പാലക്കാട് അച്ഛൻ മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

  പാലക്കാട് കല്ലടിക്കോട് അച്ഛൻ മകനെ തലയ്ക്കടിച്ചു കൊന്നു. കല്ലടിക്കോട് സ്വദേശി ജിബിനാണ് കൊല്ലപ്പെട്ടത്. പിതാവ് ചാക്കോച്ചനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിന് ശേഷമുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവം നടക്കുമ്പോൾ ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

Read More

‘കക്കുക, മുക്കുക, നക്കുകയെന്നത് സിപി ഐഎമ്മിൻ്റെ മുദ്രാവാക്യമായി മാറി’; അബിൻ വർക്കി

ധൻരാജ് രക്തസാക്ഷി ഫണ്ട് മുക്കിയെന്ന ആരോപണത്തിൽ സിപിഐഎമ്മിനെതിരെ പരിഹാസവുമായി അബിൻ വർക്കി. കക്കുക , മുക്കുക, നക്കുകയെന്നത് സി പി ഐഎമ്മിൻ്റെ മുദ്രാവാക്യമായി മാറി. ഡി വൈ എഫ് ഐയ്ക്ക് ഒളുപ്പുണ്ടോ?സ്വന്തം പ്രവർത്തകൻ്റെ പേരിൽ പിരിച്ച ഫണ്ട് മുക്കിയ നേതാവിന് ജയ് വിളിക്കാൻ ഡിവൈഎഫ്ഐ നേതാക്കൾക്ക് ഉളുപ്പുണ്ടോ?. യൂത്ത് കോൺഗ്രസിനെതിരെ തുടർച്ചയായി വാർത്താ സമ്മേളനം വിളിച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡൻ്റും നിലപാട് വ്യക്തമാക്കണം. കേരളത്തിലുടനീളം സിപിഐഎം പിരിക്കുന്ന രക്തസാക്ഷി ഫണ്ടുകളൊക്കെ പരിശോധിക്കപ്പെടണം. കുഞ്ഞികൃഷ്ണൻ ഫണ്ട് പിരിവിനെപ്പറ്റി…

Read More

കോഴിക്കോട് കൂടരഞ്ഞിയിൽ 13കാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് കൂടരഞ്ഞിയിൽ പതിമൂന്ന് വയസ്സുകാരന് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. ഇതോടെ മേഖലയിൽ ആരോഗ്യവകുപ്പും പഞ്ചായത്തും ജാഗ്രതാ നിർദേശം നൽകി. കൂടരഞ്ഞി പഞ്ചായത്തിലെ താഴെ കൂടരഞ്ഞി, പൂവാറൻതോട് ഭാഗങ്ങളിൽ കക്കൂസ് മാലിന്യം കിണറിൽ അടിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട് പഞ്ചായത്തിൽ കല്യാണങ്ങൾ, സത്കാരങ്ങൾ തുടങ്ങിയ ആൾക്കൂട്ടമുണ്ടാകുന്ന ചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.  

Read More

വയനാട് ജില്ലയില്‍ 41 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (15.03.22) 41 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 27 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167932 ആയി. 166628 പേര്‍ രോഗമുക്തരായി. നിലവില്‍ 325 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 315 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 938 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 28 പേര്‍ ഉള്‍പ്പെടെ ആകെ 325 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍…

Read More

JOIN OUR WHATS APP GROUP

ഞങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള വാട്‌സാപ്പ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക… നിങ്ങളുടെ ആഗ്രഹിക്കുന്ന നാട്ടിലെയും വിദേശത്തെയും ജോലി ഒഴിവുകളും നിങ്ങൾക്ക് വാട്‌സാപ്പിൽ ലഭിക്കും… താഴെ ക്ലിക്ക് ചെയ്യൂ…

Read More

സമ്പൂർണ വാക്സിനേഷൻ: മികച്ച നേട്ടം കൈവരിച്ച് വൈത്തിരി ഗ്രാമപഞ്ചായത്ത്

  ടൂറിസം മേഖലയിലെ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ യജ്ഞത്തിലൂടെ സംസ്ഥാനത്ത് സമ്പൂർണ വാക്സിനേഷൻ നേട്ടം കൈവരിച്ച ആദ്യ പഞ്ചായത്തായി ജില്ലയിലെ വൈത്തിരി ഗ്രാമപഞ്ചായത്ത് മാറി. വൈത്തിരിയിൽ 18 വയസ്സിനു മുകളിലുള്ളവരിൽ ആദ്യ ഡോസ് വാക്സിൻ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത 4837 പേർക്കാണ് യജ്ഞത്തിൻ്റെ ഭാഗമായി വാക്സിൻ നൽകിയത്. ചേലോട് എച്ച്.ഐ.എം.യു.പി സ്‌കൂള്‍, ചുണ്ടേല്‍ ആര്‍.സി.എല്‍.പി സ്‌കൂള്‍ എന്നീ രണ്ട് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിൽ അഞ്ച് ദിവസങ്ങളിലായാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളിലും സമ്പൂര്‍ണ വാക്‌സിനേഷന്‍ നടത്തി കേരളത്തെ…

Read More

‘അഫ്ഗാൻ -പാക് ബന്ധം വഷളായി, രാജ്യത്തെ ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ല’; പാകിസ്താന് മുന്നറിയിപ്പ് നൽകി അഫ്‌ഗാൻ വിദേശകാര്യ മന്ത്രി

പാകിസ്താന് മുന്നറിയിപ്പ് നൽകി അഫ്‌ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി. അഫ്ഗാനിസ്താനെ ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ല. പാകിസ്താൻ അഫ്ഗാനിസ്താൻ ബന്ധം വഷളായി. ഇന്ത്യയുമായി അടുക്കാനാണ് അഫ്‌ഗാൻ വിദേശകാര്യമന്ത്രിയുടെ സന്ദർശനം. “പാകിസ്താൻ അഫ്ഗാനിൽ കളിക്കുന്നത് നിർത്തണം. അഫ്ഗാനിസ്ഥാനെ അധികം പ്രകോപിപ്പിക്കരുത്. നിങ്ങൾ അമേരിക്കക്കാരോട് ചോദിച്ചാൽ, അഫ്ഗാനിസ്ഥാനുമായി ഇത്തരം കളികൾ കളിക്കുന്നത് നല്ലതല്ലെന്ന് അവർ നിങ്ങളോട് വിശദീകരിക്കും. ഞങ്ങൾക്ക് ഒരു നയതന്ത്ര പാത വേണം” അഫ്‌ഗാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ മണ്ണ് മറ്റൊരു രാജ്യത്തിനെതിരെയും ഉപയോഗിക്കാൻ…

Read More

സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയേക്കും; സ്വർണക്കടത്ത് കേസിൽ നിർണായക നീക്കം

സ്വർണക്കടത്ത് കേസിൽ രണ്ടാം പ്രതി സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കാൻ നീക്കം. കേസിൽ മാപ്പുസാക്ഷിയാകാൻ സന്നദ്ധനാണെന്ന് കാണിച്ച് സന്ദീപ് നായർ കോടതിയിൽ കത്ത് നൽകി. ഇയാളുടെ ആവശ്യപ്രകാരം കുറ്റസമ്മത മൊഴി എൻഐഎ രേഖപ്പെടുത്തും. ഇതിനായുള്ള അനുമതി കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി നൽകിയിട്ടുണ്ട്.   സിആർപിസി 164 പ്രകാരം സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതുപരിശോധിച്ച ശേഷമാകും സന്ദീപിനെ മാപ്പ് സാക്ഷിയാക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കു. സ്വർണക്കടത്ത് മുഖ്യ ആസൂത്രകനായ കെ ടി റമീസുമായി അടുത്ത ബന്ധമുള്ളതും…

Read More

ന്യൂസ് പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാർഡ് ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക്

ഗള്‍ഫിലെ റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താതാരമായി ശ്രോതാക്കള്‍ തെരഞ്ഞെടുത്തത് ആരോഗ്യ മന്ത്രി കെ കെ ശൈലജയെ. 2020ലെ റേഡിയോ ഏഷ്യ ന്യൂസ് പേഴ്സണ്‍ ഓഫ് ദി ഇയര്‍ എന്നാണ് അം​ഗീകാരത്തിന്റെ പേര്. കൊവിഡ് മഹാമാരിയില്‍ ജാ​ഗ്രതയോടുകൂടിയുള്ള ഇടപെടലിലൂടെ കേരളത്തെ വലിയ വിപത്തില്‍ നിന്നും രക്ഷിച്ചതിനും മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ ആരോ​ഗ്യമേഖലയുടെ യശസ്സ് അന്തരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിയതിനുമാണ് പുരസ്കാരം.ആരോ​ഗ്യമന്ത്രിയുടെ അര്‍പ്പണമനോഭാവത്തോടെയുള്ള നിസ്വാര്‍ത്ഥ സേവനം കൂടി പരി​ഗണിച്ചാണ് പുരസ്കാരം നല്‍കിയിരിക്കുന്നത്.

Read More

കൊവിഡ് മരണങ്ങളുടെ പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് മരണങ്ങളുടെ പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2020 ജൂലൈ മുതൽ 2012 ജൂലൈ വരെ ഒരു വർഷത്തെ കൊവിഡ് മരണ കണക്കുകൾ പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചു. പരാതികൾ പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ സർക്കാരിന് ഒരു മറയുമില്ല. മരണം പട്ടികയിൽ ഉൾപ്പെടുത്തുന്നത് വിട്ടുപോയിട്ടുണ്ടെങ്കിൽ അതുൾപ്പെടുത്തും. കൊവിഡ് മരണനിരക്ക് പരിശോധിക്കുമെന്ന മന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ…

Read More