രോഹന് പിന്നാലെ രാഹുലിനും സെഞ്ച്വറി; മേഘാലയക്കെതിരെ കേരളം കൂറ്റൻ ലീഡിലേക്ക്
രഞ്ജി ട്രോഫിയിൽ മേഘാലയക്കെതിരെ കേരളം മികച്ച ലീഡിലേക്ക് രണ്ടാം ദിനം ആദ്യ സെഷൻ തുടരുമ്പോൾ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എന്ന നിലയിലാണ്. കേരളത്തിനായി പി രാഹുലും സെഞ്ച്വറി തികച്ചു. ഇന്നലെ രോഹൻ എസ് കുന്നുമ്മലും കേരളത്തിനായി സെഞ്ച്വറി നേടിയിരുന്നു നിലവിൽ 43 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എന്ന നിലയിലാണ് കേരളം. ഏകദിന ശൈലിയിലാണ് കേരളം ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോകുന്നത്. 142 പന്തിൽ 14 ഫോറും ഒരു സിക്‌സും സഹിതമാണ്…
