‘രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടിന്റെ മണ്ണിൽ കാല് കുത്തരുത്’; SFI മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് എംഎൽഎ ഓഫീസിലേക്ക് എസ്എഫ്ഐ പ്രതിഷേധം. ബാരിക്കേഡ് മറികടക്കാൻ നോക്കിയാ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം സഞ്ജീവിന്റെ നേത്യത്വത്തിലാണ് മാർച്ച് നടന്നത്. വിദ്യാർത്ഥികൾ ഉൾപ്പടെ നൂറോളം ആളുകൾ ചേർന്ന വലിയ മാർച്ചോടെയാണ് പ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസിന് മുന്നിൽ എത്തിയത്. പ്രതിഷേധം തുടരുമെന്ന മുന്നറിയിപ്പ് പ്രവർത്തകർ നേരത്തെ നൽകിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും തുടരുന്നുണ്ടായിരുന്നു. ഗൂഗിൾ പേ വഴി…

Read More

എക്‌സൈസിനെ കണ്ട് രക്ഷപ്പെടാന്‍ ഓടിയ ആള്‍ ഡാമില്‍ വീണ് മരിച്ചു

ഇടുക്കി: എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്ന് രക്ഷപ്പെടാന്‍ ഓടിയ ആള്‍ ഡാമില്‍ വീണ് മരിച്ചു. കുളമാവ് സ്വദേശി ബെന്നി (47) ആണ് മരിച്ചത്. കോഴിക്കടയുടെ മറവില്‍ ഇയാള്‍ അനധികൃതമായി മദ്യം വിറ്റിരുന്നു. ഈ സംഭവമറിഞ്ഞാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. എക്‌സൈസ് സംഘത്തെ കണ്ട് ഭയന്നോടിയ ബെന്നി കാല്‍വഴുതി ഡാമില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ബെന്നിയുടെ മൃതദേഹം പുറത്തെടുത്തത്.  

Read More

‘ഉമർ ഖാലിദ് വർഗീയ സ്വഭാവമുള്ള പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി’; ഡൽഹി ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്

ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്. ഉമർ ഖാലിദ് വർഗീയ സ്വഭാവമുള്ള പ്രകോപനകരമായ പ്രസംഗങ്ങൾ നടത്തി. ഇത് പ്രഥമ ദൃഷ്ട്യ ഗുരുതരം എന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞു. ജയിൽവാസവും വിചാരണ വൈകുന്നതും എല്ലാ കേസുകളിലും ജാമ്യത്തിന് കാരണമല്ലെന്നും കോടതി വിധിയിൽ പറയുന്നു ഒരു പ്രത്യേക മത വിഭാഗം കൂടുതലായുള്ള ഇടങ്ങളിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ സൃഷ്ടിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. വർഗീയമായി ഒരു വിഭാഗത്തെ സംഘടിപ്പിക്കാൻ ശ്രമം…

Read More

24 മണിക്കൂറിനിടെ 1,00,636 പേർക്ക് കൂടി കൊവിഡ്; 2472 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,636 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. ഒരു ഘട്ടത്തിൽ രാജ്യത്ത് നാല് ലക്ഷത്തിലധികം പ്രതിദിന വർധനവുണ്ടായിരുന്നു. രാജ്യത്ത് ഇതുവരെ 2,89,09,975 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,74,399 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. ഇതിനോടകം 2,71,59,180 പേരാണ് കൊവിഡിൽ നിന്ന് രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 2472 പേർ കൂടി മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 3,49,186 ആയി…

Read More

ബാബുവിന്റെ ആരോഗ്യനില തൃപ്തികരം; ജില്ലാ ആശുപത്രിയിൽ ചികിത്സ തുടരുന്നു

  മലമ്പുഴ ചെറാട് മലയിൽ നിന്നും രക്ഷപ്പെടുത്തി പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. ബാബുവിനെ ചികിത്സിച്ച് വരികയാണ്. ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി സൂപ്രണ്ടിന്റെ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. മലമുകളിൽ നിന്നും ഹെലികോപ്റ്ററിൽ ബാബുവിനെ എയർ ലിഫ്റ്റ് ചെയ്യുകയായിരുന്നു. ഹെലികോപ്റ്റർ കഞ്ചിക്കോട് ഇറങ്ങുകയും റോഡ് മാർഗം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇതിനിടെ ബാബു രണ്ട് തവണ രക്തം ഛർദിച്ചത് ആശങ്ക ജനിപ്പിച്ചിരുന്നു. ആംബുലൻസിൽ വെച്ച് കൃത്യമായ പരിചരണം ഡോക്ടർമാർ നൽകി. പതിനഞ്ച് മിനിറ്റുകൊണ്ട് ആശുപത്രിയിലേക്ക് എത്തിക്കുകയും…

Read More

മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ; പട്ടയ വിഷയം ഉന്നയിച്ച് മന്ത്രിക്ക് കത്ത്

മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. റവന്യൂ അസംബ്ലിയിൽ പരിഗണിക്കേണ്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രിക്ക് കത്ത് നൽകി. പാലക്കാട് സുന്ദരം ഉന്നതിയിലെ പട്ടയ വിതരണം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത്. പാലക്കാട്ടെത്തി പരിപടികളിൽ സജീവമാകാനാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ആലോചന.എന്നാൽ പരിപാടികളിൽ പങ്കെടുക്കാൻ രാഹുലിനെ അനുവദിക്കില്ല എന്നാണ് ഡിവൈഎഫ്ഐയുടെയും ബിജെപിയുടെയും നിലപാട്. രാഹുൽ പൊതുപരിപാടികളിൽ സജീവമാകുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിനും എതിർപ്പുണ്ട്. അതേസമയം വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയില്‍ എത്തിയേക്കില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഭരണപക്ഷം തിരിഞ്ഞാല്‍…

Read More

രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റി, അറിയാതിരിക്കാൻ നൂലുകൾ കെട്ടി; ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്

കണ്ണൂർ സെൻട്രൽ ജയിലിൽ ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്. രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റിയാണ് ജയിൽ ചാടാനായി ഗോവിന്ദച്ചാമി പുറത്തിറങ്ങിയത്. സെല്ലിന്റെ കമ്പികൾ മുറിച്ചത് ജയിൽ സുരക്ഷാ ഉദ്യോ​ഗസ്ഥർ അറിയാതിരിക്കാൻ‌ നൂലു‍കൾ‌ കൊണ്ട് സെല്ലിന്റെ കമ്പിയിൽ കെട്ടിയിരുന്നു. നൂലു കെട്ടിയിരിക്കുന്നത് എന്തിനെന്ന് ജയിൽ വാർഡൻ ചോ​ദിച്ചിരുന്നു. എന്നാൽ സെല്ലിലേക്ക് എലി കയറുന്നതിനാൽ നൂലു കൊണ്ട് താഴ്ഭാ​ഗം കെട്ടി മറച്ചതെന്നാണ് ​ഗോവിന്ദച്ചാമി നൽകിയ മറുപടി. സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ​ഗോവിന്ദ​ച്ചാമി ജയിൽ ചാടിയതിന്…

Read More

കന്യാസ്ത്രികളുടെ അറസ്റ്റിൽ അന്വേഷണം നടത്തും’; കേരളത്തിലെ ബിജെപി നേതാക്കൾ നാളെ ഛത്തീസ്ഗഡിലേക്ക്

കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കൾ നാളെ ഛത്തീസ്ഗഡിലേക്ക്. അനിൽ ആൻറണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോവുക. കന്യാസ്ത്രികളുടെ അറസ്റ്റിൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സമീപിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞു. ”ബിജെപി സംസ്ഥാന അധ്യക്ഷൻ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. സംഭവത്തിൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സമീപിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള സംഘം നാളെ ചത്തീസ്ഗഡിൽ എത്തും.സഭ അംഗങ്ങൾക്ക് എല്ലാത്തരത്തിലുള്ള പിന്തുണയും നൽകും. സിപിഐഎം വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു”-എസ്. സുരേഷ്…

Read More

ജനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. രോഗത്തെ തടയുന്നതിനുള്ള വാക്‌സിന്‍ ലഭ്യമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും അത് ‘വേഗത്തില്‍ ലഭിക്കാനുള്ള’ നടപടികളിലേക്ക് കടക്കാന്‍ ഉന്നതോദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി മോദി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ എത്തിക്കേണ്ടതുണ്ടെന്നും അത് ചെയ്യുമ്പോള്‍ രാജ്യത്തിന്റെ ഭൂവ്യാപ്തിയും വൈവിധ്യവും കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് വ്യക്തമാക്കി,ശനിയാഴ്ച നടന്ന ഉന്നതതല യോഗത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തുകയായിരുന്നു പ്രധാനമന്ത്രി മോദി. രാജ്യത്തിന്…

Read More