Headlines

ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിൽ ജൈവ വൈവിധ്യം തകർക്കാൻ കെൽപ്പുള്ള ആമയെ തോട്ടിൽ കണ്ടെത്തി

  ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിൽ ജൈവ വൈവിധ്യം തകർക്കാൻ കെൽപ്പുള്ള ആമയെ തോട്ടിൽ കണ്ടെത്തി. താഴെ പറശ്ശേരി സുരേഷിനാണ് സ്വന്തം പീടികയുടെ അരികിലൂടെ ഒഴുകുന്ന തോട്ടിൽ നിന്നും പ്രത്യേക നിറത്തിലുള്ള ആമയെ കണ്ടത്. തുടർന്ന് വനം വകുപ്പിനെ അറിയിച്ചതോടെയാണ് ഇവൻ ആള് കേമനാണെന്ന് വ്യക്തമായത്. വിവിധ രാജ്യങ്ങൾ ഇറക്കുമതിയും വിൽപനയുമൊക്കെ നിരോധിച്ച *”ചെഞ്ചെവിയൻ”* ഇനത്തിൽപ്പെട്ട ആമയായിരുന്നു ഇത്. ആമയെ കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിട്ടൂട്ടിന് കൈമാറി. പേര് പോലെ തന്നെ ചെവി ഭാഗത്ത് ചുകന്ന നിറമാണ്…

Read More

കൊല്ലത്ത് ലോറിയും ടിപ്പറും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർ മരിച്ചു

  കൊല്ലം ബൈപ്പാസിൽ കല്ലും താഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. ലോറിയും ടിപ്പറുമാണ് കൂട്ടിയിടിച്ചത്. കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാർ (46) ആണ് മരിച്ചത്. സുനിലിന്റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്റെ ഡ്രൈവർക്കും ഗുരുതര പരുക്കുണ്ട്. പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്.

Read More

അഞ്ചാംവട്ട ചർച്ചയും പരാജയപ്പെട്ടു; കർഷക സംഘടനകളുമായി ഡിസംബർ 9ന് കേന്ദ്രം വീണ്ടും ചർച്ച നടത്തും

കാർഷിക നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്രം നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു. അഞ്ചാംവട്ട ചർച്ചയാണ് പരാജയപ്പെട്ടത്. ഡിസംബർ 9ന് വീണ്ടും ചർച്ച നടത്തുമെന്ന് കേന്ദ്രം അറിയിച്ചു അതേസമയം തങ്ങളുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കാൻ വൈകിയാൽ ചർച്ച ബഹിഷ്‌കരിക്കുമെന്ന് കർഷകനേതാക്കൾ മുന്നറിയിപ്പ് നൽകി. സമരത്തിൽ പങ്കെടുക്കുന്ന കുട്ടികളെയും മുതിർന്ന പൗരൻമാരെയും തിരിച്ചയക്കണമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ആവശ്യപ്പെട്ടു. ഈ നിർദേശവും കർഷക നേതാക്കൾ തള്ളി കോർപറേറ്റ് കൃഷി വേണ്ടെന്ന നിലപാടിൽ കർഷക സംഘടനകൾ…

Read More

തമിഴ്നാട് നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും

  തമിഴ്നാട്ടിലെ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ 9.30 ന് സെക്രട്ടേറിയേറ്റിലാണ് ചടങ്ങുകൾ നടക്കുക. നാളെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും. പതിമൂന്നിനാണ് ടിവികെ സർക്കാർ ഭൂരിപക്ഷം തെളിയിക്കുക. ഇന്നലെ ചേർന്ന ഡിഎംകെ നിയുക്ത എംഎൽഎമാരുടെ യോഗത്തിൽ മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. മുൻ മന്ത്രി കെ എൻ നെഹ്റുവാണ് നിയമസഭാകക്ഷി ഉപ നേതാവ്. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ് തായ് വാഴ്ത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തിയെന്ന പ്രതിപക്ഷ…

Read More

ക്രൂ 10 സംഘാംഗങ്ങൾ ഭൂമിയിൽ തിരികെ എത്തി

നാസ- സ്പേസ് എക്സ് സംയുക്ത ദൗത്യമായ ക്രൂ 10 സംഘാംഗങ്ങൾ ഭൂമിയിൽ തിരികെ എത്തി. ക്രൂ 10 ദൗത്യത്തിലെ നാല് പേരാണ് തിരികെ എത്തിയത്. ഡ്രാഗൺ പേടകത്തിലാണ് ക്രൂ 10 സംഘാംഗങ്ങൾ ഭൂമി തൊട്ടത്.ഡ്രാഗൺ പേടകം സ്പ്ലാഷ് ഡൗൺ ചെയ്തത് കാലിഫോർണിയക്കടുത്ത് സമുദ്രത്തിലാണ്. ആൻ മക്ലെയിൻ, നിക്കോൾ അയേഴ്സ്, തകുയ ഒനിഷി, കിറിൽ പെസ്‌കോവ് എന്നിവരാണ് ഭൂമിയിലേക്ക് മടങ്ങിയത്. വെള്ളിയാഴ്ച വൈകിട്ടാണ് ഇവരുടെ പേടകം നിലയത്തിൽ നിന്ന് വേർപെട്ടത്. അഞ്ചുമാസ കാലയളവിനിടെ ഒട്ടേറെ ശാസ്ത്രദൗത്യങ്ങൾ ദൗത്യസംഘം പൂർത്തിയാക്കി….

Read More

ആദ്യ ചിത്രത്തിലൂടെ ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം; മലയാള സിനിമയില്‍ സംവിധാന മികവറിയിച്ച് പ്രവാസി വ്യവസായി ഷാജു വാലപ്പന്‍

പ്രവാസ ലോകത്തുനിന്ന് മലയാള സിനിമയിലേക്ക് കടന്നുവന്ന്, ആദ്യ സംവിധാന സംരംഭത്തിലൂടെ തന്നെ സംസ്ഥാന തലത്തില്‍ ശ്രദ്ധേയനായി പ്രവാസി വ്യവസായി ഷാജു വാലപ്പന്‍. വാലപ്പന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ അദ്ദേഹം നിര്‍മ്മിച്ച് സംവിധാനം ചെയ്ത ‘നിഴല്‍ വ്യാപാരികള്‍’ എന്ന ചിത്രത്തിനാണ് മികച്ച നവാഗത സംവിധായകനുള്ള ഈ വര്‍ഷത്തെ കേരള സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം ലഭിച്ചത്. ഒരു പ്രവാസി വ്യവസായിയില്‍ നിന്നും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ചലച്ചിത്രകാരനിലേക്കുള്ള അദ്ദേഹത്തിന്റെ ചുവടുവെപ്പിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിത്. (businessman Shaju Valappan…

Read More

സ്വർണവിലയിൽ വമ്പൻ ഇടിവ്: ആശ്വാസത്തിൽ വിപണി

ഇന്നലെ കത്തിക്കയറിയ സ്വർണവില ഇന്നു തകിടംമറിഞ്ഞു. ഗ്രാമിന് ഒറ്റയടിക്ക് 125 രൂപ കുറഞ്ഞ് വില 9,255 രൂപയിലും പവന് 1,000 രൂപ ഇടിഞ്ഞ് 74,040 രൂപയിലുമെത്തി. ഇന്നലെ ഗ്രാമിന് ഒറ്റയടിക്ക് 95 രൂപ ഉയർന്ന് വില 9,380 രൂപയും പവനു 760 രൂപ ഉയർന്ന് 75,040 രൂപയുമായിരുന്നു. ഈ മാസം ആദ്യം 72,160 രൂപയായിരുന്നു ഒരു പവന്റെ വില. 23 ദിവസം കൊണ്ട് ഒരു പവന്റെ വിലയിലുണ്ടായത് 2,880 രൂപയുടെ വർധനയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ…

Read More

നാളെ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ കാവുംമന്ദം, പുഴയ്ക്കൽ, കള്ളംതോട്, 8 മൈൽ, കുണ്ടിലങ്ങാടി, കാലിക്കുനി എന്നിവിടങ്ങളിൽ നാളെ (വെള്ളി) രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.    

Read More

മുട്ടിൽ മരം മുറി പ്രതികൾക്ക് ജാമ്യം മുട്ടിൽമരം മുറിക്കേസിൽ അഗസ്റ്റിൻ സാഹോദരന്മാർക്ക് ജാമ്യം ലഭിച്ചു

മുട്ടിൽ മരം മുറി പ്രതികൾക്ക് ജാമ്യം മുട്ടിൽമരം മുറിക്കേസിൽ അഗസ്റ്റിൻ സാഹോദരന്മാർക്ക് ജാമ്യം ലഭിച്ചു.ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്.60ദിവസത്തിനുശേഷമാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. വാഴവറ്റ മൂങ്ങനാനിയിൽ റോജി അഗസ്റ്റിൻ (46), ആന്റോ അഗസ്റ്റിൻ(32), ജോസുകുട്ടി അഗസ്റ്റിൻ(37), ഇവരുടെ ഡ്രൈവർ വിനീഷ്(30) എന്നിവർക്കാണ് ജാമ്യം. മീനങ്ങാടി പൊലിസ് കേസ് രജിസ്റ്റർ ചെയ്ത ഒരു കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ ബോണ്ടും, പാസ്‌പോർട്ട് സറണ്ടർ ചെയ്യണമെന്നുമാണ് ജാമ്യവ്യവസ്ഥ. മരംമുറിയുമായിബന്ധപ്പെട്ട് മീനങ്ങാടി പൊലിസ് എടുത്ത…

Read More

പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി; വർധിപ്പിച്ചത് 4 വർഷം

പി.എസ്.സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള പ്രായപരിധിയിൽ 4 വർഷത്തെ വർദ്ധനവ് വരുത്തി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജനറൽ വിഭാഗത്തിന് നിലവിലുള്ള പ്രായപരിധി 36 എന്നത് 40 ആയി ഉയർത്തി. പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന് അപേക്ഷിക്കാനുളള പരമാവധി പ്രായം 45 വയസ്സാക്കി. പ്രായപരിധിയിൽ ഇളവ് ലഭ്യമായ മറ്റ് വിഭാഗക്കാർക്കും തത്തുല്യമായ വർദ്ധനവ് ലഭ്യമാകും.

Read More