Headlines

ഇന്ദിര ഗാന്ധിയുടെ കാർക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു; അടിയന്തരാവസ്ഥയെ വിമർശിച്ച് ശശി തരൂരിന്റെ ലേഖനം

ഇന്ദിരാഗാന്ധിയെയും അടിയന്തിരാവസ്ഥയെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ലേഖനം. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാൻ അടിയന്തരാവസ്ഥയ്ക്ക കഴിയൂയെന്ന് ഇന്ദിര ശഠിച്ചു. തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല. ജുഡീഷ്യറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായിയെന്നും ലേഖനത്തിൽ പറയുന്നു. ഇന്ദിര ഗാന്ധിയുടെ കാർക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു. ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾ കൊടും ക്രൂരതയുടേതായി. അന്നത്തെ സർക്കാർ ഈ നടപടികൾ ലഘൂകരിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയേയും, അവരുടെ…

Read More

കോഴിക്കോട്​ സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

മസ്​കത്ത്​: കോഴിക്കോട്​ സ്വദേശി ഒമാനിലെ ഇബ്രിയിൽ വാഹനാപകടത്തിൽ മരിച്ചു. വടകര മൊകേരി കോവുക്കുന്ന്​ താണിയുള്ളതിൽ വീട്ടിൽ യൂസുഫി​െൻറ മകൻ ആഷിർ (32) ആണ് മരിച്ചത്. ഇബ്രിക്കടുത്ത്​ കുബാറയിൽ ബുധനാഴ്​ച രാവിലെ പത്തരയോടെയായിരുന്നു അപകടം. സമാഇൗലിൽ ഫുഡ്​സ്​റ്റഫ്​ കമ്പനിയിൽ വാൻസെയിൽസ്​ വിഭാഗം ജീവനക്കാരനായിരുന്നു. ജോലി ആവശ്യാർഥം ഇബ്രിയിലെത്തിയ ആഷിർ സഞ്ചരിച്ച വാൻ നഗരസഭയുടെ വാഹനത്തിൽ ഇടിച്ചാണ്​ അപകടമുണ്ടായത്​. ആഷിർ സംഭവ സ്​ഥലത്ത്​ വെച്ച്​ തന്നെ മരിച്ചു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സ്വദേശിക്കും മറ്റൊരാൾക്കും ഗുരുതര പരിക്കേറ്റു. നഫീസയാണ്​ മാതാവ്​. ഭാര്യയും കുട്ടിയുമുണ്ട്​. മൃതദേഹം…

Read More

ഊഞ്ഞാല്‍ കെട്ടിക്കളിക്കുന്നതിനിടെ വീടിന്റെ തൂണിടിഞ്ഞുവീണ് വിദ്യാര്‍ഥി മരിച്ചു

മലപ്പുറം: കളിക്കുന്നതിനിടെ വീടിന്റെ തൂണിടിഞ്ഞുവീണ് എട്ടുവയസ്സുകാരന്‍ മരിച്ചു. പള്ളാത്ത് ഫാറൂഖിന്റെ മകന്‍ മുഹമ്മദ് ഫയാസ് ആണ് തലയ്‌ക്കേറ്റ ഗുരുതര പരിക്കുമൂലം മരിച്ചത്. കൂട്ടുകാരന്‍ ഹാഷിമിനൊപ്പംവീടിനുസമീപത്തെ പഴയവീടിന്റെ തൂണില്‍ ഊഞ്ഞാല്‍ കെട്ടി കളിക്കുന്നതിനിടെ തൂണിടിഞ്ഞുവീഴുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം. പരിക്കേറ്റ ഇരുവരേയും ഉടന്‍ തന്നെതിരൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഫയാസിനെ രക്ഷിക്കാനായില്ല. ഹാഷിമിന് കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. പറവണ്ണ ജിഎംയുപി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയാണ് ഫയാസ്. പിതാവ് ഫാറൂഖ് പ്രവാസിയാണ്.മാതാവ്: ജമീല….

Read More

ബാണസുരസാഗർ ഡാമിലെ ഷട്ടർ ഉയർത്തും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ഇന്ന് രാവിലെ 10 മുതൽ സ്‌പിൽവെ ഷട്ടർ 30 സെൻ്റീ മീറ്ററായി ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിൽ ഷട്ടർ 15 സെൻ്റീ മീറ്റർ തുറന്നിട്ടുണ്ട്. സെക്കൻ്റിൽ 12.20 ക്യുമെക്സ് വെള്ളം ഘട്ടംഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിർദേശം. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യാനാണ് സാധ്യത….

Read More