പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫ് ഘടകകക്ഷിയാകാൻ മാണി സി കാപ്പൻ; എംഎൽഎ സ്ഥാനം രാജിവെക്കില്ല

എം എൽ എ സ്ഥാനം രാജിവെക്കില്ലെന്ന് യുഡിഎഫിലേക്ക് പോകുന്ന മാണി സി കാപ്പൻ. തന്റെ ഒപ്പമുള്ളവർ സർക്കാരിൽ നിന്ന് ലഭിച്ച ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളും പാർട്ടി സ്ഥാനങ്ങളും രാജിവെക്കുമെന്നും കാപ്പൻ അറിയിച്ചു. എൻസിപി ദേശീയനേതൃത്വം എൽ ഡി എഫിനൊപ്പമാണ്. എന്നാലും എംഎൽഎ സ്ഥാനം രാജിവെക്കില്ല. അത്തരം കീഴ് വഴക്കം കേരളാ കോൺഗ്രസും കാണിച്ചിട്ടില്ല. പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിൽ ഘടകകക്ഷിയാകാനാണ് കാപ്പന്റെ നീക്കം. നാളെ യോഗം ചേർന്ന് ഭാവി പരിപാടികൾ തീരുമാനിക്കും. സംസ്ഥാന ഭാരവാഹികളിൽ 11 പേർ…

Read More

ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു; വാവ സുരേഷിനെ ഐസിയുവിൽ നിന്ന് മാറ്റി

പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഐസിയുവിൽ നിന്ന് മാറ്റി. വാവ സുരേഷ് ഓർമശക്തിയും സംസാരശേഷിയും പൂർണമായും വീണ്ടെടുത്തു. ആന്റിബയോട്ടിക് അടക്കമുള്ള മരുന്നുകൾ തുടരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഉച്ചയ്ക്ക് ശേഷം വാവ സുരേഷിനെ നടത്തിക്കും. വ്യാഴാഴ്ച ബോധം വന്നയുടനെ ഡോക്ടറുമായി സുരേഷ് സംസാരിച്ചിരുന്നു. അദ്ദേഹത്തെ കട്ടിലിൽ ചാരി ഇരുത്തിയ ശേഷം ദ്രവരൂപത്തിലുള്ള ആഹാരവും നൽകി. ഇതിന് പിന്നാലെയാണ് ഓർമശക്തിയും സംസാരശേഷിയും പൂർണമായി വീണ്ടെടുത്തത്.

Read More

‘ടി സിദ്ദിഖ് തിരഞ്ഞെടുപ്പിൽ ജനങ്ങളെ വഞ്ചിച്ചു, ദുരന്ത ബാധിതർക്കുള്ള കോൺഗ്രസ് ഭവന പദ്ധതി പാഴ് വാക്കായി’; സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി

ടി സിദ്ദിഖ് തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ജനങ്ങളെ വഞ്ചിച്ചുവെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതർക്കുള്ള കോൺഗ്രസ് ഭവന പദ്ധതി ഡിസംബറിൽ പൂർത്തിയാക്കുമെന്ന വാഗ്ദാനം പാഴ് വാക്കായി. എത്ര പണം പിരിച്ചു എന്നത് കോൺഗ്രസ് ഇപ്പോഴും പറയുന്നില്ല. ഒന്നര വർഷമായി ആ പണം എന്ത് ചെയ്തു. സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിൽ കോൺഗ്രസ് എങ്ങനെ അവകാശവാദം ഉന്നയിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നൽകരുതെന്ന് പറഞ്ഞവരാണ് കോൺഗ്രസ്. വയനാട് എംപി ഒരു രൂപ…

Read More

കര്‍ണാടകയിലെ അധികാര തര്‍ക്കം ഒഴിയുന്നു, 2028വരെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരും, അടുത്ത തെരഞ്ഞെടുപ്പിൽ ഡികെ പ്രധാന മുഖം

ബെംഗളൂരു: കര്‍ണാടകയിലെ അധികാര തര്‍ക്കം ഒഴിയുന്നു. 2028വരെ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിമായി തുടരും. അടുത്ത തെരഞ്ഞെടുപ്പിൽ ഡികെ ശിവകുമാര്‍ തന്നെയായിരിക്കും പ്രധാനമുഖമെന്നും സിദ്ധരാമയ്യ ഉറപ്പു നൽകി. സിദ്ധരാമയ്യക്ക് കാലാവധി പൂര്‍ത്തിയാക്കാൻ ഡികെ ശിവകുമാര്‍ സമ്മതിച്ചതായാണ് എഐസിസി വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇരുവരും തമ്മിൽ അധികാര തര്‍ക്കം ഉണ്ടാകില്ലെന്ന ഉറപ്പാണ് ഹൈക്കമാന്‍ഡ് നേടിയത്. അടുത്ത തെരഞ്ഞെടുപ്പിൽ ഡികെ തന്നെ മുഖമെന്ന് പ്രാതൽ ചര്‍ച്ചയ്ക്കിടെയാണ് സിദ്ധരാമയ്യ ഉറപ്പുനൽകിയത്. എംഎൽഎമാരോട് സംസാരിച്ച് സിദ്ധരാമയ്യക്ക് തന്നെയാണ് പിന്തുണയെന്ന് ഹൈക്കമാന്‍ഡ് ഉറപ്പിച്ചിരുന്നു. ഇക്കാര്യം ശിവകുമാറിനെയും ധരിപ്പിച്ചു….

Read More

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം; ആണവ ഭീഷണികൾക്ക് മുന്നിൽ വഴങ്ങരുത്; എസ് ജയശങ്കർ

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ആണവ ഭീഷണികൾക്ക് മുന്നിൽ വഴങ്ങരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭാആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് നിലപാട് വ്യക്തമാക്കിയത്. ഭീകരവാദത്തിനോടുള്ള നിലപാടിൽ വിട്ടുവീഴ്ച പാടില്ലെന്നും എസ് ജയശങ്കർ പറഞ്ഞു. ഐക്യരാഷ്ട്രസഭ സ്ഥാനത്ത് നടന്ന പരിപാടിയിൽ പങ്കെടുത്ത ആയിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ഭീകരർക്ക് ശിക്ഷാ ഇളവ് നൽകരുതെന്നും മനുഷ്യരാശിക്കുള്ള ഏറ്റവും വലിയ ഭീഷണികളിൽ ഒന്നാണ് ഭീകരവാദമെന്ന് കേന്ദ്രമന്ത്രി മന്ത്രി എസ് ജയശങ്കർ പറഞ്ഞു. “ഒരു രാജ്യം ഭീകരതയെ…

Read More

കെംസ് വായനവാരം എഴുത്തുകാരൻ പി കെ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

മഞ്ചേരി : വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന പ്രമേയവുമായി കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പിഎന്‍ പണിക്കരുടെ ചരമദിനമായ വായന ദിനം പാപ്പിനിപ്പാറ ഹികമിയ്യ ക്യാമ്പസിലെ കെംസിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. ആധുനിക കാലത്ത് വായനയുടെ പ്രധാന്യവും പങ്കും വ്യക്തമാക്കി വായന ദിനത്തിന്റെ ഭാഗമായി ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരനും,കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പി.കെ.പാറക്കടവ് വായനാ വാരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ശരീരത്തിന് ഊര്‍ജം പകരാന്‍…

Read More

മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി കരക്കെത്തിയ സ്രാവ് ചത്തു

തിരുവനന്തപുരം തുമ്പ കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി കരക്കെത്തിയ സ്രാവ് ചത്തു. മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ കമ്പവലയില്‍ ആണ് സ്രാവ്  കുടുങ്ങിയത്. പിന്നാലെ കരയ്ക്കടിഞ്ഞു. കരയിലെത്തുമ്പോള്‍ സ്രാവിന് ജീവനുണ്ടായിരുന്നു. കടലിലേക്ക് തിരിച്ചുവിടാന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സ്രാവിന്‍റെ ചെകിളയിലെ മണല്‍ കയറി അടിഞ്ഞിരുന്നു. ഉടുമ്പന്‍ ഇനത്തില്‍പ്പെട്ട സ്രാവാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ  കരയ്ക്കടിഞ്ഞത്. കരക്കടിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ സ്രാവ് ചത്തു.  സ്രാവിന് 1500 കിലോയിലേറെ തൂക്കമുണ്ട്.തിരുവനന്തപുരം തുമ്പ കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി കരക്കെത്തിയ സ്രാവ്…

Read More

ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം

ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിലാണ്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് കുടുംബം ബിലാസ്പുര്‍ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയോടെ കോടതി കേസ് പരിഗണിച്ചിരുന്നു. നേരത്തെ സെഷന്‍സ് കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തന്നെ എന്‍ഐഎ…

Read More

സംസ്ഥാനത്ത് നാളെ മുതൽ മൂന്ന് ദിവസത്തേക്ക് ബാങ്ക് അവധി

സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസത്തേക്ക് ബാങ്ക് അവധിയായിരിക്കും. ബക്രീദ് പ്രമാണിച്ച് നാളെ ബാങ്കുകൾക്ക് അവധിയാണ്. ശനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ചയാണ് ഇനി ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുക കൊവിഡിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ചയും സംസ്ഥാനത്ത് ബാങ്കുകൾക്ക് അവധിയാണ്. ഞായറാഴ്ച പൊതു അവധി ദിവസമാണ്.

Read More

ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 20 ജില്ലകളിലായി 122 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്

ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 20 ജില്ലകളിലായി 122 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് . 1300ലേറെ സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ആദ്യഘട്ടത്തില്‍ ചിലയിടത്ത് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ വന്‍ സുരക്ഷാ വിന്യാസത്തിലാണ് വോട്ടെടുപ്പ്. രാവിലെ 7 മുതല്‍ വൈകീട്ട് 6 മണി വരെയാണ് പോളിംഗ് എങ്കിലും പ്രശ്‌ന ബാധിത ബൂത്തുകളില്‍ 5 മണിയോടെ പോളിംഗ് അവസാനിക്കും. ആദ്യഘട്ടത്തില്‍ കണ്ട റെക്കോര്‍ഡ് പോളിംഗ് രണ്ടാംഘട്ടത്തിലും ആവര്‍ത്തിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ആദ്യഘട്ടത്തില്‍ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു….

Read More