കോവിഡ്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 25 ശതമാനം ഫീസ് ഇളവ് നല്‍കണം; ബാലാവകാശ കമ്മീഷന്‍

മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ വര്‍ഷം നിലവിലുള്ള ഫീസില്‍ ഇരുപത്തഞ്ച് ശതമാനം ഇളവ് അനുവദിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് ചെയര്‍മാന്‍ കെ.വി മനോജ്കുമാര്‍, അംഗങ്ങളായ കെ. നസീര്‍, സി. വിജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ബഞ്ച് വ്യക്തമാക്കി. മഞ്ചേരി എ.സി.ഇ. പബ്ലിക് സ്‌കൂള്‍ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്. ജൂണ്‍, ജൂലൈ മാസങ്ങള്‍ ഒഴികെ സ്‌കൂള്‍ 500…

Read More

വിഴിഞ്ഞം: ചരിത്ര കുതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു; രണ്ടാം ഘട്ട നിർമ്മാണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിക്കും. 10,000 കോടി രൂപയുടെ ഈ ഘട്ടത്തിൽ റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത് എന്നിവ ഉൾപ്പെടും. 2028-ഓടെ നിർമാണം പൂർത്തിയാകും തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് ഔദ്യോഗിക തുടക്കമാകും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും….

Read More

സുൽത്താൻ ബത്തേരിയിൽ ഓമ്നി വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ എക്സൈസ് ഇൻസ്പെക്ടർക്ക് പരുക്കേറ്റു

ഓമ്നി വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ എക്സൈസ് ഇൻസ്പെക്ടർക്ക് പരുക്കേറ്റു. ബത്തേരി എക്സൈസ് റേഞ്ച് ഓഫീസർ ജനാർദ്ദനൻ (52) നാണ് പരുക്കേറ്റത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ സുൽത്താൻ ബത്തേരി മാനിക്കുനിയിൽ വച്ച് രാത്രി 7.30 യോടെയാണ് അപകടം. അപകടത്തിൽ പരുക്കേറ്റ ഇദ്ദേഹത്തെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറന്നു. വൈകുന്നേരം അഞ്ച് മണിയോടെയാണ് ഷട്ടറുകൾ തുറന്നത്. സെക്കൻഡിൽ 100 ക്യൂബിക് മീറ്റർ വരെ വെളളം തുറന്നുവിടുന്നതിനാണ് അനുമതി നൽകിയിട്ടുളളത്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തേണ്ടതാണ്. കക്കയം ഡാമിന്റെ പൂർണസംഭരണ ജലനിരപ്പ് 758.04 മീറ്ററാണ്. ജലാശയത്തിന്റെ ബ്ലൂ അലർട്ട് ജലനിരപ്പ് 755.50 മീറ്ററും റെഡ് അലർട്ട് ജലനിരപ്പ് 757.50 മീറ്ററുമാണ്. ഇപ്പോഴത്തെ ജലനിരപ്പ് 755.5 മീറ്ററാണ്. ഇപ്പോൾ ബ്ലൂ അലർട്ട് ജലനിരപ്പിലാണ് ജലാശയം. ജില്ലയിൽ…

Read More

‘എന്നും അതിജീവിതക്കൊപ്പം; എന്റെ സുഹൃത്തിന് നീതി കിട്ടണം; കോടതി വിധി മാനിക്കുന്നു’; ആസിഫ് അലി

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയില്‍ പ്രതികരണവുമായി ആസിഫ് അലി. കോടതി വിധിയെ മാനിക്കുന്നുവെന്നും അതില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്നും ആസിഫ് അലി പറഞ്ഞു. എന്നും അതിജീവിതയ്ക്ക് ഒപ്പമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ആസിഫ് അലിയുടെ പ്രതികരണം. കോടതി വിധിയെ കുറിച്ച് അഭിപ്രായം പറയുന്നതില്‍ എത്രമാത്രം പ്രസക്തിയുണ്ടെന്നറിയില്ല. കോടതി വിധി സ്വീകരിക്കുക എന്നുള്ളതാണ്. കോടതി വിധി മാനിക്കുന്നു. അതിനെ കുറിച്ച് അഭിപ്രായം പറയുന്നത് കോടതി നിന്ദയായിട്ടാണ് തോന്നുന്നത്. ശിക്ഷിക്കപ്പെടണമെന്ന് കോടതി മനസിലാക്കിയവരെല്ലാം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്…

Read More

‘മെഡിക്കൽ കോളജുകളിൽ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല’; സമരം കടുപ്പിച്ച് KGMCTA

ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സ്. മെഡിക്കൽ കോളജുകളിൽ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ഉണ്ടാകില്ലെന്നും കെജിഎംസിടിഎ വ്യക്തമാക്കി. സർക്കാർ ഇതുവരെ ചർച്ചയ്ക്ക് വിളിച്ചില്ലെന്നും വോട്ട് ബാങ്ക് അല്ലാത്തതുകൊണ്ടാണോ തങ്ങളെ അവഗണിക്കുന്നത് എന്നും കെജിഎംസിടിഎ സംസ്ഥാന പ്രസിഡൻ്റ് റോസ്നാരാ ബീഗം കൂട്ടിച്ചേർത്തു.സമരത്തെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. സമരം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചത്. എന്നാൽ ആരോഗ്യമന്ത്രിക്ക് എല്ലാ…

Read More