ഇറാനുമായുള്ള സമാധാന കരാര്‍ ഇന്ന് ഒപ്പുവയ്ക്കുമെന്ന് ട്രംപ്; കരാര്‍ അന്തിമമായിട്ടില്ലെന്ന് ഇറാന്‍
ഇറാനുമായുള്ള സമാധാന കരാര്‍ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാറില്‍ ഒപ്പുവെച്ചില്ലെങ്കില്‍ അന്തിമമായ ബദല്‍ മാര്‍ഗം തേടുമെന്നാണ് ട്രംപിന്റെ ഭീഷണി. അതേസമയം, കരാര്‍ അന്തിമമായിട്ടില്ലെന്നാണ് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ്‌സിന്റെ നിലപാട്. (US-Iran deal Tehran denies Sunday plan) ഇന്ന് കരാര്‍ ഒപ്പുവയ്ക്കുന്നതോടെ ഹോര്‍മുസ് കടലിടുക്കും തുറക്കാനാകുമെന്നാണ് ട്രംപ് ഇന്ന് അറിയിച്ചത്. എന്നാല്‍ നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കരാറില്‍ ഒപ്പുവയ്ക്കാനില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് ഇറാന്‍. ഇന്നാണ് കരാര്‍ ഒപ്പുവയ്ക്കുകയെന്ന്…
