തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; ബിജെപിയുടെ ‘വോട്ട് മോഷണം’ തടഞ്ഞെന്ന് മഹാസഖ്യം, സുതാര്യതയില്ലായ്മയിൽ CPIML-ന് ആശങ്ക

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ പ്രതിപക്ഷം. വോട്ടർമാരെ, പ്രത്യേകിച്ച് ദുർബല വിഭാഗങ്ങളെ കൂട്ടത്തോടെ ഒഴിവാക്കാനുള്ള ബിജെപിയുടെ ‘ദുഷ്ട’ ശ്രമം ആയിരുന്നു ഈ പരിഷ്കരണമെന്ന് രാഷ്ട്രീയ ജനതാദൾ (RJD), കോൺഗ്രസ്, സിപിഐ (എംഎൽ) ലിബറേഷൻ തുടങ്ങിയ മഹാസഖ്യത്തിലെ പാർട്ടികൾ ആരോപിച്ചു. ഈ നീക്കത്തെ അവർ വോട്ട് മോഷണംഎന്ന് വിശേഷിപ്പിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന വോട്ടർ അധികാർ യാത്ര ഉൾപ്പെടെയുള്ള തങ്ങളുടെ ശക്തമായ ഇടപെടലുകൾ കാരണമാണ് ഈ…

Read More

വയനാട്ടിൽ സ്വാതന്ത്ര്യ ദിനാഘോഷം: ജില്ലാ കലക്ടര്‍ പതാക ഉയര്‍ത്തും

ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ഇന്ന് (ആഗസ്റ്റ് 15) കല്‍പ്പറ്റ എസ്.കെ.എം..ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. രാവിലെ 8.40 ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. കോവിഡ് പശ്ചാത്തലത്തില്‍ പരേഡ് ഉണ്ടാവില്ല. മുഖ്യാതിഥിയായി മന്ത്രിയും പങ്കെടുക്കില്ല. ആരോഗ്യ പ്രവര്‍ത്തകരുടെയും ശുചീകരണ തൊഴിലാളികളുടെയം പ്രതിനിധികളെ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. 9.07 ന്ചടങ്ങുകള്‍ അവസാനിക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല.

Read More

ഗുരുവായൂരിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

ഗുരുവായൂരിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്ന പ്രതി പിടിയിൽ. രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് നടന്നു പോകുന്ന സ്ത്രീകളെയും വിദ്യാർഥിനികളെയും ആണ് പ്രതി ലൈംഗികാ അതിക്രമം നടത്തിയത്. വേഷം മാറിയെത്തിയാണ് പ്രതിയെ പോലീസ് പിടികൂടിയത്. കണ്ടാണശ്ശേരി ചൊവ്വല്ലൂർ പടി സ്വദേശി കിഴക്കേകളം വീട്ടിൽ അബ്ദുൽ വഹാബിനെയാണ് ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി രാത്രികാലങ്ങളിൽ ഹെൽമറ്റ് ധരിച്ച് ഗുരുവായൂർ, കണ്ടാണശ്ശേരി മേഖലകളിൽ സ്കൂട്ടറിൽ കറങ്ങിനടന്ന് രാത്രിയിൽ റോഡിലൂടെ തനിച്ച് ജോലി കഴിഞ്ഞ് നടന്നു പോകുന്ന സ്ത്രീകൾക്ക്…

Read More

കാബൂളിൽ വിമാനത്തിന്റെ ചക്രത്തില്‍ സ്വയം ബന്ധിച്ച് യാത്ര ചെയ്യാന്‍ ശ്രമിക്കവെ വീണ് മരിച്ചത് രണ്ട് കുട്ടികൾ

കാബൂള്‍: അഫ്ഗാനിസ്ഥനിലെ താലിബാന്‍ അധിനിവേശത്തെ തുടർന്ന് യു.എസ് വിമാനത്തിന്റെ ചക്രത്തില്‍ സ്വയം ബന്ധിച്ച് യാത്ര ചെയ്യാന്‍ ശ്രമിക്കവെ വീണ് മരിച്ച രണ്ട് പേരും കുട്ടികൾ. 16 ഉം 17 ഉം വയസുള്ള രണ്ട് കുട്ടികളാണ് വിമാനം പറന്നുയരവേ വീണ് കൊല്ലപ്പെട്ടതെന്ന് മാധ്യമപ്രവര്‍ത്തകനായ റുസ്തം വഹാബ് റിപ്പോര്‍ട്ട് ചെയ്തു. തന്റെ ബന്ധുവിന്റെ അയല്‍വാസികളാണ് കൊല്ലപ്പെട്ടതെന്നും ഇരുവരുടേയും മൃതദേഹങ്ങള്‍ രക്ഷിതാക്കളുടെ പക്കലെത്തിച്ചിട്ടുണ്ടെന്നും റുസ്തത്തിന്റെ ട്വീറ്റില്‍ പറയുന്നു. അദ്ദേഹം വ്യക്തമാക്കി. താലിബാൻ ഭീകരർ പിടിച്ചടക്കിയ അഫ്ഗാനില്‍നിന്ന് പുറത്തുകടക്കാന്‍ വഴി തേടുകയാണ് ഭൂരിഭാഗം…

Read More

ഒരു തുള്ളി പോലും പാഴാക്കാതെ വാക്‌സിൻ ഉപയോഗം: കേരളത്തിലെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  കേരളത്തിലെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തിന് ലഭിച്ച വാക്‌സിൻ പാഴാക്കാതെ ഉപയോഗിച്ചതിലാണ് അഭിനന്ദനം. ഇക്കാര്യങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്തിരുന്നു. ഇത് റിട്വീറ്റ് ചെയ്താണ് പ്രധാനമന്ത്രി ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചത്.  

Read More

‘നിലമ്പൂരില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചിട്ടില്ല, അനുഭാവികളുടെ കുറച്ച് വോട്ട് അന്‍വറിന് കിട്ടി’; സിപിഐഎമ്മിന്റെ വിലയിരുത്തല്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. മണ്ഡലത്തില്‍ നല്ല രാഷ്ട്രീയ പോരാട്ടം കാഴ്ച വയ്ക്കാന്‍ സാധിച്ചുവെന്നും പാര്‍ട്ടി അനുഭാവികളുടെ വോട്ടുകളില്‍ ചിലത് പി വി അന്‍വറിന് ലഭിച്ചുവെന്നുമാണ് വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം സംഭവിച്ചുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. അനുഭാവി വോട്ടുകള്‍ കുറച്ച് അന്‍വറിന് ലഭിച്ചെങ്കിലും പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകളില്‍ വിള്ളലുണ്ടായിട്ടില്ലെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍. ജമാഅത്തെ ഇസ്ലാമിക വര്‍ഗീയ കാര്‍ഡിറക്കി സിപിഐഎം സ്ഥാനാര്‍ഥിക്കെതിരെ പ്രചാരണം നടത്തി. ഇതുമൂലം ന്യൂനപക്ഷ വോട്ടുകളുടെ…

Read More

നിയമസഭ തിരഞ്ഞെടുപ്പ്; ബിജെപിയുടെ കമ്മിറ്റി പ്രഖ്യാപിച്ചു

നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ കമ്മിറ്റി പ്രഖ്യാപിച്ചു. 20 അംഗ കമ്മിറ്റിയില്‍ സംസ്ഥാന ചുമതലയുള്ള നാല് ദേശീയ നേതാക്കള്‍ പ്രത്യേക ക്ഷണിതാക്കളാകും.രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, സികെ പത്മനാഭന്‍, പികെ കൃഷ്ണദാസ്, വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ്, അനൂപ് ആന്റണി, പി സുധീര്‍,ഷോണ്‍ ജോര്‍ജ്, കെകെ അനീഷ് കുമാര്‍ എന്നിവരും നവ്യ ഹരിദാസ് എക്‌സ് ഒഫീഷ്യോ അംഗവുമായിരിക്കും.വിനോദ് ധാവഡെ,ശോഭാ കരന്തലജെ,പ്രകാശ് ജാവഡേക്കര്‍,അപരാജിതാ സാരംഗി എന്നിവരാണ്…

Read More

സൗദിയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ

സൗദിയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. രണ്ട് എത്യോപ്യൻ പൌരന്മാരെയാണ് ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തത്. ഝാർഖണ്ഡ് സ്വദേശിയായ വിജയ് കുമാർ മഹാതോ ആണ് കൊല്ലപ്പെട്ടത്. സൗദിയിൽ നിയമവിരുദ്ധമായി താമസിക്കുന്ന പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറിയിച്ചു. ഒക്ടോബർ 16-ന് ജിദ്ദയിൽ വെച്ചാണ് ജാഖണ്ഡിലെ ഗിരിധ് ജില്ലയിൽ നിന്നുള്ള വിജയ് കുമാർ മഹാതോയ്ക്ക് വെടിയേൽക്കുന്നത്. ചികിത്സയിലിരിക്കെ ഒക്ടോബർ 24-ന് ആശുപത്രിയില് മരിച്ചു. ടവർ ലൈൻ ഫിറ്റർ ആയി ജോലി ചെയ്യുകയായിരുന്ന വിജയകുമാറിന് 27…

Read More

കനത്തമഴ: മൂന്നാറിൽ മലയിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

മൂന്നാർ ഗ്യാപ് റോഡിൽ മലയിടിഞ്ഞു. വലിയ പാറകൾ റോഡിലേക്ക് വീണതോടെ ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് മലയിടിഞ്ഞത്. ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്. 41 മുതൽ 61 കിലോമീറ്റർ വേഗതയിൽ കാറ്റ് ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അപ്പർകുട്ടനാട്ടിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം അറിയിച്ചു. മലയോര മേഖലകളിലേക്ക് യാത്ര പാടില്ലെന്നും നിർദേശമുണ്ട്.

Read More

പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്‌സിൻ സ്വീകരിച്ചു; രണ്ടാംഘട്ട വാക്‌സിനേഷൻ ഇന്ന് മുതൽ

സംസ്ഥാനത്ത് 60 വയസ്സിന് മുകളിലുള്ളവരുടെയും 45 വയസ്സിന് മുകളിൽ പ്രായമുള്ള രോഗികളാവർക്കുമുള്ള കൊവിഡ് വാക്‌സിൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. സർക്കാർ മേഖലയിൽ വാക്‌സിൻ സൗജന്യമാണ്. സ്വകാര്യ മേഖലയിൽ ഒരു ഡോസിന് 250 രൂപ വീതം നൽകണം. വാക്‌സിൻ കേന്ദ്രം സ്വയം തെരഞ്ഞെടുക്കാം 60 വയസ്സിന് മുകളിലുള്ള 50 ലക്ഷത്തിലേറെ പേർക്കാണ് ഇന്ന് മുതൽ വാക്‌സിൻ നൽകുന്നത്. കൊവിൻ ആപ് വഴിയോ ആരോഗ്യ സേതു ആപ് വഴിയോ സ്വയം രജിസ്റ്റർ ചെയ്ത് കുത്തിവെപ്പെടുക്കാം. അക്ഷയകേന്ദ്രങ്ങൾ വഴിയും രജിസ്‌ട്രേഷൻ…

Read More