ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി: സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ വീണ്ടും ശക്തമാകും

സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം. വ്യാഴാഴ്ച അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴി ന്യൂനമർദമായി മാറുന്നതോടെയാണ് മഴ ശക്തമാകുന്നത്. സുമാത്ര തീരത്തായാണ് ന്യൂനമർദം രൂപപ്പെടുന്നത്. ഇത് അതിതീവ്ര ന്യൂനമർദമായി മാറാനും വടക്കൻ തമിഴ്‌നാട് തീരത്ത് കരയിൽ പ്രവേശിക്കാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ്…

Read More

15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോ റിക്ഷകൾക്ക് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തുന്നു

സംസ്ഥാനത്ത് പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾക്ക് നിരോധനമേർപ്പെടുത്തുന്നു. കേരളാ മോട്ടോർ വാഹനചട്ടം സർക്കാർ ഭേദഗതി ചെയ്തതായാണ് റിപ്പോർട്ട്. 2021 ജനുവരി മുതൽ ഇത്തരം ഓട്ടോ റിക്ഷകൾക്ക് റോഡിൽ ഇറങ്ങാൻ സാധിക്കില്ല. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോ റിക്ഷകൾക്കായിരിക്കും നിയമം ബാധകമാകുക. പ്രകൃതി സൗഹാർദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയേക്കും.   15 വർഷത്തിലധികം പഴക്കമുള്ള ഓട്ടോറിക്ഷകൾ ഇലക്ട്രിക്, സി എൻ ജി, എൽ പി ജി,…

Read More