ഷാർജയിൽ മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ; ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം
ദുബൈ ഷാർജയിൽ വീണ്ടും മലയാളി യുവതിയുടെ ആത്മഹത്യയെന്ന് സംശയം. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ സതീഷിനെയാണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ഷാർജ മോർച്ചറിയിലുള്ള മൃതദേഹം നടപടികൾക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും. ഇന്നലെ രാത്രിയാണ് അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിലുള്ള കെട്ടിട നിർമാണ കമ്പനിയിലെ എഞ്ചിനിയറാണ് അതുല്യയുടെ ഭർത്താവ് സതീഷ്. കഴിഞ്ഞ ദിവസം രാത്രിയിൽ ഭർത്താവുമായി വഴക്കുണ്ടായതായി ബന്ധുക്കൾ പറയുന്നു. ഇതേ തുടർന്ന്…
