അടുത്ത വർഷവുമില്ല; ഏഷ്യാകപ്പ് 2023ലേക്ക് മാറ്റി

  അടുത്ത മാസം ശ്രീലങ്കയിൽ നടക്കാനിരുന്ന ഏഷ്യകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് മാറ്റിവച്ച് ഔദ്യോഗിക പ്രഖ്യാപനം. 2023ലായിരിക്കും ഇനി ടൂർണമെന്റ് നടക്കുക. നേരത്തെ, ടൂർണമെന്റ് നടത്താനാകില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് അധികൃതർ അറിയിച്ചിരുന്നെങ്കിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ(എസിസി) ഇന്നാണ് തീരുമാനം ഔദ്യോഗികമായി പുറത്തുവിട്ടത്. ശ്രീലങ്കയിൽ കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വർഷം ഏഷ്യാകപ്പ് നടത്താനുള്ള ബുദ്ധിമുട്ട് ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ആഷ്‌ലി ഡിസിൽവ അറിയിച്ചത്. കഴിഞ്ഞ വർഷം പാകിസ്താനിൽ നടക്കേണ്ടതായിരുന്നു ടൂര്‍ണമെന്‍റ്. എന്നാൽ, പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പാകിസ്താനിലേക്ക്…

Read More

കൊടും തണുപ്പ്, അതിർത്തിയിലേക്ക് വാഹനസൗകര്യമില്ല; യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർ ദുരിതത്തിൽ

  യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് റഷ്യൻ സൈന്യം എത്തിക്കൊണ്ടിരിക്കെ രക്ഷപ്പെടാൻ സാധിക്കാതെ കുടുങ്ങിക്കിടന്ന് മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാർ. 18,000ത്തോളം ഇന്ത്യക്കാർ യുക്രൈന്റെ വിവിധ നഗരങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ട്. യുദ്ധഭൂമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ഇന്ത്യ നടത്തുന്നുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയുണ്ട്. അയൽ രാജ്യങ്ങളായ ഹംഗറി, പോളണ്ട്, റൊമാനിയ അതിർത്തികൾ വഴി ഇവരെ ഒഴിപ്പിക്കാനാണ് നീക്കം. പക്ഷേ കീവിലും മറ്റും കുടുങ്ങിയ വിദ്യാർഥികൾക്ക് അതിർത്തിയിലേക്ക് എത്താൻ വാഹന സൗകര്യമടക്കം ലഭിക്കുന്നില്ല. മണിക്കൂറുകളോളം കിലോമീറ്ററുകൾ നടന്നുതാണ്ടിയാണ് പലരും അതിർത്തിയിലേക്ക്…

Read More

സംസ്ഥാന സര്‍ക്കാര്‍ വിപണയിലിറക്കുന്ന മദ്യത്തിന് പേരായി; ബ്രാന്‍ഡിക്ക് ‘മലബാര്‍ മിസ്റ്ററി’ എന്ന് പേരിട്ടതായി വിവരം

ജവാന് ശേഷം സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് പേരായി. മലബാര്‍ ഡിസ്റ്റിലറീസ് ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡിക്ക് മലബാര്‍ മിസ്ട്രി എന്ന് പേരിട്ടതായി വിവരം. മലബാര്‍ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. വേദിയില്‍ ബ്രാന്‍ഡിന്റെ പേര് പ്രഖ്യാപിക്കും. (New Liquor Brand ‘Malabar Mystery’)നാല്‍പതിനായിരത്തോളം പേരുകള്‍ പൊതുജനങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, സാങ്കേതിക തടസം കാരണം വകുപ്പ് തന്നെ പേര് നിശ്ചയിക്കുകയായിരുന്നു. ഇതിന്റെ ലേബല്‍ വര്‍ക്ക് ഉള്‍പ്പടെ ആരംഭിച്ചുവെന്നാണ് എക്‌സൈസില്‍ നിന്ന് ലഭിക്കുന്ന വിവരം.മദ്യത്തിന് പേരും ലോഗോയും…

Read More

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് സൂക്ഷിച്ചിരുന്നത്. തിരുവമ്പാടി വിഭാഗത്തിന്റെ പടക്കങ്ങള്‍ നിര്‍മ്മിക്കുന്ന വെടിക്കെട്ട് പുരയ്ക്കാണ് തീപിടിച്ചത്. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് ആണ് കൊണ്ട് പോകുന്നത്. മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ നാല് ആംബുലന്‍സ് വിന്യസിച്ചിട്ടുണ്ട്. 40 ഓളം പേര്‍ക്ക് പരുക്കേറ്റതായി പ്രഥമിക വിവരമുണ്ട്. പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കാവശ്യമായ…

Read More

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതായി മകൻ എസ് പി ചരൺ അറിയിച്ചു. എസ് പി ബി വെന്റിലേറ്ററിൽ തുടരുകയാണ്. എന്നാലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ചരൺ പറഞ്ഞു. വെന്റിലേറ്ററിലാണെങ്കിലും എസ് പി ബി മയക്കത്തിൽ അല്ല. അദ്ദേഹം ഐ പാഡിൽ ക്രിക്കറ്റും ടെന്നീസും കണ്ടുവെന്നും ചരൺ മാധ്യമങ്ങളെ അറിയിച്ചു. ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ ചികിത്സ തുടരാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു.

Read More

ഇ സഞ്ജീവനി വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍; ആരോഗ്യ സ്ഥാപനങ്ങളിലെ തിരക്ക് കുറക്കുക ലക്ഷ്യം: വീണാ ജോർജ്

  ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ ആരംഭിച്ച് ആരോഗ്യ വകുപ്പ്. ആരോഗ്യ സ്ഥാപനങ്ങളിലെ തിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ ആരംഭിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. നിലവില്‍ ഒ പി സേവനങ്ങള്‍ സ്വീകരിക്കുന്നവരില്‍ വലിയൊരു ശതമാനം പേര്‍ക്കും തുടര്‍ ചികിത്സ വേണ്ടി വരും. തുടര്‍ ചികിത്സക്കായി വിദഗ്ധ ഡോക്ടറെ കാണാന്‍ വലിയ ആശുപത്രികളില്‍ വന്‍ തിരക്കായിരിക്കും….

Read More

എഴുത്തുകാരന്‍ കെ എം സലിംകുമാര്‍ അന്തരിച്ചു

ചിന്തകനും എഴുത്തുകാരനുമായ കെ.എം സലിം കുമാര്‍ അന്തരിച്ചു. 76 വയസായിരുന്നു. ന്യുമോണിയ ബാധിതനായി ചികിത്സയില്‍ കഴിയവേ എറണാകുളം ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ആയിരുന്നു മരണം സംഭവിച്ചത്. രണ്ട് പതിറ്റാണ്ടോളം കേരളത്തിലെ നക്‌സല്‍ മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 17 മാസം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ജയില്‍വാസത്തിന് ശേഷം പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി ജീവിതം നീക്കി വെക്കുകയായിരുന്നു. രക്ത പതാക മാസിക, അഥസ്തിത നവോത്ഥാന മുന്നണി ബുള്ളറ്റിന്‍, ദളിത് മാസിക എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍ ആയിരുന്നു….

Read More

അൽഫാം മന്തി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; പാലക്കാട് 30 ഓളം പേർക്ക് ഭക്ഷ്യവിഷബാധ

പാലക്കാട് വടക്കഞ്ചേരിയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 30 ഓളം പേർക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ വടക്കഞ്ചേരിയിലെ ചെങ്ങായിസ് കഫെ എന്ന ഹോട്ടൽ അടപ്പിച്ചു. മന്തിയും ചിക്കൻ വിഭവങ്ങളും കഴിച്ച ആളുകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ‘ചെങ്ങായിസ് കഫെ’ എന്ന വടക്കഞ്ചേരിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് . കടുത്ത വയറിളക്കവും ഛർദിയും ശരീര ക്ഷീണവും അനുഭവപ്പെട്ടവർ ആശുപത്രികളിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ…

Read More

ഒരുകോടിരൂപ വീതം അഞ്ചുപേർക്ക് ഒന്നാംസമ്മാനം ലഭിക്കുന്ന ‘ഭാഗ്യമിത്ര’ ഭാഗ്യക്കുറി അടുത്തമാസം വിപണിയിലെത്തും

ആലപ്പുഴ:ഒരുകോടിരൂപ വീതം അഞ്ചുപേർക്ക് ഒന്നാംസമ്മാനം ലഭിക്കുന്ന ‘ഭാഗ്യമിത്ര’ ഭാഗ്യക്കുറി അടുത്തമാസം വിപണിയിലെത്തും. ഇതിന്റെ സമ്മാനഘടന സംബന്ധിച്ചുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ഞായറാഴ്ചകളിലെ പൗർണമി ടിക്കറ്റുകൾ റദ്ദാക്കിയതോടെയുള്ള പ്രതിസന്ധി മറികടക്കാനാണ് ഭാഗ്യമിത്ര പുറത്തിറക്കുന്നത്. ഒന്നാംസമ്മാനം ഒന്നിലധികംപേർക്കുനൽകുന്ന ഏക ടിക്കറ്റാണിത്. 78.13 രൂപയാണ് ടിക്കറ്റുവിലയെങ്കിലും 28 ശതമാനം ജി.എസ്.ടി. കൂടി ഉൾപ്പെടുത്തിയാണ് 100 രൂപ നിശ്ചയിച്ചിരിക്കുന്നത്. വിജ്ഞാപനംവന്നശേഷം അച്ചടി ആരംഭിക്കും. ഒക്ടോബർ 10-നുമുൻപ് വിപണിയിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറിവകുപ്പ്. ഒന്നാം സമ്മാനത്തിനു പുറമെ രണ്ടുംമൂന്നും സമ്മാനങ്ങളായി യഥാക്രമം 10 ലക്ഷവും…

Read More

യുക്രെയ്നിൽ ആയുധമെടുത്ത് പോരാടാൻ ഇറങ്ങിയത് 20,000 വിദേശികളെന്ന് റിപ്പോർട്ട്

  റഷ്യയ്ക്കെതിരെ യുക്രെയ്നിൽ ആയുധമെടുത്ത് പോരാടാൻ ഇറങ്ങിയത് 20,000 വിദേശികളെന്ന് റിപ്പോർട്ട്. യുക്രെയ്നിലെ ഇംഗ്ലിഷ് ദിനപത്രമായ ‘ദ് കീവ് ഇൻഡിപെൻഡന്റാണ്’ ഇക്കാര്യം പുറത്തുവിട്ടത്. മാർച്ച് 6 വരെയുള്ള കണക്കാണിതെന്നാണ് വിവരം. വിദേശ പൗരന്മാർക്ക് ആവശ്യമെങ്കിൽ യുക്രെയ്ൻ പൗരത്വത്തിനായി അപേക്ഷിക്കാമെന്നും യുക്രെയ്ൻ ആഭ്യന്തര സഹമന്ത്രിയെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു. യുക്രെയ്നു വേണ്ടി പോരാടാൻ തയാറായുള്ള വിദേശികളെ ഉൾപ്പെടുത്തി ‘രാജ്യാന്തരസേന’ രൂപീകരിക്കുമെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആഹ്വാനം ചെയ്തിരുന്നു. അതിനിടെ, യുക്രെയ്നു യുദ്ധവിമാനങ്ങള്‍ നല്‍കാനുളള പോളണ്ടിന്റെ നീക്കം…

Read More