കൊല്ലം അഞ്ചലിൽ മദ്യപാനത്തിനിടെ യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു

  കൊല്ലം അഞ്ചലിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു. ചണ്ണപ്പേട്ട സ്വദേശി കുട്ടപ്പനാണ് കൊല്ലപ്പെട്ടത്. കുട്ടപ്പന്റെ മകന്റെ മുന്നിലിട്ടായിരുന്നു കൊലപാതകം സുഹൃത്തായ ലൈബുവിന്റെ വീട്ടിൽ മദ്യപിക്കാനെത്തിയതായിരുന്നു കുട്ടപ്പൻ. മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാകുകയും വാക്കത്തി ഉപയോഗിച്ച് ലൈബു കുട്ടപ്പനെ വെട്ടുകയുമായിരുന്നു അച്ഛനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനെത്തിയ മകൻ വിഷ്ണുവിന്റെ മുന്നിൽ വെച്ചാണ് കുട്ടപ്പന് വെട്ടേറ്റത്. ഭയന്നോടിയെ വിഷ്ണുവാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ലൈബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

വിദ്യാലയത്തിന് അനാസ്ഥയുണ്ടായി’; വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകരെ വിമർശിച്ച് മന്ത്രി വി.ശിവൻകുട്ടി

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിൽ, സ്കൂളിലെ അധ്യാപകരെ വിമർശിച്ച് വീണ്ടും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാലയത്തിന് അനാസ്ഥയുണ്ടായി. അന്തിമ റിപ്പോർട്ട് കിട്ടിയാൽ വിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ടത് ചെയ്യുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഇതിനിടെ ഷോക്കേറ്റ് മരിച്ച വിദ്യാർഥിയെ കുറ്റപ്പെടുത്തിയ മന്ത്രി ജെ ചിഞ്ചുറാണിക്ക് മന്ത്രി മറുപടി നൽകി. കുട്ടികൾ ആകുമ്പോൾ കളിക്കും. കുട്ടികൾ കയറാൻ പാടില്ലെന്ന് പറയാനാകില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അധ്യാപകർക്ക് എന്താണ് ജോലി? ആരുടെ ആവശ്യങ്ങൾ…

Read More

തിരുവനന്തപുരം കോർപ്പറേഷനിൽ കെ എസ് ശബരീനാഥന്‍ മേയർ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ എസ് ശബരീനാഥന്‍ മത്സരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ടാവും. യുഡിഎഫിന്‍റെ പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം എടുത്തത്. തിരുവനന്തപുരം കോർപ്പറേഷനിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപി ഇന്ന് മേയര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. വി വി രാജേഷാണോ ആർ ശ്രീലേഖയാണോ എന്നതിൽ ആകാംക്ഷ തുടരുകയാണ്. മറ്റൊരു സർപ്രൈസ് പേര് വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. മേയര്‍ ആരാകുമെന്നതിൽ…

Read More