച്ച് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ഉറപ്പ് നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 15-ന് അലാസ്കയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും കൂടിക്കാഴ്ച നടത്താനിരിക്കെയാണ്…

Read More

ലോകത്ത് ആറ് തരം കൊവിഡ് രോഗം; ഓരോന്നിന്നും വ്യത്യസ്ത ലക്ഷണങ്ങള്‍; ബ്രിട്ടീഷ് പഠനം

ലണ്ടന്‍: ലോകത്ത് കൊവിഡ് രോഗികള്‍ ഒരു കോടിയും കടന്ന് മുന്നേറുകയാണ്. മരണനിരക്കും ദിവസം കഴിയും തോറും ഉയരുകയാണ്. 613,340 പേരാണ് ലോകത്ത് ഇതുവരെ മരിച്ചത്. ഏറ്റവും കൂടുതല്‍ രോഗികളുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. അമേരിക്കയില്‍ ഇതുവരെ 3,961,429 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനിടെ, പ്രതീക്ഷ നല്‍കി ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ മരുന്നിന്റെ ആദ്യഘട്ട പരീക്ഷണം വിജയമായിരിക്കുകയാണ്. അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കലുമായി ചേര്‍ന്നാണ് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല കൊവിഡ് വാക്സിന്‍ പരീക്ഷണം നടത്തുന്നത്. മനുഷ്യനില്‍ നടത്തിയ ആദ്യ…

Read More

ബസ് ചാർജ് വർധന വിശദമായ പഠനത്തിന് ശേഷമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

സംസ്ഥാനത്തെ ബസ് ചാർജ് വർധന വിശദമായ പഠനത്തിനും ചർച്ചയ്ക്കും ശേഷമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. ബസുടമകളുടെ സംഘടനകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമരം ഇല്ലെന്നാണ് സംഘടനകൾ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച സമരം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാരുമായി നടത്തിയ ചർച്ചയിൽ സംതൃപ്തരാണെന്ന് ബസ് ഉടമകളുടെ സംഘടനകൾ അറിയിച്ചിരുന്നുവെന്നും ആൻറണി രാജു കൂട്ടിച്ചേർത്തു. അതേസമയം കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിതരണം ഉടൻ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. ധനകാര്യ വകുപ്പ് പാസാക്കിയ തുകയിൽ 30 കോടി രൂപയുടെ കുറവുണ്ടായിരുന്നു. വകുപ്പിന്റെ…

Read More

വൃത്തിയുള്ള ശുചി മുറികൾ ഇനി വിരൽ തുമ്പിൽ; ‘ക്ലൂ ആപ്പ്’ പുറത്തിറക്കി സർക്കാർ

യാത്രയ്ക്കിടയിൽ നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വൃത്തിയുള്ള ശുചിമുറികൾ. എന്നാൽ അതിനൊരു പരിഹാരമായി ‘ക്ലൂ ആപ്പ്’(KLOO ) പുറത്തിറക്കിയിരിക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ്. ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ വികസിപ്പിച്ച ക്ലൂ മൊബൈൽ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. ഫ്രൂഗൽ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. പബ്ലിക്ക് ടോയ്‌ലറ്റുകൾ , സ്വകാര്യ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ടോയ്‌ലറ്റുകൾ തുടങ്ങി മികച്ച നിലവാരം പുലർത്തുന്ന ശുചിമുറികൾ…

Read More

ആറ്റിങ്ങലിൽ KSRTC ബസ് സ്കൂൾ ബസ്സിൽ ഇടിച്ച സംഭവം; ഡ്രൈവർക്കെതിരെ നടപടിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം ആറ്റിങ്ങൽ ആലംകോട് സ്കൂൾ ബസ്സിൽ കെഎസ്ആർടിസി ബസ് ഇടിച്ച സംഭവത്തിൽ നടപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസി ബസിലെ ഡ്രൈവർക്കെതിരെ നടപടിയെടുക്കും. വാഹനത്തിന് മറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും സ്റ്റോപ്പ് കണ്ടിട്ടും ഡ്രൈവർ നിർത്താതെ പോയതാണെന്നും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെ ഏറ്റു മണിയോടെയായിരുന്നു സംഭവം. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിന് പിന്നിലേക്കാണ് കെഎസ്ആര്‍ടിസി ഇടിച്ചത്. ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ അഞ്ച് വിദ്യാർഥികൾക്ക് പരുക്കേറ്റു. ഇവരെ…

Read More

റുബിക്സ് ക്യൂബിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് ൽ ഇടം നേടി 9 വയസ്സ് കാരൻ ജാസിം ജബ്ബാർ

  മുട്ടിൽ: ഏറ്റവും വേഗതയിൽ 2×2 റുബിക്സ് ക്യൂബ് കാലുകൾ കൊണ്ട് സോൾവ് ചെയ്ത് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഒമ്പത് വയസ്സ് കാരൻ ജാസിം ജബ്ബാർ. മുട്ടിൽ W.O.U.P സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ജാസിം അബ്ദുൽ ജബ്ബാറിൻ്റെയും സഫിയയുടെയും ഇളയ മകനാണ്. 22.65 സെക്കൻഡ്സ് കൊണ്ടാണ് ജാസിം റുബിക്സ് ക്യൂബ് സോൾവ് ചെയ്ത് റെക്കോഡ് നേടി നാടിന് അഭിമാനയത്. നിലവിൽ J Q tips എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ…

Read More

മുല്ലപ്പെരിയാർ ഡാം തുറന്നു

  മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് വൈകിട്ട് 7 മണി ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി 30 CM വീതം ഉയർത്തി. ആകെ 1209.19 ഘനയടി ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Read More

‘ശ്വേത സെക്സ് നടിയല്ല, മെമ്മറി കാർഡ് വിവാദമൊന്നും വിലപ്പോവില്ല’: അമ്മയുടെ നിർണായകമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ധർമജൻ

താരസംഘടന അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് കൊച്ചിയിൽ. രാവിലെ 10 മണി മുതൽ ഒരു മണി വരെ ലുലു മാരിയറ്റ് ഹോട്ടലിലാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ ഫല പ്രഖ്യാപനവും നടക്കും. അമ്മയുടെ നിർണായകമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് നടൻ ധർമജൻ. അമ്മ നല്ലവണ്ണം നടത്തിക്കൊണ്ടുപോകാൻ കഴിയുന്നവരെ തെരഞ്ഞെടുക്കുകയാണ് ലക്ഷ്യം. വനിത നേതൃത്വം വരുന്നത് നല്ലത്. വിവാദങ്ങൾ ഒരു വഴിക്ക് നടക്കും. മെമ്മറി കാർഡ് വിവാദമൊന്നും വിലപ്പോവില്ല. ശ്വേത സെക്സ് നടിയല്ല. പ്രമേയം ആവശ്യപ്പെടുന്നത് അവർ ചെയ്യുന്നു. സംഘടനയ്ക്കുള്ളിൽ ഗ്രൂപ്പ്…

Read More