Headlines

അഫ്ഗാനിൽ ഭക്ഷണശേഖരം ഈ മാസത്തോടെ തീരും; ആശങ്ക രേഖപ്പെടുത്തി യു.എൻ: പാക്കിസ്ഥാൻ അതിർത്തി അടച്ചു

യുണൈറ്റഡ് നേഷൻസ്: അഫ്ഗാനിസ്ഥാനിൽ പാവപ്പെട്ടവർക്ക് നൽകാനുള്ള ഭക്ഷണത്തിന്റെ ശേഖരം ഈമാസം അവസാനത്തോടെ തീരുമെന്ന് ആശങ്കപ്പെട്ട് ഐക്യരാഷ്ട്രസഭ. കൂടുതൽ ഭക്ഷണം ശേഖരിക്കാൻ 20 കോടി യു.എസ്. ഡോളർ എത്രയുംവേഗം ലഭ്യമാക്കണമെന്നും യു.എൻ. ആവശ്യപ്പെട്ടു. രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്നിനും ദിവസവും ഭക്ഷണം കഴിക്കാനാകുമോയെന്ന് ഉറപ്പില്ല. അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളിൽ പകുതിയിലേറെ പേർക്കും അടുത്തവർഷത്തോടെ പോഷകാഹാരക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് യു.എൻ. സെക്രട്ടറി ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസൂസും പറഞ്ഞു.‘സെപ്റ്റംബർ അവസാനത്തോടെ ലോക ഭക്ഷ്യപദ്ധതിയുടെ ഭാഗമായുള്ള ശേഖരം തീരും. അടിയന്തരസഹായവുമായി രാജ്യങ്ങൾ മുന്നോട്ടുവരണം. ഇല്ലെങ്കിൽ…

Read More

പി ആർ ശ്രീജേഷ് ഇന്ന് കൊച്ചിയിലെത്തും; വമ്പൻ സ്വീകരണമൊരുക്കി സ്വീകരിക്കാൻ സർക്കാർ

ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിലെ മലയാളി താരവും ഗോൾ കീപ്പറുമായ പി ആർ ശ്രീജേ് ഇന്ന് കൊച്ചിയിൽ തിരിച്ചെത്തും. വൈകുന്നേരം അഞ്ച് മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ശ്രീജേഷിന് സംസ്ഥാന സർക്കാർ ഔദ്യോഗികമായി സ്വീകരണം നൽകും. കായിക മന്ത്രി വി അബ്ദുറഹ്മാൻ ശ്രീജേഷിനെ സ്വീകരിക്കാനായി നേരിട്ടെത്തും ജന്മനാടായ കിഴക്കമ്പലത്തും ശ്രീജേഷിന് സ്വീകരണമൊരുക്കിയിട്ടുണ്ട്. വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ജർമനയിലെ 5-4നാണ് ഇന്ത്യൻ ടീം പരാജയപ്പെടുത്തിയത്. ഈ മത്സരത്തിലടക്കം ശ്രീജേഷിന്റെ തകർപ്പൻ സേവുകളാണ് ഇന്ത്യൻ ടീമിനെ മെഡൽ നേട്ടത്തിലേക്ക്…

Read More

കൂത്താട്ടുകുളത്ത് നിയന്ത്രണംവിട്ട കാർ രണ്ട് പേരെ ഇടിച്ചുതെറിപ്പിച്ചു; ഒരാൾ മരിച്ചു

കൂത്താട്ടുകുളത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പെരുംകുറ്റി സ്വദേശി മോഹനൻ ആണ് മരിച്ചത്. റോഡരികിലുള്ള ചായക്കടയിൽ ചായ കുടിച്ചു കൊണ്ടിരുന്ന ലൈപി, മോഹനൻ എന്നിവരെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ മോഹനൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടമുണ്ടാക്കിയ കാർ പത്തടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി.  

Read More

കണ്ണീരുണങ്ങാത്ത പെട്ടിമുടിയിൽ മോഷണ പരമ്പര; രാത്രി കാവൽ ഏർപ്പെടുത്തി

ദുരന്തഭൂമിയായി മാറിയ പെട്ടിമുടിയിൽ മോഷണ പരമ്പരയും. ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വാഹനങ്ങളുടെ വിലപിടിപ്പുള്ള ഭാഗങ്ങളും വീട്ടുപകരണങ്ങളുമാണ് രാത്രിയുടെ മറവിൽ മോഷ്ടിക്കപ്പെടുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കമ്പനി അധികൃതർ പെട്ടിമുടിയിൽ രാത്രികാവൽ ഏർപ്പെടുത്തി. വാഹനങ്ങളുടെ ടയറുകൾ, വിലകൂടിയ യന്ത്രഭാഗങ്ങൾ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. തെരച്ചിൽ സമയത്ത് പുറത്തെടുത്ത അലമാരകൾ, വീട്ടുപകരണങ്ങൾ എന്നിവയും മോഷ്ടാക്കൾ ഇവിടെ നിന്ന് കടത്തി.

Read More

തിരുവനന്തപുരത്ത് ഗുണ്ടാസംഘം യുവാവിന്റെ കാൽ വെട്ടി മാറ്റി റോഡിലെറിഞ്ഞു; ചോര വാർന്ന് ദാരുണാന്ത്യം

  തിരുവനന്തപുരത്ത് ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു. പോത്തൻകോട് കല്ലൂരിലാണ് സംഭവം. കല്ലൂർ സ്വദേശി സുധീഷ്(35)ആണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ 12 പേരടങ്ങിയ സംഘം സുധീഷിന്റെ കാൽ വെട്ടിയെടുക്കുകയായിരുന്നു വീട്ടിനുള്ളിലിട്ടാണ് സുധീഷിന്റെ കാൽ മുറിച്ചുമാറ്റിയത്. തുടർന്ന് വെട്ടിയെടുത്ത കാൽ ബൈക്കിലെടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിഞ്ഞു. രക്തം വാർന്നാണ് സുധീഷ് മരിച്ചത്.

Read More

“ആരോഗ്യമുള്ള സ്ത്രീ, ശക്തമായ കുടുംബം“ പ്രധാനമന്ത്രിയുടെ ആരോഗ്യ പദ്ധതിയ്ക്ക് തുടക്കമിട്ട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി : ആരോഗ്യമുള്ള സ്ത്രീകൾ, ആരോഗ്യമുള്ള കുടുംബം’ എന്ന ആപ്ത വാക്യത്തോടെ ആരംഭിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ‘സ്വസ്ത് നാരീ സശക്ത് പരിവാർ അഭിയാൻ’ എന്ന വനിതാ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് ജില്ലയിൽ തുടക്കമിട്ട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിൻ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു. ഈ പദ്ധതിയുടെ ഭാഗമായി…

Read More