ആരോഗ്യത്തിന് ഗുണം ചെയ്യണമെങ്കില്‍ പഴങ്ങള്‍ ഈ സമയങ്ങളില്‍ കഴിക്കണം

ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കാനും ഭാരം കുറയ്ക്കാനുമൊക്കെ പലപ്പോഴും പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നവരാണ് നാം. പഴങ്ങള്‍ കഴിച്ചാല്‍ മാത്രം പോര. അതിന് കൃത്യമായ സമയവും അളവുമൊക്കെയുണ്ട്. സാധാരണ ഭക്ഷണം കഴിക്കുന്നതും പഴം കഴിക്കുന്നതും തമ്മില്‍ ഇടവേള ആവശ്യമാണെന്ന് ആയുര്‍വ്വേദം പറയുന്നു. കാരണം രണ്ടും ദഹനപ്രക്രിയയില്‍ വ്യത്യസ്ത ഫലമാണ് ചെയ്യുക. ഭക്ഷണത്തിന്റെ കൂടെ പഴം കഴിച്ചാല്‍ ആദ്യം പഴമാണ് ദഹിക്കപ്പെടുക. ഇത് ഭക്ഷണം ദഹിക്കപ്പെടാതിരിക്കുകയും ഭക്ഷണത്തിലെ പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്യാതിരിക്കുന്ന അവസ്ഥയുമുണ്ടാകുന്നു. ഭക്ഷണം കഴിച്ച് ചുരുങ്ങിയത് അര മണിക്കൂറിന് ശേഷമാണ്…

Read More

എന്‍എസ്എസ് – എസ്എന്‍ഡിപി ഇണക്കവും പിണക്കവും; സഹകരണത്തിന്റെയും തര്‍ക്കങ്ങളുടെയും ചരിത്രം

കേരളത്തിലെ പ്രബലമായ രണ്ട് സാമുദായിക സംഘടനകളായ എന്‍എസ്എസും എസ്എന്‍ഡിപിയും തമ്മിലുള്ള ബന്ധത്തിന് സഹകരണത്തിന്റെയും തര്‍ക്കങ്ങളുടെയും നീണ്ട ചരിത്രമുണ്ട്. സാമൂഹിക പരിഷ്‌കരണം ലക്ഷ്യമിട്ട് തുടങ്ങിയ ഈ സംഘടനകള്‍, പലപ്പോഴും രാഷ്ട്രീയമായ വിയോജിപ്പുകളാല്‍ അകന്നു നിന്നിട്ടുണ്ടെങ്കിലും, ‘ഹിന്ദു ഐക്യം’ എന്ന ആശയത്തിനായി കൈകോര്‍ത്ത സന്ദര്‍ഭങ്ങളുമുണ്ട്.1903-ലാണ് ശ്രീനാരായണ ഗുരുവിന്റെ അദ്ധ്യക്ഷതയില്‍ എസ്എന്‍ഡിപി രൂപീകൃതമാകുന്നത്. കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനമായിരുന്നു ലക്ഷ്യം. 1914-ലാണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിലാണ് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദ്യരൂപമായ നായര്‍ ഭൃത്യ ജനസംഘം രൂപീകരിക്കുന്നത്. സമുദായങ്ങള്‍ വ്യത്യസ്തമാണെങ്കിലും, അനാചാരങ്ങള്‍ക്കെതിരെയും…

Read More

പലസ്തീൻ ജനത നേരിടുന്നത് ക്രൂരമായ ആക്രമണങ്ങൾ, ഇസ്രയേലും അമേരിക്കയും ആഗോളത്തലത്തിൽ ഒറ്റപ്പെട്ടു’; എം വി ഗോവിന്ദൻ

പലസ്തീൻ ജനത നേരിടുന്നത് ക്രൂരമായ ആക്രമണങ്ങളെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗാസയിലെ കുട്ടികളുടെ രോധനത്തെ കുറിച്ച് നമ്മൾ മനസിലാക്കണം. ഇസ്രയേലും അമേരിക്കയും ആഗോളത്തലത്തിൽ ഒറ്റപ്പെട്ടു. ഒഴിഞ്ഞ കസേരയിൽ നെതന്യാഹു യു എൻ ൽ പ്രസംഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സദസ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേൽ നടത്തുന്ന ആക്രമങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് ആണ് നരേന്ദ്ര മോദി സ്വീകരിക്കുന്നത്. ഇപ്പോൾ സാമ്രാജ്യത്വ…

Read More

ഐ എസ് എൽ ഇനി തുടരുമോ? അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഭരണഘടന കേസിൽ കോടതി വിധി ഇന്ന്

മാസ്റ്റർ റൈറ്സ് എഗ്രിമെന്റ് പുതുക്കുന്നതിനെ ചൊല്ലിയുള്ള തർക്കവും, അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഭരണഘടന സംബന്ധിച്ച കേസിൽ തീരുമാനം ആകാത്തതും കാരണം ആകെ താളം തെറ്റിയിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ. ഇതേ തുടർന്ന് ഇന്ത്യയുടെ ഒന്നാം ഡിവിഷൻ ലീഗായ ഐ എസ് എൽ വരെ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. AIFF ഭരണഘടന സംബന്ധിച്ച കേസിൽ വിധി വന്നാൽ മാത്രമേ MRA അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളു. കൃത്യമായ തിരഞ്ഞെടുപ്പ് നടത്തി, ഭാരവാഹികളെ തിരഞ്ഞെടുത്ത് AIFF നിയമാവലി അന്തിമമാക്കിയിട്ട് മതി…

Read More

എളമക്കരയില്‍ മകളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്ത സംഭവം: പെണ്‍കുട്ടി ഒരു വര്‍ഷത്തോളം പീഡനം നേരിട്ടു; പോസ്റ്റ്‌മോര്‍ട്ടത്തില്‍ നടുക്കുന്ന കണ്ടെത്തലുകള്‍

കൊച്ചി എളമക്കരയില്‍ മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. പെണ്‍കുട്ടി കഴിഞ്ഞ ഒരു വര്‍ഷത്തോളം പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശം. മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പോലും പീഡനം നടന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കുട്ടിയെ ഉപദ്രവിച്ചത് ആരാണെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുട്ടി പീഡിപ്പിക്കപ്പെട്ടതിനെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ മൊഴി. (father killed daughter in elamakkara| Girl faced abuse for a year)കഴിഞ്ഞ മാസം 16-ാം തിയതിയാണ്…

Read More

ലോക്ക് ഡൗൺ വരുമെന്ന് ആശങ്ക; കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സ്ഥിതിയിലേക്ക് എത്തിയതോടെ ഇതര സംസ്ഥാന തൊഴിലാളികൾ സ്വദേശങ്ങളിലേക്ക് മടങ്ങുന്നു. വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന ആശങ്കയെ തുടർന്നാണ് തൊഴിലാളികൾ മടങ്ങുന്നത് മുംബൈ, നാസിക്, പൂനെ നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികളാണ് തിരിച്ചുപോകുന്നത്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മടങ്ങുന്നത്. തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള മടക്കം നഗരങ്ങളിലെ വ്യവസായ, നിർമാണ, ഹോട്ടൽ മേഖലകളെ സാരമായി ബാധിക്കും മഹാരാഷ്ട്രയിൽ ഞായറാഴ്ച മുതൽ രാത്രികാല കർഫ്യു ഏർപ്പെടുത്തിയിരുന്നു. ലോക്ക് ഡൗണും പിന്നാലെ ഏർപ്പെടുത്തുമെന്ന അഭ്യൂഹവും സംസ്ഥാനത്ത് പരന്നിട്ടുണ്ട്….

Read More

നവജാത ശിശുക്കളെ കുഴിച്ചുമൂടിയതായി വെളിപ്പെടുത്തൽ ; അസ്ഥിയുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി യുവാവ്

തൃശൂർ പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചുമൂടിയതായി വെളിപ്പെടുത്തി യുവാവ്. പൊലീസ് സ്റ്റേഷനിൽ പൊടിഞ്ഞ അസ്ഥികളുമായി നേരിട്ടെത്തിയാണ് യുവാവിന്റെ തുറന്നുപറച്ചിൽ. സംഭവത്തിൽ പ്രതികളായ ഇരുപത്തഞ്ച് വയസ്സുള്ള ഭവിൻ ഇരുപത്തിരണ്ട് വയസ്സുകാരിയായ അനീഷ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ അവിവാഹിതരായ ഇവർ അഞ്ച് വർഷമായി ഒന്നിച്ചായിരുന്നു താമസമെന്നും , ഈ ബന്ധത്തിൽ ജനിച്ച കുട്ടികളെയാണ് കുഴിച്ചുമൂടിയതെന്നും വ്യക്തമായിട്ടുണ്ട്. 2020 ൽ ഫേസ്ബുക്ക് വഴിയാണ് ഇവർ പരിചയത്തിലാകുന്നത്. തുടർന്ന് ര യുവതി രണ്ട് ആൺകുട്ടികൾക്ക് ജന്മം നൽകി….

Read More

വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 18 (എടപ്പെട്ടി)കണ്ടൈൻമെന്റ് സോണായും,വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ വാർഡ് 12ലെ കപ്പുകുന്ന് -പള്ളിവയൽ പ്രദേശം,  വാർഡ് 9 ലെ തൊണ്ടവീട് കോളനി പ്രദേശം,  വാർഡ് പതിനേഴ് ഒഴുക്കൻ മൂല ടൗൺ പ്രദേശം എന്നിവയെെ മൈക്രോ കണ്ടൈൻമെന്റ്  സോണായും പ്രഖ്യാപിച്ചു.

Read More

വയനാട് തവിഞ്ഞാലിൽ വീണ്ടും കടുവയുടെ ആക്രമണം

വയനാട് തവിഞ്ഞാലിൽ വീണ്ടും കടുവയുടെ ആക്രമണം. വിമല നഗർ മണക്കാട്ട് ഫ്രാൻസിസിന്റെ പത്തുമാസം പ്രായമുള്ള പശുവിനെ ഇന്നലെ രാത്രി കടുവ ആക്രമിച്ചു കൊന്നു. സമീപത്തു കടുവയുടെ കാൽപ്പാട് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഫോറസ്ററ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ നഷ്‍ടപരിഹാരത്തെ കുറിച്ചു വാക്കേറ്റമുണ്ടായി. ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരെ നാട്ടുകാർ തടഞ്ഞുവെച്ചു. പ്രശ്നം പരിഹരിക്കാം എന്ന ഉറപ്പിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. കടുവ തൊട്ട് അടുത്ത വനത്തിൽ ഉള്ളതയാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.

Read More

വെറും ബ്യൂറോക്രസിക്കളിയല്ല, ക്രിമിനല്‍ മനസോടെയുള്ള ഉപദ്രവം; എ ജയതിലകിനെതിരെ വീണ്ടും പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്. പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും എന്‍ഒസി നല്‍കിയിട്ടില്ലെന്നാണ് ആരോപണം. വ്യക്തമായ ലക്ഷ്യത്തോട ക്രിമിനല്‍ മനസോടെയുള്ള ഉപദ്രവമാണിതെന്നാണ് എന്‍ പ്രശാന്തിന്റെ ആരോപണം. മാസങ്ങള്‍ക്ക് മുന്‍പ് താന്‍ അപേക്ഷ സമര്‍പ്പിച്ചതാണെന്നും ജൂലൈ 2-ന് മറ്റൊരു ഐ.എ.എസ്. സഹപ്രവര്‍ത്തകന്‍ മുഖാന്തരം നേരിട്ട് ഡോ. ജയതിലകിന് മറ്റൊരു സെറ്റ് അപേക്ഷ കൈമാറിയെന്നും പ്രശാന്ത് പറയുന്നു. തന്റെ പാര്‍ട്ട് ടൈം പിഎച്ച്ഡിയ്ക്കായുള്ള എന്‍ഒസി അപേക്ഷയും ഇതുപോലെയാണെന്നും ഇതിനെ…

Read More