പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; 21 അംഗ മന്ത്രിസഭയും അധികാരമേല്‍ക്കും

  സംസ്ഥാനത്ത് പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. യുഡിഎഫിന്റെ 21 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പങ്കെടുക്കും. കൂടാതെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ തലസ്ഥാനത്തെത്തും. (VD Satheesan to take oath…

Read More

ആലുവയിൽ രണ്ട് കിലോ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

  ആലുവയിൽ വൻ ലഹരിമരുന്ന് വേട്ട. റെയിൽവേ സ്‌റ്റേഷനിൽ നിന്ന് രണ്ട് കിലോയിലധികം എംഡിഎംഎയുമായി രണ്ട് യുവാക്കൾ എക്‌സൈസ് ഇന്റലിജൻസിന്റെ പിടിയിലായി. കൊടുങ്ങല്ലൂർ സ്വദേശികളെയാണ് പിടികൂടിയത്. മംഗള എക്‌സ്പ്രസിൽ ഡൽഹിയിൽ നിന്ന് എത്തിച്ചതാണ് എംഡിഎംഎ പാനിപൂരിയുടെയും ഫ്രൂട്ട് ജ്യൂസ് പാക്കിന്റെയും ഉള്ളിൽ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്തിയത്. ന്യൂ ഇയർ ആഘോഷങ്ങൾക്കായി എത്തിച്ചതാണ് ലഹരി മരുന്ന് എന്നാണ് സംശയിക്കുന്നത്.  

Read More

വയനാട് ജില്ലയില്‍ 1151 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.86

വയനാട് ജില്ലയില്‍ 1151 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.86 വയനാട് ജില്ലയില്‍ ഇന്ന് (01.09.21) 1151 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 643 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.86 ആണ്. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1150 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 98316 ആയി. 88514 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 8729…

Read More

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സത്യങ്ങൾ പുറത്തുവരണം; വമ്പൻ സ്രാവുകൾ വലയിൽ കുടുങ്ങും’; രമേശ് ചെന്നിത്തല

ശബരിമല സ്വർണ്ണക്കൊള്ളയിൽ സത്യങ്ങൾ പുറത്തുവരണമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബ വമ്പൻ സ്രാവുകൾ ശബരിമല സ്വർണ്ണക്കൊള്ളക്ക് പിന്നിൽ ഉണ്ടെന്ന് നേരത്തെ പറഞ്ഞതാണ്. അവരെ ചോദ്യം ചെയ്താലേ വിവരങ്ങൾ പുറത്തു വരൂ എന്നുള്ളത് ആദ്യമേ പറഞ്ഞ കാര്യം. മന്ത്രി അറിയാതെ ഇതൊക്കെ സംഭവിച്ചു എന്നത് ആര് വിശ്വസിക്കുമെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.രണ്ട് ദേവസ്വം പ്രസിഡന്റുമാർ മാത്രം വിചാരിച്ചാൽ അവിടെ സ്വർണ്ണക്കൊള്ള നടത്താൻ ആകില്ല. സിബിഐ അന്വേഷിക്കണം എന്ന് പറയുന്നത് എസ് ഐ ടി യുടെ അന്വേഷണത്തിൽ വിശ്വാസ്യത…

Read More

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് തടസമില്ല. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

കൊവിഷീൽഡിന്റെ ബൂസ്റ്റർ ഡോസിന് അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്

  കൊവിഡിന് എതിരെ കൊവിഷീൽഡ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകുന്നതിന്, നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡ്രഗ്സ് റഗുലേറ്ററുടെ അനുമതി തേടി. കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇന്ത്യയിൽ ബൂസ്റ്റർ ഡോസിന് അനുമതി തേടുന്ന ആദ്യ കമ്പനിയാണ് സെറം ഇൻസറ്റിറ്റിയൂട്ട്. ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യത്തിൽ ഇന്ത്യ നയപരമായ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തിൽ ശാസ്ത്രീയ തെളിവുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സർക്കാർ പാർലമെന്റിനെ അറിയിച്ചത്. രോഗപ്രതിരോധത്തിനുള്ള ദേശീയ സാങ്കേതിക ഉപദേശക സംഘവും കൊവിഡ് വിദഗ്ധ സമിതിയുമാണ് പരിശോധന…

Read More

കോളജ് വിദ്യാർഥിനിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു; കണ്ണൂരിൽ SFI നേതാവിന് കുത്തേറ്റു

കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവിനാണ് കാലിന് കുത്തേറ്റത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. കോളജ് വിദ്യാർഥിനിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം. കണ്ണൂർ എസ് എൻ ജി കോളജിന് സമീപത്ത് വെച്ചാണ് ആക്രമണം. വൈഷ്ണവിനെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് വൈഷ്ണവ്. സംഭവത്തിൽ പൊലീസ് അന്വേഷമം ആരംഭിച്ചു. ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം കോളജ് വിദ്യാർഥിനിയോടെ മോശമായി പെരുമാറിയിരുന്നു….

Read More

വയനാട് ചുരത്തിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം

കൽപ്പറ്റ. :വയനാട് ചുരത്തിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ചുരത്തിലെ ചിപ്പിലിത്തോടിനു സമീപത്തായിട്ടാണ് ടിപ്പർ ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികനായ ചിപ്പിലിത്തോട് സ്വദേശി ആൽബിന് കൈക്ക് സാരമായി പരിക്ക് പറ്റിയിട്ടുണ്ട്.പരിക്കേറ്റ ആൽബിനെ ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Read More

ആദായ നികുതി വെട്ടിപ്പ് കേസ്; എ.ആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

മുംബൈ: നികുതിവെട്ടിക്കാന്‍ ശ്രമിച്ചുവെന്ന ആദായ നികുതി വകുപ്പിന്റെ അപ്പീലില്‍ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് മദ്രാസ് ഹൈകോടതിയുടെ നോട്ടീസ്. നികുതി വെട്ടിക്കുന്നതിനായി റഹ്മാന്‍ മൂന്ന് കോടി വകമാറ്റിയെന്നാണ് ആരോപണം. യു.കെ ആസ്ഥാനമായുള്ള ടെലികോം കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ 2011-12 ല്‍ റഹ്മാന് 3.47 കോടി രൂപ വരുമാനം ലഭിച്ചുവെന്ന് ആദായനികുതി വകുപ്പ് അഭിഭാഷകന്‍ പറഞ്ഞു. ഈ തുക റഹ്മാന്‍ അദ്ദേഹം നേതൃത്വം നല്‍കുന്ന ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് നേരിട്ട് നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഇത് ആദായ നികുതി വെട്ടിക്കുന്നതിനുമാണെന്നാണ് കണ്ടെത്തല്‍.

Read More