വാളയാർ കേസ് സിബിഐ ഏറ്റെടുത്തു; പാലക്കാട് പോക്‌സോ കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചു

വാളയാർ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. പാലക്കാട് പോക്‌സോ കോടതിയിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചു. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് പ്രതികൾക്കെതിരെയാണ് എഫ് ഐ ആർ സിബിഐ തിരുവനന്തപുരം യൂനിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. പോക്‌സോ, എസ് സി/എസ് ടി നിയമം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2017 ജനുവരി 13നും മാർച്ച് 4നുമാണ് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ദുരൂഹ സാഹചര്യത്തിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളായ വി മധു, എം മധു, പ്രദീപ് എന്നിവരെ…

Read More

സംസ്ഥാനത്ത് ഇന്ന് 558 പേർക്ക് കൊവിഡ്, 2 മരണം; 773 പേർക്ക് രോഗമുക്തി

കേരളത്തിൽ 558 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 119, കോട്ടയം 69, കോഴിക്കോട് 61, തിരുവനന്തപുരം 57, കൊല്ലം 50, പത്തനംതിട്ട 37, തൃശൂർ 37, കണ്ണൂർ 33, ഇടുക്കി 30, പാലക്കാട് 18, ആലപ്പുഴ 17, മലപ്പുറം 12, കാസർഗോഡ് 9, വയനാട് 9 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,229 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 15,996 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 17,541 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ…

Read More

പെരിയ ഇരട്ടക്കൊലപാതകം: സർക്കാർ സഹകരിക്കുന്നില്ലെന്ന് സിബിഐ സുപ്രീം കോടതിയിൽ

പെരിയ ഇരട്ടക്കൊലപാതക കേസിൽ സംസ്ഥാന സർക്കാരിനെതിരെ സിബിഐയുടെ സത്യവാങ്മൂലം സുപ്രീം കോടതിയിൽ. അന്വേഷണ വിവരങ്ങൾ സിബിഐ കോടതിയിൽ സമർപ്പിച്ചു. അന്വേഷണത്തിന് സർക്കാർ സഹകരിക്കുന്നില്ലെന്നും കേസ് ഡയറി ഉൾപ്പെടെ കൈമാറിയിട്ടില്ലെന്നും സിബിഐ പറയുന്നു സർക്കാരിന്റെ ഭാഗത്ത് നിന്ന് നിസഹകരണമുണ്ട്. എങ്കിലും അന്വേഷണവുമായി മുന്നോട്ടു പോകുകയാണ്. നിരവധി പേരുടെ ഫോൺ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും സിബിഐ അറിയിച്ചു. കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും. അതേസമയം സുപ്രീം കോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രേഖകൾ പോലീസ് കൈമാറാത്തത്. 2019 ഫെബ്രുവരി…

Read More

സ്‌കൂൾ സമയമാറ്റം; വാർഷിക അവധി മെയ്, ജൂൺ മാസങ്ങളിലാക്കാമെന്ന് കാന്തപുരം, ഉസ്താദിന്റെ ആരാധകനെന്ന് മന്ത്രി ശിവൻകുട്ടി

സ്‌കൂൾ സമയമാറ്റത്തിൽ നിർദേശങ്ങളുമായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മെയ്, ജൂൺ മാസങ്ങളിൽ അവധി പുനഃക്രമീകരിക്കാമെന്നും വർഷത്തില് രണ്ട് പരീക്ഷയാക്കി ചുരുക്കാമെന്നുമാണ് കാന്തപുരം മുന്നോട്ട് വെച്ച നിർദേശങ്ങൾ.വർഷത്തിൽ നടക്കുന്ന മൂന്ന് പരീക്ഷകൾ, രണ്ട് പരീക്ഷയാക്കി ചുരുക്കാം. ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്താൽ തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാം.പരാതികളും അപേക്ഷകളും നൽകുമ്പോൾ പഠിച്ചിട്ട് പറയാമെന്ന് മന്ത്രി പറയുന്നു, അത് ബുദ്ധിയുള്ളവരുടെ ലക്ഷണമാണെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. എന്നാൽ കാന്തപുരത്തിൻ്റെ ആരാധകനാണ് താനെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. കാന്തപുരത്തെ…

Read More

ഷാർജയിലെ വിപഞ്ചികയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

ഷാർജയിലെ വിപഞ്ചികയുടെ മരണത്തിൽ കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചികയും ഒന്നര വയസ്സുള്ള മകളെയും ഷാർജയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നാട്ടിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും വിപഞ്ചികയുടെ കുടുംബം പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ വിപഞ്ചികയുടെ അമ്മ ശൈലജയുടെ പരാതിയിൽ കുണ്ടറ പോലീസ് കേസെടുത്തിരുന്നു. എന്നാൽ ഈ കേസിന്റെ ഗൗരവം അടക്കമുള്ള കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് കുണ്ടറ പൊലീസ് തന്നെ കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറണം എന്ന്…

Read More

കൊല്ലം പ്രവാസി സംഗമം ജിദ്ദ ക്രിസ്തുമസ് ന്യൂ ഇയർ കേരളപ്പിറവി ആഘോഷിച്ചു

ജിദ്ദയിലെ കൊല്ലം ജില്ലക്കാരുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ പി എസ്‌ ജെ ) വളരെ മനോഹരമായ പരിപാടികളോടെ ക്രിസ്തുമസ് ന്യൂ ഇയർ കേരളപ്പിറവി ദിനങ്ങൾ ആഘോഷിച്ചു ഗ്രീൻ ലാൻഡ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷാനവാസ് കൊല്ലം അധ്യക്ഷത വഹിച്ചു. കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിലയിരുത്തുകയും സംഘടനയുടെ പ്രവർത്തനവീഥിയിൽ നിൽക്കവേ മൺമറഞ്ഞ നേതാക്കളായ  ഫാസിലുദീൻ ചടയമംഗലം,  സുദീപ് സുന്ദരം എന്നിവരെ അനുസ്മരിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തുകൊണ്ട് സംസാരിച്ചു. കൊറോണ മഹാമാരി കാലത്തു…

Read More

കൊവിഡ് പ്രതിരോധത്തിന് കർണാടക സർക്കാർ ആദരിച്ച ജീവനക്കാരി ചികിത്സ ലഭിക്കാതെ മരിച്ചു

കർണാടകയിൽ കൊവിഡ് പ്രതിരോധത്തിന് സർക്കാർ ആദരിച്ച ശുചീകരണ തൊഴിലാളിയായ സ്ത്രീ ചികിത്സ ലഭിക്കാതെ മരിച്ചു. ബംഗളൂരു കോർപറേഷൻ ജീവനക്കാരിയായിരുന്ന ശിൽപ പ്രസാദാണ് മരിച്ചത്. ഏഴ് ആശുപത്രികൾ ഇവർക്ക് ചികിത്സ നിഷേധിച്ചതായി ബന്ധുക്കൾ പറയുന്നു. കർണാടകയിൽ സർക്കാർ കൊവിഡ് പ്രതിരോധത്തിൽ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സാധാരണക്കാരയവർക്ക് കർണാടകയിലെ സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നതായി വ്യാപക പരാതിയുണ്ട്. ലോക്ക് ഡൗൺ കാലത്ത് ഉൾപ്പെടെ നഗരത്തിലെ രോഗപ്രതിരോധത്തിനായി മികച്ച രീതിയിൽ പ്രവർത്തിച്ച ജീവനക്കാരിയായിരുന്നു ശിൽ. വിശ്വനാഥ നഗനഹള്ളിയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്….

Read More

ഡിജിറ്റൽ – സാങ്കേതിക സർവകലാശാലയിലെ താത്കാലിക വി സിമാർക്ക് തുടരാം; പുതിയ വിജ്ഞാപനം ഇറക്കി ഗവർണർ

ഡിജിറ്റൽ – സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർമാരെ തുടരാൻ അനുവദിച്ച് വിജ്ഞാപനം ഇറങ്ങി. സുപ്രീം കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ചാൻസിലറായ ഗവർണർ രാജേന്ദ്ര ആർലേക്കർ പുതിയ വിജ്ഞാപനം ഇറക്കിയത്. ഇതിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ സർവകലാശാലയിൽ ഡോ. സിസാ തോമസും സാങ്കേതിക സർവകലാശാലയിൽ ഡോ. കെ ശിവപ്രസാദും വി സിമാരായി തുടരും. ഇരുവരും ഇന്ന് വി സിമാരായി ചുമതലയേൽക്കും. സർക്കാർ പാനലിനെ പൂർണമായും തള്ളിക്കൊണ്ടാണ് രണ്ട് വി സിമാരുടെയും പുനർനിയമനം. ഡോ. എം കെ ജയരാജ്, രാജശീ,…

Read More

ശ്വാസ തടസ്സം: വി എസ് അച്യൂതാനന്ദനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെ തുടർന്നാണ് വി എസിനെ ഉള്ളൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം. ഒക്ടോബർ 20ന് ആയിരുന്നു വി എസ് 98ാം പിറന്നാൾ ആഘോഷിച്ചത്.    

Read More

സംസ്ഥാനത്ത് ഇന്ന് 5848 പേർക്ക് കൊവിഡ്, 46 മരണം; 7228 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 5848 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 919, കോഴിക്കോട് 715, തിരുവനന്തപുരം 650, തൃശൂർ 637, കൊല്ലം 454, കോട്ടയം 383, കണ്ണൂർ 376, വയനാട് 335, പാലക്കാട് 287, ഇടുക്കി 269, മലപ്പുറം 251, പത്തനംതിട്ട 244, ആലപ്പുഴ 218, കാസർഗോഡ് 110 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,26,642 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,21,139 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 5503 പേർ ആശുപത്രികളിലും…

Read More