Headlines

നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ മുഖ്യസാക്ഷിക്ക് ഭീഷണിയെന്ന് പരാതി; പോലീസ് കേസെടുത്തു

നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ ഭീഷണിയെന്ന് മുഖ്യസാക്ഷിയുടെ പരാതി. വിപിൻ ലാൽ ആണ് പോലീസിൽ പരാതി നൽകിയത്. ഫോൺ വഴിയും കത്തിലൂടെയും ഭീഷണി വന്നതായി പോലീസിൽ നൽകിയ പരാതിയിൽ വിപിൻലാൽ പറയുന്നു. വിപിൻലാലിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. ആരെയും പ്രതി ചേർക്കാതെയാണ് കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തൽ, വ്യാജ മൊഴി നൽകാൻ പ്രേരിപ്പിക്കൽ എന്നിവയടക്കമുള്ള വകുപ്പുകളാണ് ചേർത്തിരിക്കുന്നത്.

Read More

കുട്ടികളുടെ ദുരുപയോഗം തടയൽ: പുതിയ പദ്ധതിയുമായി ഫേസ്ബുക്ക്

സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളുടെ പ്രചരണം തടയുന്നതിന് പുതിയ പദ്ധതിക്ക് തുടക്കമിട്ട് ഫേസ്ബുക്ക്. ആരംഭ് ഇന്ത്യ ഇനിഷ്യേറ്റീവ്, സൈബര്‍ പീസ് ഫൗണ്ടേഷന്‍, അര്‍പ്പണ്‍ തുടങ്ങിയ സംഘടനകളുമായി ചേര്‍ന്നാണ് ‘റിപ്പോര്‍ട്ട് ഇറ്റ്, ഡോണ്ട് ഷെയര്‍ ഇറ്റ്’ എന്ന പേരിലുള്ള കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. ദേശീയ ബാലാവകാശ കമ്മിഷന്‍ വിഷയത്തില്‍ നോട്ടീസ് നല്‍കി രണ്ടുദിവസത്തിനു ശേഷമാണ് നടപടി. കോവിഡ് അനാഥരാക്കിയ കുട്ടികളെ ദത്തെടുക്കാന്‍ നല്‍കുന്നതായും മറ്റുമുള്ള നിയമവിരുദ്ധ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും ബാലാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ്,…

Read More

മലപ്പുറത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

മലപ്പുറത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരൂർ വെട്ടം സ്വദേശിയായ എഴുപത്തിഎട്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് കടുത്ത പനിയെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ കിണറുകളും കുളങ്ങളും ജലാശയങ്ങളും ക്ലോറിനൈസ് ചെയ്യുമെന്ന് തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യു…

Read More

സിദ്ധിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റി; നിർബന്ധിപ്പിച്ച് ഡിസ്ചാർജ് ചെയ്തതെന്ന് കുടുംബം

  യുപി പോലീസിന്റെ കസ്റ്റഡിയിലുള്ള സിദ്ധിഖ് കാപ്പനെ ഡൽഹി എയിംസിൽ നിന്ന് വീണ്ടും മഥുര ജയിലിലേക്ക് മാറ്റി. ഭാര്യയെയോ അഭിഭാഷകനയോ അറിയിക്കാതെയാണ് കാപ്പനെ മഥുരയിലേക്ക് മാറ്റിയത്. യുപി പോലീസ് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നും കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയോ എന്ന് ഉറപ്പുവരുത്തിയിട്ടില്ലെന്നും കാപ്പന്റെ കുടുംബം ആരോപിച്ചു. വിദഗ്ധ ചികിത്സക്കായി കാപ്പനെ എയിംസിൽ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് എയിംസിലേക്ക് കൊണ്ടുവന്നത്. എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ രഹസ്യമായി സിദ്ധിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റുകയായിരുന്നു.

Read More

ഭൂപതിവ് നിയമ ഭേദഗതി ചട്ടത്തിന് അംഗീകാരം നല്‍കുന്നത് മന്ത്രിസഭ മാറ്റിവച്ചു

ഭൂപതിവ് നിയമ ഭേദഗതി ചട്ടത്തിന് അംഗീകാരം നല്‍കുന്നത് മന്ത്രിസഭ മാറ്റിവച്ചു. വിഷയം ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നെങ്കിലും കുറിപ്പ് വിശദമായി പരിശോധിക്കാന്‍ മന്ത്രിമാര്‍ക്ക് സാവകാശം ലഭിക്കാത്തത് കൊണ്ടാണ് തീരുമാനമെടുക്കാതെ മാറ്റിവച്ചത്. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാത്തതും ചട്ട ഭേദഗതിയില്‍ തീരുമാനം എടുക്കുന്നത് മാറ്റിവെക്കാന്‍ കാരണമായി. അടുത്ത മന്ത്രിസഭാ യോഗം ചട്ടത്തിന് അംഗീകാരം നല്‍കും. 2023 സെപ്റ്റംബറിലാണ് ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തിയത്. ചട്ടം രൂപീകരിക്കാത്തതിനാല്‍ നിയമം ഇനിയും പ്രാബല്യത്തില്‍ കൊണ്ടുവരാനായിട്ടില്ല. 2023ലെ ഭൂപതിവ് നിയമ…

Read More

72 പ്ലസ് വണ്‍ ബാച്ചുകള്‍ കൂടി; 13 മുതല്‍ യൂണിഫോം നിര്‍ബന്ധം

  തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 72 പ്ലസ് വണ്‍ ബാച്ചുകള്‍ കൂടി അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌പെഷല്‍ സ്‌കൂളുകള്‍ ഈ മാസം എട്ടിന് തുറക്കും. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാര്‍ക്കും സ്‌കൂളിലെത്താമെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ 13 മുതല്‍ കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാണെന്നും മന്ത്രി നിര്‍ദേശിച്ചു.

Read More