പേടിച്ചിട്ടല്ല കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത്; മോദിയുടെ മഹാമനസ്‌കതയെന്ന് ജെ പി നദ്ദ

  ന്യൂഡല്‍ഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്നല്ല വിവാദമായി മൂന്ന് കാര്‍ഷിക നിയമങ്ങള്‍ തങ്ങള്‍ പിന്‍വലിച്ചതെന്ന് ബി ജെ പി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഹാമനസ്‌കതയാണെന്നും നദ്ദ സ്വകാര്യ ചാനല്‍ നടത്തിയ സംവാദ പരിപാടിയില്‍ അവകാശപ്പെട്ടു. കര്‍ഷകരെ തങ്ങളെ കേള്‍ക്കാന്‍ കൂട്ടാക്കാത്തപ്പോഴും നിയമങ്ങള്‍ പിന്‍വലിച്ചത് പ്രധാനമന്ത്രിയുടെ ഔദാര്യവും മഹാമനസ്‌കതയുമാണ്. അത് വലിയൊരു സൂചനയായിരുന്നു. തങ്ങള്‍ക്ക് ഭയമൊന്നുമില്ല. 18 കോടി ജനങ്ങളുടെ പാര്‍ട്ടിയാണിത്. അതിനാല്‍ തങ്ങള്‍ക്ക് ഒന്നിനേയും…

Read More

24 മണിക്കൂറിനിടെ 38,792 പേർക്ക് കൂടി കൊവിഡ്; 624 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,792 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 624 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 3,09,46,074 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 41,000 പേർ രോഗമുക്തി നേടി. ഇതിനോടകം 3,01,04,720 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 4,29,946 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 4,11,408 പേർ കൊവിഡിനെ തുടർന്ന് മരിച്ചു   ഇന്നലെ മാത്രം 37,14,441 പേർക്ക് കൊവിഡ് വാക്‌സിൻ നൽകി. ഇതുവരെ…

Read More

ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു; ആളപായമില്ല

ശബരിമല തീർത്ഥാടകരുടെ കാറിന് തീപിടിച്ചു. പമ്പ ചാലക്കയത്തിന് സമീപത്തുവെച്ചാണ് തീപിടിച്ചത്. ദർശനത്തിനായി ശബരിമലയിലേക്ക് പോയ ഹൈദരാബാദ് സ്വദേശികൾ സഞ്ചരിച്ച ടാക്‌സിക്കാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് തീർത്ഥാടകരെ വേഗം പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. അതേസമയം തൃക്കാർത്തിക ദിവസമായ ഇന്ന് ശബരിമലയിൽ തീർഥാടനത്തിരക്ക്.പുലർച്ചെ നടതുറന്ന് ആദ്യ മണിക്കൂറിൽ ദർശനം നടത്തിയത് 15,000 ഓളം ഭക്തർ. മണ്ഡലകാല സീസൺ തുടങ്ങി ആകെ ശബരിമലയിൽ എത്തിയ ഭക്തരുടെ എണ്ണം 15…

Read More

ഒമിക്രോൺ; വാക്സിനേഷൻ നിരക്ക് കുറഞ്ഞ ജില്ലകളിൽ പ്രത്യേക ശ്രദ്ധ: മുഖ്യമന്ത്രി

  തിരുവനന്തപുരം: വാക്സിനേഷൻ നിരക്ക് കുറഞ്ഞ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അത് വർധിപ്പിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകനയോഗത്തിൽ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി. ഒമിക്രോൺ പശ്ചാത്തലത്തിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് കണ്ടെത്തണം. അവിടങ്ങളിൽ ജനിതക സീക്വൻസിംഗ് വർധിപ്പിക്കണം. എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ച രോഗിയുമായി ബന്ധപ്പെട്ട 36 പേരും ഐസൊലേഷനിലാണ്. സംസ്ഥാനത്ത് 97 ശതമാനം പേർ ആദ്യ ഡോസ് വാക്സിനും 70 ശതമാനം പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. 70…

Read More

കേരള എം.പിമാര്‍ക്ക് ലക്ഷദ്വീപിലേക്ക് യാത്രാനുമതി നിഷേധിച്ചു

  ലക്ഷദ്വീപിലേക്ക് യാത്രാനുമതി തേടി കോണ്‍ഗ്രസ് എം.പിമാര്‍ നല്‍കിയ അപേക്ഷ ലക്ഷദ്വീപ് കലക്ടര്‍ നിരസിച്ചു. എം.പിമാരായ ഹൈബി ഈഡന്‍, ടി.എന്‍ പ്രതാപന്‍ എന്നിവര്‍ക്കാണ് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചത്. എം.പിമാരുടെ സന്ദര്‍ശനം ബോധപൂര്‍വ്വം ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണെന്നാണ് കലക്ടറുടെ നിലപാട്. എം.പിമാരുടെ സന്ദര്‍ശനത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണ്. എം.പിമാര്‍ ലക്ഷദ്വീപ് സന്ദര്‍ശിച്ചാല്‍ ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകും. ലക്ഷദ്വീപിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകരാന്‍ എം.പിമാരുടെ സന്ദര്‍ശനം ഇടയാക്കുമെന്നുമാണ് കലക്ടറുടെ വിശദീകരണം.

Read More

വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ എംപിമാർ ഒറ്റക്കെട്ടായി എതിർക്കും; മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിൽ സംസ്ഥാനത്തിന്റെ പ്രതിഷേധം പാർലമെന്റിൽ ഒറ്റക്കെട്ടായി ഉന്നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യങ്ങൾക്കായി എംപിമാർ പാർലമെന്റിൽ ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഓൺലൈൻ വഴിയാണ് യോഗം ചേർന്നത്. യോഗത്തിൽ ശശി തരൂർ എം പി മാത്രമാണ് വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെ അനുകൂലിച്ചത്. സ്വാതന്ത്ര്യസമര പോരാളികളെ കുറിച്ചുള്ള നിഘണ്ടുവിൽ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്ന് കേന്ദ്രത്തോട്…

Read More

മുല്ലപ്പെരിയാർ ഡാമിന്റെ ഏഴ് ഷട്ടറുകൾ വീണ്ടും തുറന്നു; 2944.77 ഘനയടി വെള്ളം പെരിയാറിലേക്ക്

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഏഴ് ഷട്ടറുകൾ ഉയർത്തി. പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 2944.77 ഘനയടി വെള്ളമാണ് സ്പിൽവേ വഴി പുറത്തേക്ക് ഒഴുക്കുന്നത്. ഇന്നലെ അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്ന് 8000 ഘനയടിയിലധികം വെള്ളം തമിഴ്‌നാട് പെരിയാറിയിലേക്ക് ഒഴുക്കിയിരുന്നു. വിവരമറിഞ്ഞ റവന്യു ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ജനപ്രതിനിധികളുമാണ് ഉറങ്ങിക്കിടന്നവരെ വിളിച്ചുണർത്തി വിവരം അറിയിച്ചത്. മഞ്ചുമല, ആറ്റോരം, കശ്ശിക്കാട് ആറ്റോരം മേഖലകളിലെ വീടുകളിൽ വെള്ളം കയറുകയും ചെയ്തു.

Read More

പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച (ആഗസ്റ്റ് 20) മുതല്‍

തിരുവനന്തപുരം: പി.എച്ച്.എച്ച് (പിങ്ക്) കാര്‍ഡുകള്‍ക്കുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ച അത്യാവശ്യ സാധനങ്ങളടങ്ങിയ ഓണക്കിറ്റുകള്‍ വ്യാഴാഴ്ച (ആഗസ്റ്റ് 20) മുതല്‍ വിതരണം ചെയ്യും. കാര്‍ഡുടമകള്‍ ജൂലൈ മാസം റേഷന്‍ വാങ്ങിയ കടകളില്‍നിന്ന് കിറ്റുകള്‍ ലഭിക്കുന്നതാണ്. ആഗസ്റ്റ് 20ന് റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്ക് കിറ്റ് ലഭിക്കും. 21 ന് 1, 2 അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ക്കും, 22ന് 3, 4, 5 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്കും, 24ന് 6, 7, 8, 9 അക്കങ്ങളില്‍ അവസാനിക്കുന്ന…

Read More

മൂന്നാം തരംഗം തടയാൻ ലോക്ക് ഡൗൺ മാത്രം പോര; ബഹുജന കൂട്ടായ്മ കൂടി വേണം: മുഖ്യമന്ത്രി

  തിരുവനന്തപുരം: മൂന്നാം തരംഗം തടയാൻ ബഹുജന കൂട്ടായ്മ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗൺ കൊണ്ട് മാത്രം മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്ക്ഡൗൺ സംസ്ഥാനത്ത് പൊതുവെ പൂർണമാണ്. കാര്യത്തിന്റെ ഗൗരവം മനസിലാക്കി, അസൗകര്യങ്ങൾ പരിഗണിക്കാതെ ലോക്ക്ഡൗണിനോട് സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. വ്യാപന നിരക്ക് കൂടുതലുള്ള ഡെൽറ്റ വൈറസിന്റെ സാന്നിധ്യം കൂടുതൽ നാളുകളിൽ തുടർന്നേക്കും. ലോക്ക്ഡൗൺ പിൻവലിച്ചാലും കോവിഡ്…

Read More

കോവിഡ് വാക്സിൻ: പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിനു ഡ്രഗ് കൺട്രോളറുടെ കാരണം കാണിക്കൽ നോട്ടീസ്

കോവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണത്തിലേർപ്പെട്ടിരിക്കുന്ന പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിനു ഡ്രഗ് കൺട്രോളറുടെ കാരണം കാണിക്കൽ നോട്ടീസ്, വാക്സിൻ നിർമ്മാതാക്കളായ ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനി അസ്ട്ര സെനേക്ക അമേരിക്കയിൽ പരീക്ഷണം താൽക്കാലികമായി നിർത്തി വച്ച പശ്ചാത്തലത്തിലാണ് നോട്ടീസ്. ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം വാക്‌സിന്‍ കുത്തിവച്ച ഒരാളില്‍ അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കാത്തത് എന്തുകൊണ്ടാണെന്ന് നോട്ടീസില്‍ ആരാഞ്ഞിട്ടുണ്ട്. വ്യക്തമായ കാരണം വിശദമാക്കണമെന്നാണ്…

Read More