90 ആം മിനിറ്റില്‍ ഗോള്‍ വഴങ്ങി; ബ്ലാസ്‌റ്റേഴ്‌സിന് സമനില
ബംബോലിം: 90 ആം മിനിറ്റുവരെ ജയിച്ചു നിന്ന മത്സരം വിട്ടുകളഞ്ഞതിന്റെ ഞെട്ടലിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. രണ്ടു ഗോളടിച്ച് മുന്നില്‍ നിന്നിട്ടും കിബു വികുനയുടെ ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായില്ല. രണ്ടാം പകുതിയില്‍ ഖ്വെസി അപ്പിയയും (51′) ഇഡ്രിസ സിലയും (90′) നോര്‍ത്ത് ഈസ്റ്റിന്റെ രക്ഷകരായപ്പോള്‍ അര്‍ഹിച്ച ജയം മഞ്ഞപ്പടയ്ക്ക് നഷ്ടമായി. ആദ്യ പകുതിയില്‍ നായകന്‍ സെര്‍ജിയോ സിഡോഞ്ചയും (5′) ഗാരി ഹൂപ്പറുമാണ് (45+1′ — പെനാല്‍റ്റി) ബ്ലാസ്റ്റേഴ്‌സിന് ആധിപത്യം സമ്മാനിച്ചത്. എന്നാല്‍ 90 ആം മിനിറ്റില്‍ ഗുര്‍ജീന്ദര്‍ നീട്ടി നല്‍കിയ…
