Headlines

സത്യപ്രതിജ്ഞക്ക് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രിക്ക് കൊവിഡ്; ഗവർണറടക്കം ക്വാറന്റൈനിൽ

സത്യപ്രതിജ്ഞക്ക് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് രംഗസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഗവർണർ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്ത 40ഓളം പേർ ക്വാറന്റൈനിൽ പ്രവേശിച്ചു. രംഗസ്വാമിയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; ഭാരമുള്ള വസ്തു ഉപയോഗിച്ച് മുഖത്തടിച്ചു; അക്രമി പിടിയില്‍

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ നടത്തിയ ജന സമ്പര്‍ക്ക പരിപാടിയ്ക്കിടെയാണ് ആക്രമണ ശ്രമം. പരുക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ പൊലീസ് പിടികൂടി. എല്ലാ ആഴ്ചയിലും മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ചു നടക്കുന്ന ജന്‍ സുല്‍വായ് എന്ന സമ്പര്‍ക്ക പരിപാടിക്കിടെയാണ് ആക്രമണം. രേഖ ഗുപ്ത അധികാരത്തിലേറിയതിന് ശേഷം എല്ലാ ബുധനാഴ്ചയും രാവിലെ ഏഴ് മണിക്കും ഒന്‍പത് മണിക്കും ഇടയില്‍ ഈ പരിപാടി നടക്കാറുണ്ട്. ഈ സമയത്ത് മുഖ്യമന്ത്രിയെ കാണാനും പരാതി ബോധിപ്പിക്കാന്‍ ആളുകള്‍…

Read More

പോ​രാ​ട്ട​ത്തി​ന്‍റെ പെ​ൺ​പ്ര​തീ​കം; ച​ല​ച്ചി​ത്ര​മേ​ള​യി​ൽ അ​പ്ര​തീ​ക്ഷി​ത അ​തി​ഥി​യാ​യി ഭാ​വ​ന

  തിരുവനന്തപുരം: 26-ാമ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​പ്ര​തീ​ക്ഷി​ത അ​തി​ഥി​യാ​യി ന​ടി ഭാ​വ​ന​യെ​ത്തി. പോ​രാ​ട്ട​ത്തി​ന്‍റെ പെ​ൺ​പ്ര​തീ​കം എ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​യി​രു​ന്നു ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത് വേ​ദി​യി​ലേ​ക്ക് ഭാ​വ​ന​യെ ക്ഷ​ണി​ച്ച​ത്. ആ​ർ​ട്ടി​സ്റ്റി​ക് ഡ​യ​റ​ക്ട​ർ ബീ​നാ പോ​ൾ ആ​ണ് ഭാ​വ​ന​യെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ച​ത്. സ​ദ​സി​ലും വേ​ദി​യി​ലു​മു​ള്ള​വ​ർ എ​ഴു​ന്നേ​റ്റു​നി​ന്ന് ഭാ​വ​ന​യെ സ്വാ​ഗ​തം ചെ​യ്തു. മു​ഖ്യാ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്ത ശേ​ഷ​മാ​യി​രു​ന്നു ഭാ​വ​ന​യെ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്. ഐ​എ​സ് ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കാ​ലു​ക​ൾ ന​ഷ്ട​മാ​യ കു​ർ​ദി​ഷ് സി​നി​മ സം​വി​ധാ​യി​ക ലി​സ…

Read More

വർഗീയ പ്രസ്താവന: എ പി അബ്ദുള്ളക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി

  ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി. മതസ്പർധ വളർത്തുന്ന തരത്തിൽ അബ്ദുള്ളക്കുട്ടി വർഗീയ പ്രസ്താവന നടത്തിയെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂരാണ് പരാതി നൽകിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാൻ തീവ്രവാദിയായി അബ്ദുള്ളക്കുട്ടി ഉപമിച്ചിരുന്നു നേരത്തെ യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയും അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി നൽകിയിരുന്നു. അബ്ദുള്ളക്കുട്ടിയുടേത് വർഗീയ കലാപത്തിനുള്ള ശ്രമമാണെന്നും കേസെടുക്കണമെന്നുമാണ് യൂത്ത് ലീഗിന്റെ ആവശ്യം.

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്ന് തന്നെ കേസ് എടുക്കും; യുവതിയുടെ മൊഴി രേഖപ്പെടുത്തും

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിൽ ഇന്ന് തന്നെ കേസെടുക്കുമെന്ന് സൂചന. യുവതിയുടെ മൊഴി ഉടൻ തന്നെ രേഖപ്പെടുത്തും. അറസ്റ്റിലേക്ക് ഉടൻ കടക്കുന്നതും ആലോചനയിലാണ്. DGP യുടെ മുന്നിൽ ഔദ്യോഗികമായി പരാതിയെത്തി. യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിന് ശേഷം രാഹുൽ ഒളിവിലാണെന്നാണ് സൂചന. പാലക്കാട്ടെ എംഎൽഎ ഓഫീസ് അടഞ്ഞു കിടക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിന്റെയും പേഴ്‌സണൽ സ്റ്റാഫിന്റെയും ഫോൺ സ്വിച്ച് ഓഫാണ്. ഇന്ന് വൈകുന്നേരം പാലക്കാട് നഗരത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു….

Read More

കോവിഡ് മൂന്നാം തരംഗം ആഗസ്റ്റ് അവസാനത്തോടെ എത്തും; രൂപമാറ്റം വന്ന വൈറസായിരിക്കും ഉണ്ടാവുക

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആഗസ്റ്റ് അവസാനത്തില്‍ ഉണ്ടാകുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. രണ്ടാം തരംഗത്തിന്റെ അത്ര രൂക്ഷമാകില്ല മൂന്നാം ഘട്ടമെന്നും ഐ.സി.എം.ആർ വ്യക്തമാക്കി. രൂപമാറ്റം വന്ന വൈറസായിരിക്കും മൂന്നാംതരംഗത്തിൽ ഉണ്ടാവുക. നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചാൽ അപകടം വരുത്തുമെന്നും ഐ.സി.എം.ആർ മുന്നറിയിപ്പ് നൽകി. രാജ്യത്ത് കോവി‍ഡ് മൂന്നാം തരംഗം ഉടൻ ഉണ്ടാകുമെന്ന് ഐ.എം.എയും നേരത്തെ മുന്നറയിപ്പ് നൽകിയിരുന്നു. രാജ്യവ്യാപക തരംഗമായിരിക്കും ഉണ്ടായിരിക്കുകയെങ്കിലും രണ്ടാം ഘട്ടിത്തില്‍ ഉണ്ടായിരുന്നതു പോലെ ഗുരുതരമായിരിക്കില്ല മൂന്നാം തരംഗമെന്ന് ഐ.സി.എം.ആറില്‍…

Read More

സ്വർണവില മുന്നോട്ട്; പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കൂടി

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 81,640 രൂപയായി. ഗ്രാമിന് 10,250 രൂപ. ഇന്നലെ സ്വർണവില 400 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണവില വീണ്ടും വർധിച്ചിരിക്കുന്നത്. ഈ മാസം തുടക്കത്തില്‍ 77,640 രൂപയായിരുന്നു സ്വര്‍ണവില. പിന്നീടിങ്ങോട്ട് സ്വര്‍ണവില വര്‍ധിച്ചുകൊണ്ടിരിക്കുന്നതാണ് വിപണിയില്‍ കണ്ടത്. ഈ മാസം 9നാണ് സ്വര്‍ണവില 80,000 കടന്നത്. സെപ്റ്റംബര്‍ 16 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണം കുറിച്ചു….

Read More

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച് കോടതി, വാദം അടുത്തമാസം രണ്ടിന്

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ശിക്ഷാവിധി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു നല്‍കിയ അപ്പീൽ ഫയലിൽ സ്വീകരിച്ച് കോടതി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ഫെബ്രുവരി 2ന് വാദം കേള്‍ക്കും. മൂന്നു വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീല്‍. കേസില്‍ രണ്ടു വര്‍ഷത്തിനു മുകളില്‍ ശിക്ഷ വിധിച്ചതിനാല്‍ ആന്റണി രാജുവിന് എംഎല്‍എ പദവി നഷ്ടമായിരുന്നു.1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തില്‍ ലഹരി ഒളിപ്പിച്ച് എത്തിയ ഓസ്‌ട്രേലിയന്‍ പൗരനെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ…

Read More

ട്രാക്ടര്‍ റാലി തടയാന്‍ ശ്രമിച്ച് ഹരിയാന പോലിസ്; 5000 മണിക്കൂര്‍ ആയാലും കാത്തിരിക്കുമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി അതിര്‍ത്തിയില്‍ തടയാന്‍ ഹരിയാന പോലിസ് ശ്രമം. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ ഉറച്ചുനിന്നതോടെ ഉപാധികളോടെ റാലി തുടരാന്‍ പോലിസ് അനുമതി നല്‍കി. ഹരിയാന ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമായിരുന്നു റാലി പോലിസ് തടഞ്ഞത്. പഞ്ചാബില്‍ നിന്ന് തുടങ്ങിയ റാലി ഇന്ന് ഉച്ചയ്ക്ക് ശേഷം ഹരിയാനയില്‍ പ്രവേശിക്കേണ്ടതായിരുന്നു. പഞ്ചാബ് ഹരിയാന അതിര്‍ത്തി പ്രദേശമായ സിര്‍സയിലെത്തിയപ്പോഴാണ് പോലിസ് തടഞ്ഞത്. ബാരിക്കേഡ് വച്ച് തടസം…

Read More

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി; ഡിപിആർ തയ്യാറാക്കാൻ KMRL

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ ഡിപിആർ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. കെഎംആർഎൽ തയ്യാറാക്കുന്ന പദ്ധതിരേഖ പ്രകാരമായിരിക്കും കേരളം അനുമതിയ്ക്കായി കേന്ദ്രത്തെ സമീപിക്കുക. എണ്ണായിരം കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഒരു ഡിപിആര്‍ തയാറാക്കിയിരുന്നു. എന്നാല്‍ അതില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടായിരുന്നുവെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഡിഎംആര്‍സിയുമായിട്ട് ഡിപിആറിന്റെ കാര്യം ചര്‍ച്ച ചെയ്യും. വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിക്ക്…

Read More