പ്രശസ്ത സംഗീത സംവിധായകൻ ദേവ അന്തരിച്ചു
ചെന്നൈ: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയായ സൂര്യയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുകാലമായി അദ്ദേഹം വിശ്രമത്തിലായിരുന്നു. ദേവയുടെ വിയോഗത്തോടെ സംഗീതലോകത്തിന് നഷ്ടമാകുന്നത് ലളിതസംഗീതത്തെ വേഗതയുടെ താളത്തോട് ചേർത്തുവെച്ച് വിസ്മയിപ്പിച്ച അതുല്യപ്രതിഭയെയാണ്. രജനികാന്തിന്റെ താരപ്രഭയ്ക്ക് താളം നൽകിയ ദേവയുടെ ഈണങ്ങൾ തമിഴ് ജനത വർഷങ്ങൾക്കിപ്പിറവും നെഞ്ചിലേറ്റുന്നവ. വിരലിലെണ്ണാവുന്ന സിനികമൾക്കേ മലയാളത്തിൽ സംഗീതം ചെയ്തിട്ടുളളുവെങ്കിലും പാട്ടുകളെല്ലാം സൂപ്പർ ഹിറ്റ്. തമിഴ് സിനിമയിലെ വമ്പൻ വിജയങ്ങൾക്കിടയിൽ മലയാളത്തിലും…
