ഇന്ത്യയുടെ ഒരു തുണ്ട് ഭൂമി പോലും ആർക്കും വിട്ടുകൊടുക്കില്ല; അതിർത്തി സംരക്ഷിക്കാൻ സൈന്യം സജ്ജമാണെന്ന് അമിത് ഷാ

ഇന്ത്യയുടെ ഒരുതുണ്ടു ഭൂമിയും ആർക്കും വിട്ടുകൊടുക്കില്ലെന്നും രാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കാൻ സൈന്യത്തിനും രാജ്യത്തിന്റെ നേതൃത്വത്തിനും കഴിവുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിർത്തിയിൽ സംഘർഷം പുകയുന്നതിനിടെ യുദ്ധത്തിന് തയ്യാറാവാൻ ചൈനീസ് പ്രസിഡന്റ് സി ജിൻപിംഗ് സൈന്യത്തോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു അമിത്ഷായുടെ പരാമർശം. അതിർത്തിപ്രശ്‌നം പരിഹരിക്കാൻ സൈനിക തലത്തിലും നയതന്ത്രലത്തിലും സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങളും ജനതയും യുദ്ധത്തിന് എപ്പോഴും സജ്ജമാണ്. ഏതുതരത്തിലുളള ആക്രമണത്തോടും പ്രതികരിക്കുന്നതിനുവേണ്ടിയാണ് രാജ്യങ്ങൾ സൈന്യത്തെ പരിപാലിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ സേന…

Read More

പാചക വാതക വില വീണ്ടും വർധിപ്പിച്ചു; സിലിണ്ടറിന് 25.50 രൂപ വർധിച്ചു

  രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വർധിപ്പിച്ചത്. പുതിയ നിരക്ക് പ്രകാരം ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 892 രൂപയായി ഉയരും 15 ദിവസത്തിനിടെ സിലിണ്ടറിന് 50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. ജുലൈ, ഓഗസ്റ്റ് മാസങ്ങളിലും പാചക വാതകത്തിന്റെ വില വർധിപ്പിച്ചിരുന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. സിലിണ്ടറിന് 73.50 രൂപയാണ് വർധിപ്പിച്ചത്.

Read More

17കാരനെ പീഡിപ്പിച്ച കേസിൽ ജയിൽ വാർഡൻ അറസ്റ്റിൽ

കോഴിക്കോട് 17 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ ജയിൽ വാർഡൻ അറസ്റ്റിൽ. മേപ്പയ്യൂർ ഭഗവതി കോട്ടയിൽ സുനീഷിനെയാണ്(40) കസബ പോലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിലെ വാർഡനാണ് ഇയാൾ. പ്രതിക്കെതിരെ എടക്കര പോലീസ് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ കോഴിക്കോട് നടന്ന സംഭവത്തിലാണ് സുനീഷിനെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് നഗരത്തിലെത്തിയ വിദ്യാർഥിയെ ശ്രീകണ്‌ഠേശ്വര ക്ഷേത്ര പരിസരം, കേരളാ ഭവൻ ലോഡ്ജ് എന്നിവിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്.

Read More

കട്ടിളയിലും ദുരൂഹത; കട്ടിളപ്പാളിയും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ നീക്കം നടന്നു

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശബരിമലയിലെ ദുരൂഹ ഇടപാടുകളുടെ കൂടുതൽ തെളിവുകൾ പുറത്ത്. 2019 മാർച്ചിൽ കട്ടിള സ്വർണം പൂശുന്നതിന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറണമെന്ന ഉത്തരവ് ലഭിച്ചു. കട്ടിളയുടെ ചെമ്പ് പാളികൾ സ്വർണ്ണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറുന്നുവെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ 1999ൽ തന്നെ വിജയ് മല്ല്യ ഈ കട്ടിളയിൽ സ്വർണം പൂശിയെന്നാണ് സെന്തിൽനാഥ് ഉൾപ്പെടെയുള്ളവരുടെ പ്രതികരണം. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ കൈമാറുന്നതിന് മുൻപ് തന്നെ കട്ടിളയിലെ സ്വർണപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറി. 2019 ജൂലൈ 20നാണ് ദ്വാരപാലക…

Read More

സിപിഐക്ക് ഇന്ന് നൂറ് വയസ്; സംഘടനശക്തി കുറയുന്നത് വലിയ ആശങ്കയെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ

ദില്ലി: സിപിഐക്ക് ഇന്ന് നൂറ് വയസ്. 1925 ഡിസംബര്‍ 26ന് കാണ്‍പൂരിലാണ് പാര്‍ട്ടിയുടെ രൂപീകരണ സമ്മേളനം നടന്നത്. 100ാം വാര്‍ഷികമായ ഇന്ന് ദില്ലിയില്‍ കേന്ദ്രകമ്മിറ്റി ഓഫീസായ അജോയ് ഭവനില്‍ ജനറല്‍ സെക്രട്ടറി ഡി രാജ പതാക ഉയര്‍ത്തും. സിപിഐയുടെ നൂറ് വര്‍ഷം- പാരമ്പര്യവും ഭാവിയുമെന്ന വിഷയത്തിലെ സെമിനാറില്‍ ഡി രാജ, അമര്‍ജീത് കൗര്‍, ആനി രാജ, പ്രകാശ് ബാബു തുടങ്ങിയ നേതാക്കള്‍ സംസാരിക്കും. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറും. പാര്‍ട്ടിയുടെ 100 വര്‍ഷത്തെ ചരിത്രം വ്യക്തമാക്കുന്ന പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്….

Read More

‘ആഗ്രഹിച്ചത് മികച്ച നടൻ തന്നെ, നിരാശയുണ്ടെങ്കിലും അംഗീകാരം പ്രചോദനമാണ്’; ആസിഫ് അലി

സംസ്ഥാന സർക്കാരിൻ്റെ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടിയതിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, പ്രത്യേക പരാമർശം വലിയ നേട്ടം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച നടൻ പുരസ്കാരമാണ് ആഗ്രഹിച്ചതെന്നും, നിരാശയുണ്ടെങ്കിലും ഇത് ഇനിയും ശ്രമിക്കാൻ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിക്കൊപ്പമുള്ള നോമിനേഷൻ വലിയ സന്തോഷം നൽകുന്നതാണെന്നും, കരിയറിൽ എപ്പോഴും കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ശ്രമിച്ചുകൊണ്ടിരിക്കാനുള്ള ഊർജമാണ് ഈ അംഗീകാരമെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു. 55-ാമത് കേരള സംസ്ഥാന…

Read More

രാജസ്ഥാൻ ബിജെപി പ്രസിഡന്റ് സതീഷ് പൂനിയക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജസ്ഥാനിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയക്ക് കൊവിഡ് സ്ഥിരീകരിച്ചു. സതീഷ് തന്നെയാണ് ഇക്കാര്യം ട്വിറ്റർ വഴി അറിയിച്ചത്. സമീപ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് സതീഷ് ആവശ്യപ്പെട്ടു. ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം വീട്ടിൽ തന്നെ കഴിയുകയാണ്. സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ കഴിയുകയും ടെസ്റ്റ് നടത്തുകയും വേണമെന്ന് സതീഷ് പൂനിയയുടെ ട്വീറ്റിൽ പറയുന്നു.

Read More

Laundry Jobs In Dubai, Abu Dhabi, Sharjah & Ajman

Laundry Attendant Job Description A laundry attendant must know about washing, drying, folding clothes and linens using a washing machine. And make sure that they are washed properly according to the hotel quality standard. Once the items are washed thoroughly, use steam iron on that. Sort them out by items and colors, walk up to…

Read More

കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ വിഷം കഴിച്ച സംഭവം; ജില്ലാ കലക്ടറെയും എസ് പിയെയും സ്ഥലം മാറ്റി

National കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ വിഷം കഴിച്ച സംഭവം; ജില്ലാ കലക്ടറെയും എസ് പിയെയും സ്ഥലം മാറ്റി 16th July 2020 MJ News Desk Share with your friends മധ്യപ്രദേശിലെ ഗുണയില്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ ദളിത് ദമ്പതികള്‍ വിഷം കഴിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍. പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ജില്ലാ കലക്ടറെയും എസ് പിയെയും സ്ഥലം മാറ്റി. കീടനാശിനി കുടിച്ച് ഗുരുതരാവസ്ഥയിലായ ദമ്പതിമാരെ ആശുപത്രിയില്‍…

Read More

സ്ഥിതി അതീവ രൂക്ഷം: 24 മണിക്കൂറിനിടെ 3.86 ലക്ഷം കൊവിഡ് കേസുകൾ; 3498 മരണം

  രാജ്യത്ത് കൊവിഡ് വ്യാപനം അതീവ രൂക്ഷാവസ്ഥയിൽ. തുടർച്ചയായ എട്ടാം ദിവസവും കൊവിഡ് പ്രതിദിന കേസുകൾ മൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത് 1,87,62,976 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 3498 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 2,08,330 ആയി. 2,97,540 പേർ കൂടി രോഗമുക്തരായി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം…

Read More