‘മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി; കേരള പൊലീസ് പ്രൊഫഷണൽ സേന’; DGP റവാഡ ചന്ദ്രശേഖർ

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും നന്ദി പറഞ്ഞ് പുതിയ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. കേരള പൊലീസ് പ്രൊഫഷണൽ സേനയാണെന്ന് റവാഡ ചന്ദ്രശേഖർ പറഞ്ഞു. ലഹരി മരുന്ന് തടയാൻ ശക്തമായ നടപടിയെടുക്കും. നിലവിൽ ചില ഡ്രൈവുകൾ നടക്കുന്നുണ്ട്. കൂടുതൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. സൈബർ കുറ്റ കൃത്യങ്ങൾ തടയാൻ പരമാവധി ശ്രമം നടക്കുമെന്ന് ഡിജിപി പറഞ്ഞു. കേരളത്തിലേക്ക് തിരിച്ചു വരവിൽ സന്തോഷമുണ്ട്. വെല്ലുവിളികൾ ഒരുപാടുണ്ട്. പക്ഷേ പോലീസ് ഒറ്റക്കെട്ടായി…

Read More

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; മൂന്നരക്കോടിയുടെ സ്വര്‍ണവും സ്വര്‍ണമിശ്രിതവും; മുക്കം സ്വദേശി ഉൾപ്പെടെ നാലു പേർ പിടിയിൽ

  മുക്കം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണം പിടിച്ചു. ദുബായില്‍നിന്ന് എത്തിയ നാല് യാത്രക്കാരില്‍നിന്ന് 2.95 കോടിയുടെ സ്വര്‍ണമാണ് പിടിച്ചത്. ദുബായില്‍നിന്ന് എത്തിയ മറ്റൊരു യാത്രക്കാരനില്‍നിന്ന് 55 ലക്ഷം രൂപയുടെ സ്വര്‍ണവും പിടിച്ചു. ആകെ മൂന്നരക്കോടിയില്‍ അധികം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്‌. 4.8 കിലോ സ്വര്‍ണവും മൂന്നുകിലോയില്‍ അധികം സ്വര്‍ണമിശ്രിതവുമാണ് അഞ്ച് യാത്രക്കാര്‍ കടത്താന്‍ ശ്രമിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ കരിപ്പുര്‍ വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കിയത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ്…

Read More

യുവമോർച്ച സംസ്ഥാന സെക്രട്ടറി ലക്ഷങ്ങളുടെ കൊക്കെയ്‌നുമായി പിടിയിൽ

ബംഗാളിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി പമീല ഗോസ്വാമി കൊക്കെയ്‌നുമായി പിടിയിൽ. പമീലയുടെ പക്കൽ നിന്നും 100 ഗ്രാം കൊക്കെയ്‌നാണ് പിടികൂടിയത്. സുഹൃത്ത് പ്രബിർ കുമാറിനൊപ്പം ഇവർ കൊക്കെയ്ൻ വിതരണം നടത്തുന്നുണ്ടെന്ന രാഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പമീലയെ പരിശോധിച്ചതും മയക്കുമരുന്ന് കണ്ടെത്തിയതും മയക്കുമരുന്ന് റാക്കറ്റുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നുവെന്നാമ് സംശയം. പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ പോലീസിന്റെ റോൾ സംബന്ധിച്ച് സംശയമുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. പമീലക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്ന് ബിജെപി ആരോപിച്ചു.

Read More

5959 പേർക്ക് കൂടി കൊവിഡിൽ നിന്ന് മുക്തി; സംസ്ഥാനത്ത് ഇനി 65,414 പേർ ചികിത്സയിൽ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5959 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 248, കൊല്ലം 891, പത്തനംതിട്ട 443, ആലപ്പുഴ 467, കോട്ടയം 461, ഇടുക്കി 545, എറണാകുളം 627, തൃശൂർ 483, പാലക്കാട് 192, മലപ്പുറം 728, കോഴിക്കോട് 410, വയനാട് 181, കണ്ണൂർ 201, കാസർഗോഡ് 82 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,414 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,02,627 പേർ ഇതുവരെ കോവിഡിൽ…

Read More

ഒപിഎസ് ഡിഎംകെയിലേക്ക്? സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി ഒ പനീര്‍സെല്‍വം; തമിഴ്‌നാട്ടില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍

മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ മുതിര്‍ന്ന നേതാവുമായിരുന്ന ഒ പനീര്‍ശെല്‍വം ഡിഎംകെയിലേക്കെയെന്ന് സൂചന. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ഒ പനീര്‍ശെല്‍വം കൂടിക്കാഴ്ച നടത്തിയതാണ് സംശയം ബലപ്പെടുത്തിയിരിക്കുന്നത്. എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് ഒപിഎസ് പറഞ്ഞു. എം കെ സ്റ്റാലിനെ പുകഴ്ത്തി ഒപിഎസ് പക്ഷത്തെ എംഎല്‍എ പി അയ്യപ്പനും രംഗത്തെത്തി. (O Panneerselvam meets MK stalin| Tamil nadu)നിര്‍ണായക രാഷ്ട്രീയ മാറ്റങ്ങളാണ് തമിഴ് നാട്ടില്‍ നടക്കുന്നത്. ബജറ്റ് ചര്‍ച്ചകള്‍ക്ക് നിയമസഭ പിരിയുന്ന ദിവസമായിരുന്നു…

Read More

‘സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ചില്ല’; സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ സംവാദത്തിന് ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ സംവാദത്തിന് ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം. പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ചില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിമര്‍ശനം. സുരേഷ് ഗോപിയെ പാര്‍ട്ടി വേണ്ട രീതിയില്‍ പ്രതിരോധിക്കുന്നില്ലെന്ന് മറുവിഭാഗം അഭിപ്രായപ്പെട്ടു. സുരേഷ് ഗോപി സംസ്ഥാന നേതൃത്വവുമായി കൂടിയാലോചന നടത്തുന്നില്ല. സുരേഷ് ഗോപിയുമായി സംസ്ഥാന നേതൃത്വത്തിന് ആശയവിനിമയമില്ല. എംപി പാര്‍ട്ടിക്ക് വിധേയനാകണമെന്നും ഒരു വിഭാഗം വ്യക്തമാക്കി. അതേസമയം, സുരേഷ് ഗോപിയെ പിന്തുണച്ചും ഒരു വിഭാഗം രംഗത്തെത്തി. കലുങ്ക് സംവാദം മാതൃകയാക്കേണ്ട പരിപാടിയെന്നും…

Read More

സ്കൂട്ടർ നന്നാക്കാൻ ഷവർമ കത്തി എടുത്തതിനെച്ചൊല്ലി സംഘർഷം; യുവാവിന് ഗുരുതര പരുക്ക്

  പോത്തൻകോട് ∙ സ്കൂട്ടർ നന്നാക്കാൻ ഷവർമ കത്തി എടുത്തതിനെച്ചൊല്ലി ബേക്കറിയിൽ സംഘർഷം. ആക്രമണത്തിൽ യുവാവിനു ഗുരുതരമായി പരുക്കേറ്റു. പോത്തൻകോട് നന്നാട്ടുകാവിൽ വാടകയ്ക്കു താമസിക്കുന്ന അനീഷിനാണ്(26) തലയ്ക്കു ഗുരുതരമായി പരുക്കേറ്റത്. ഏറ്റുമുട്ടലിനിടെ ബേക്കറി ഉടമ ഷാഹുൽ ഹമീദിനും പരുക്കേറ്റു. ഞായറാഴ്ച രാത്രി 9ന് മേലെമുക്കിലെ ബേക്കറിയിലായിരുന്നു സംഭവം.   കടയിലെത്തിയ അനീഷ് തന്റെ സ്കൂട്ടറിലെ തകരാർ പരിഹരിക്കാൻ ബേക്കറിയിൽ ഇരുന്ന കത്തി എടുത്തു. ഇതു ബേക്കറി ഉടമ ഷാഹുൽ ഹമീദ് ചോദ്യം ചെയ്യുകയും അനീഷുമായി സംഘർഷമുണ്ടാകുകയും ചെയ്തതായി…

Read More

കാസർഗോഡ് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി: ഭർത്താവ് കസ്റ്റഡിയിൽ

  കാസർഗോഡ് പാണലത്ത് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. ചർലടുക്ക സ്വദേശി 24കാരിയായ ഫാത്തിമത്ത് സുഫൈദയാണ് മരിച്ചത്. ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് പരാതി. ഭാര്യാവീട്ടുകാർ നൽകിയ സ്വർണം കൈക്കലാക്കാൻ ഭർത്താവ് മർദിച്ചെന്ന് കുടുംബം. ആസിഡ് കുടിച്ച് പിടഞ്ഞപ്പോഴും ആശുപത്രിയിൽ എത്തിക്കാനും തയ്യാറായില്ല. സംഭവത്തിൽ ഭർത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.     ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. വിവാഹത്തിന് പിന്നാലെ സ്വര്‍ണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. നിരന്തരം ഭര്‍തൃവീട്ടുകാരുടെ…

Read More

മോന്‍ത ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യത; തെക്കന്‍ കേരളത്തിലും മധ്യകേരത്തിലും മഴ കനക്കും

ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍ത ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യത. ഇന്ന് രാത്രിയോടെ ആന്ധ്രാപ്രദേശ് തീരത്ത് കാക്കിനടക്ക് സമീപം 110 കിലോമീറ്റര്‍ വേഗത്തില്‍ കരതൊട്ടേക്കും. ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ തെക്കന്‍ കേരളത്തിലും മധ്യകേരത്തിലും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, യാനം, തെക്കന്‍ ഒഡീഷ തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ രണ്ടാംഘട്ടമായ ഓറഞ്ച് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരത്തിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്….

Read More

‘തദ്ദേശ തിരഞ്ഞെടുപ്പിൽ UDF മികച്ച വിജയം നേടും, ഏറ്റവും മികച്ച വിജയം നേടുക എറണാകുളത്ത് നിന്ന്’: വി ഡി സതീശൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് വി ഡി സതീശൻ പറഞ്ഞു . യുഡിഎഫിൽ സാധാരണ നിലയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇക്കുറി ഇല്ല. എറണാകുളത്ത് വിമത സ്ഥാനാർത്ഥികളുടെ എണ്ണം കുറഞ്ഞു. ചിലയിടങ്ങളിൽ മാത്രമാണ് പ്രശ്നം. സംസ്ഥാനത്തെ ഏറ്റവും മികച്ച വിജയം നേടുക എറണാകുളത്ത് നിന്നായിരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല സ്വർണ്ണക്കൊള്ള , സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി എന്നിവ പ്രചരണ വിഷയം ആകും. ക്ഷേമ പെൻഷൻ തുക വർധിപ്പിച്ചത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ട്. പാവങ്ങളുടെ കാശ് കൊണ്ടാണ് പി…

Read More