കരിപ്പൂർ വിമാനത്താവളം അടച്ചിടണമെന്ന് ഹൈക്കോടതിയിൽ ഹർജി

കരിപ്പൂർ വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യം. സാങ്കേതിക പിഴവുകൾ പരിഹരിക്കുന്നതുവരെ വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലാണ് ഹർജി. ആഗസ്റ്റ് 7നുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. റൺവേയുൾപ്പെടെ ശാസ്ത്രീയമായി നിർമിച്ചതാണോയെന്ന് പരിശോധിക്കണം. ദുരന്തത്തെ കുറിച്ച് സിബിഐ അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളാണ് ഹർജിയിലുള്ളത്. ഹർജി അടുത്താഴ്ച കോടതി പരിഗണിക്കും. കരിപ്പൂർ അപകടത്തിൽ രണ്ട് പൈലറ്റ് ഉൾപ്പെടെ 18 പേർ മരിച്ചിരുന്നു.

Read More

സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു

  ഗുരുവായൂർ: പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഭാര്യ അംബിക. മക്കള്‍ അനിത, അനില്‍. ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് നിരവധി മലയാള സിനിമകള്‍ക്ക് നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.

Read More

പാക്കിസ്ഥാനിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു; 36 മരണം, നിരവധി പേർക്ക് പരുക്ക്

  പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 36 പേർ മരിച്ചു. 50ലേറെ പേർക്ക് അപകടത്തിൽ പരുക്കേറ്റു. റേട്ടി, ദഹർകി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് അപകടം നടന്നത്. ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന സർ സയ്യിദ് എക്‌സ്പ്രസും കറാച്ചിയിൽ നിന്ന് സർഗോധയിലേക്ക് പോകുകയായിരുന്ന മില്ലന്റ് എക്‌സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മില്ലന്റ് എക്‌സ്പ്രസിന്റെ ബോഗികൾ തലകീഴായി മറിഞ്ഞു 14 ബോഗികൾ പാളം തെറ്റി. എട്ട് ബോഗികൾ പൂർണമായും തകർന്നു. അപകടത്തിൽ പരുക്കേറ്റ പലരുടെയും നില അതീവ…

Read More

ഫേസ്ബുക്കിലൂടെ വിവരങ്ങൾ ചോർത്തി പെൺകുട്ടികൾക്ക് മെസ്സേജ് അയക്കും; അശ്ലീല വീഡിയോ ക്ലിപ്പുകള്‍ അയച്ച് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ

വിദ്യാർഥിനിയ്ക്ക് വാട്സാപ്പ് വഴി അശ്ലീല വീഡിയോകളും മെസ്സേജുകളും അയച്ചു ഭീഷണിപ്പെടുത്തിയ കേസില്‍ തൃശൂര്‍ സ്വദേശിയായ സംഗീത് കുമാര്‍ (29) നെ കോഴിക്കോട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.ഫേസ്ബുക്കില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് പെണ്‍കുട്ടികളെ മാത്രം കേന്ദ്രീകരിച്ച് കോളജിലെ സീനിയര്‍ വിദ്യാര്‍ഥിയാണെന്ന വ്യാജേന മെസ്സേജുകള്‍ അയച്ച് സുഹൃത്താവുകയും ഗ്രൂപ്പുകള്‍ നിര്‍മ്മിച്ചും പിന്നീട് നേരിട്ടും വാട്സാപ്പ് വഴി ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകളും, ഫോട്ടോകളും, ലൈംഗിക പരാമർശങ്ങളോട് കൂടിയ മെസ്സെജുകളും ഇയാൾ അയച്ചിരുന്നു. ഇയാളുടെ കൈയ്യിൽ നിന്ന് കൃത്യത്തിന്…

Read More

‘എനിക്കെതിരെ ചരട് വലിച്ചത് എ പി അനില്‍ കുമാര്‍; നിലമ്പൂരില്‍ പിണറായിസത്തിന് എതിരായ ജനവിധി ഉണ്ടാകും’; പി വി അന്‍വര്‍

താന്‍ തോറ്റാല്‍ ആര്യാടന്‍ ഷൗക്കത്ത് ജയിക്കണം എന്നു പറഞ്ഞത് യുഡിഎഫിനോടുള്ള സോഫ്റ്റ് കോര്‍ണര്‍ കൊണ്ടല്ലെന്ന് പിവി അന്‍വര്‍. നിലമ്പൂരില്‍ പിണറായിസത്തിനു എതിരായ ജനവിധി ഉണ്ടാകും. ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിക്കാന്‍ എ പി അനില്‍കുമാര്‍ രഹസ്യനീക്കം നടത്തി. എ പി അനില്‍ കുമാറാണ് തനിക്കെതിരെ ചരട് വലിച്ചതെന്നും പിവി അന്‍വര്‍ പറഞ്ഞു. വിഡി സതീശനുമായി അകല്‍ച്ചയുണ്ടായിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. അദ്ദേഹമെടുക്കേണ്ട നിലപാടല്ലല്ലോ എടുത്തതെന്നും അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ച പല ഘടകങ്ങളുമുണ്ടെന്നും അന്‍വര്‍ പറഞ്ഞു. പറവൂര്‍ സീറ്റിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി…

Read More

പ്രഭാത വാർത്തകൾ

പ്രഭാത വാർത്തകൾ 🔳രണ്ടു ഡോസ് കൊവിഡ് വാക്സീനെടുത്താലും ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ വേണമെന്ന നിബന്ധന പിന്‍വലിച്ച് യുകെ. തിങ്കളാഴ്ച മുതല്‍ കൊവിഷീല്‍ഡോ യുകെ അംഗീകരിച്ച മറ്റു വാക്സീനുകളോ രണ്ടു ഡോസ് എടുത്തവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. കൊവിഷീല്‍ഡ് അംഗീകരിച്ചെങ്കിലും ഇന്ത്യയിലെ സര്‍ട്ടിഫിക്കേഷന്‍ രീതി അംഗീകരിക്കില്ലെന്നായിരുന്നു യുകെയുടെ ഇതു വരെയുള്ള നിലപാട്. ഇതേതുടര്‍ന്ന് ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ഇന്ത്യയും ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയുള്‍പ്പടെ 37 രാജ്യങ്ങളിലെ യാത്രക്കാര്‍ക്കു കൂടിയാണ് യുകെ നിയന്ത്രണം നീക്കിയത്. എന്നാല്‍ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ വേണ്ടി…

Read More

ഫൈനൽ സെമസ്റ്റർ ഒഴികെയുളള പരീക്ഷകൾ സാങ്കേതിക സർവകലാശാല റദ്ദാക്കി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫൈനൽ സെമസ്റ്റർ ഒഴികെയുളള പരീക്ഷകൾ സാങ്കേതിക സർവകലാശാല റദ്ദാക്കി. ഫൈനൽ ഒഴികെയുളള പരീക്ഷകൾക്ക് മുൻ സെമസ്റ്ററുകളിലെ പ്രകടനം പരിഗണിച്ച് മാർക്ക് നൽകും. പൊതു മോഡറേഷനായി അഞ്ചു ശതമാനം മാർക്ക് നൽകാനും സർവകലാശാല തീരുമാനിച്ചു. അവസാന സെമസ്റ്റർ പരീക്ഷാ രീതിയിലും മാറ്റം വരുത്തി. ഓൺലൈനായി നടത്താനാണ് സാങ്കേതിക സർവകലാശാല തീരുമാനിച്ചത്. വീട്ടിൽ ഇരുന്ന് പരീക്ഷ എഴുതാനുളള സൗകര്യം ഏർപ്പെടുത്തുമെന്ന് സർവകലാശാല അറിയിച്ചു. ഫൈനൽ സെമസ്റ്റർ പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. കൊവിഡ് വ്യാപനത്തിന്റെ…

Read More

തിരുവനന്തപുരത്ത് നിന്ന് കാണാതായ മൂന്ന് ആൺകുട്ടികളെയും കണ്ടെത്തി

തിരുവനന്തപുരം വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്ന് ആൺകുട്ടികളെയും കണ്ടെത്തി. പാണയം സ്വദേശികളായ ശ്രീദേവ്, അരുൺ, അമ്പാടി എന്നിവരെ പാലോട് വനം മേഖലയിൽ നിന്നാണ് കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത് ഇന്നലെ രാവിലെയാണ് കുട്ടികളെ കാണാതായത്. വസ്ത്രങ്ങളും ഒരു കുട്ടി വീട്ടിൽ നിന്ന് നാലായിരം രൂപയും എടുത്തിരുന്നു. കുട്ടികളെ തിരികെ വീട്ടിലെത്തിച്ചിട്ടുണ്ട്. ഇവർ എന്തിനാണ് വീട് വിട്ടുപോയതെന്ന കാര്യം വ്യക്തമല്ല.

Read More

‘തനിക്കെതിരെ ഗൂഢാലോചന നടന്നു’; നേതൃത്വത്തെ അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തനിക്കെതിരായ ലൈംഗിക ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വത്തെ അറിയിച്ചു. നേതൃത്വവുമായുള്ള ആശയ വിനിമയത്തിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ആരോപണങ്ങൾക്ക് രാഹുൽ തന്നെ മറുപടി പറയട്ടെ എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വമുള്ളത്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. പാര്‍ലമെന്‍ററി പാര്‍ട്ടിയിലും രാഹുലിന് അംഗത്വമുണ്ടാകില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ പുനഃരാരംഭിക്കുകയാണ് നേതൃത്വം. അബിൻ വർക്കിയുടെ സ്വാഭാവിക നീതി വാദത്തിന് ബൈലോ ഉപയോഗിച്ചാണ് മറുപക്ഷം…

Read More

ഷിംജിതയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും; ബസിൽ തെളിവെടുപ്പ് നടത്താൻ സാധ്യത

ബസിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും.കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.കൂടാതെ ഷിംജിത വീഡിയോ ചിത്രീകരിച്ച ബസ്സിൽ ഉൾപ്പെടെ തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്.പ്രതിയുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത ഫോൺ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരുന്നു. സംഭവം നടന്ന ദിവസം ഏഴ് വീഡിയോ ഷിജിത ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ തിരിച്ചെടുക്കാൻ കഴിഞ്ഞാൽ കേസിൽ അത് ഏറെ നിർണായകമാകും….

Read More