Headlines

പ്രധാനമന്ത്രിയെ ഇന്ന് ബിജെപി എംപിമാരും നേതാക്കളും ആദരിക്കും; ആദരം ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന്

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് ബിജെപി എംപിമാരും നേതാക്കളും ആദരിക്കും. പാര്‍ലമെന്റ് സമുച്ചയത്തില്‍ നടക്കുന്ന ബിജെപി എംപിമാര്‍ക്കുള്ള വര്‍ക്ക്‌ഷോപ്പില്‍ വച്ചാകും ആദരം. പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തു വന്നു. വേദിയില്‍ ഏറ്റവും പിന്നില്‍ എംപിമാര്‍ക്കൊപ്പം മോദി ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ജിഎസ്ടി മാറ്റങ്ങളോടുള്ള പൊതുജനങ്ങളുടെ അനുകൂല പ്രതികരണം ഉയര്‍ത്തിക്കാട്ടുന്നതിനും വരാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നത്. വര്‍ക്ക്‌ഷോപ്പില്‍ പാര്‍ട്ടി ചരിത്രത്തെ കുറിച്ചും, കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സ്വീകരിക്കേണ്ട ഇടപെടലുകളെ…

Read More

സ്വർണ്ണപ്പാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. ശബരിമല കേന്ദ്രീകരിച്ചുള്ള ഇടപാടുകളും സ്വർണ്ണപ്പാളി അടക്കം ഉപയോഗിച്ച് നടത്തിയ പണപ്പിരിവ്, സംഭാവന എന്നിവയിലും വിജിലൻസ് അന്വേഷണം നടത്തും. ബംഗളൂരുവിന് പുറമേ മറ്റു സംസ്ഥാനങ്ങളിലും സ്വർണ്ണപ്പാളി വഴി സംഭാവന സ്വീകരിച്ചോ എന്ന് പരിശോധിക്കും. അതേസമയം, 2019 ൽ ശബരിമല സ്വർണപ്പാളി സ്പോൺസർക്ക് കൈമാറുന്നതിൽ ഉദ്യോഗസ്ഥവീഴ്ച ഉണ്ടായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് സമ്മതിച്ചു. ശബരിമലയിലെ സ്വർണം, കാണിക്ക ഇടപാടുകളുമായി…

Read More

25 വർഷത്തിന് ശേഷം ലീഗിന് വനിതാ സ്ഥാനാർഥി; കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞിന്റെ മകൻ

കോഴിക്കോട് നിയമസഭാ തെരഞ്ഞെടുപ്പനുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 1996ന് ശേഷം ഒരു വനിത ലീഗിന്റെ സ്ഥാനാർഥി പട്ടികയിൽ ഇടം നേടി. നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞിനെയും ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ ഇബ്രാഹിംകുഞ്ഞിനെയും ഒഴിവാക്കിയാണ് സ്ഥാനാർഥി പട്ടികയിൽ നിന്നൊഴിവാക്കിയത്. കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി ഇ അബ്ദുൽ ഗഫൂറിനെയാണ് സ്ഥാനാർഥിയാക്കിയത്. കോഴിക്കോട് സൗത്തിലാണ് വനിതാ സ്ഥാനാർഥി. നൂർബിന റഷീദ് ഇവിടെ മത്സരിക്കും. കുന്ദമംഗലത്ത് യുഡിഎഫ് സ്വതന്ത്രനായി കോൺഗ്രസ് നേതാവ് ദിനേശ്…

Read More

സൗദിയില്‍ ഇന്ന് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് 263 പേർക്ക്.മരണം11

റിയാദ്: സൗദിയില്‍ ഇന്ന് 263പേരിൽ കൂടി പുതുതായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തു.അതോടൊപ്പം 374 പേര്‍കൂടി ഇന്ന് രോഗ മുക്തി നേടിയിട്ടുണ്ട്. കൊവിഡിന്റെ തുടക്കം മുതൽ ഇതുവരെ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളുടെ മൊത്തം എണ്ണം 3,57,623 ആണ്.മൊത്തം രോഗമുക്തി നേടിയവർ 3,47,176 പേരുമാണ്. കോവിഡ് മൂലം ഇന്ന് 11 പേരാണ് മരിച്ചത്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5,907പേരുമാണ്. 4,540 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 649 പേരാണ് ഇനി ഗുരുതരാവസ്ഥയിലുള്ളത്.

Read More

കാസർകോട്ടെ ടാറ്റാ ആശുപത്രി പ്രവർത്തന ക്ഷമമാക്കണം; മരണം വരെ നിരാഹാരസമരം പ്രഖ്യാപിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

കാസർകോട് നിർമിച്ച ടാറ്റാ ആശുപത്രി പ്രവർത്തന ക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മരണം വരെ നിരാഹാര സമരം നടത്തുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ നവംബർ ഒന്ന് മുതൽ സമരം ആരംഭിക്കും.   മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓൺലൈനായി സമരം ഉദ്ഘാടനം ചെയ്യും. ജില്ലയുടെ ആരോഗ്യമേഖലയിലേക്ക് സർക്കാരിന്റെ ശ്രദ്ധ പതിയാനായി തന്റെ ജീവൻ ബലിദാനം ചെയ്യും. ആശുപത്രിയിലേക്ക് നിയമനം നടത്താൻ തസ്തികയായി. എന്നാൽ നിയമനം നടന്നില്ല. പത്ത് കോടി രൂപ കലക്ടറുടെ ഫണ്ടിൽ ദുരന്തനിവാരണ തുകയായി…

Read More

സഹോദരൻ ടിവിയുടെ റിമോട്ട് നൽകിയില്ല; പാലക്കാട് 12കാരൻ തൂങ്ങി മരിച്ചു

  വീട്ടിൽ സഹോദരൻ ടിവിയുടെ റിമോട്ട് നൽകിയില്ല,12 കാരൻ ജീവനൊടുക്കി. പാലക്കാട് തച്ചമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ മകൻ പ്രദോഷ് ആണ് മരിച്ചത്. വീട്ടിൻ്റെ തട്ടിൻ പുറത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. തച്ചംമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു     ഈ വർഷം 8 ക്ലാസിലേക്ക് ജയിച്ച വിദ്യാർത്ഥിയാണ് പ്രദോഷ്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. പ്രദോഷിന് രണ്ട് വയസിന് മൂത്ത ഒരു സഹോദരൻ കൂടിയുണ്ട്. സഹോദരൻ ടിവിയിൽ ഒരു പരിപാടി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ്…

Read More

മൻസൂർ വധക്കേസ്: അന്വേഷണം തുടരുന്നു; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

  മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നു. കൊലപാതകത്തിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചു. കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താനുള്ള തെരച്ചിലും പുരോഗമിക്കുകയാണ് നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, അനീഷ് എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. രണ്ടാം പ്രതിയായിരുന്ന രതീഷിന്റെ മരണത്തിലും അന്വേഷണം നടക്കുകയാണ്. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രതീഷിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷമേറ്റിട്ടുണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടും ദുരൂഹതയേറ്റുകയാണ്. രതീഷിന്റെ മരണത്തിന് കാരണം കള്ളക്കേസിൽ കുടുക്കിയതിന്റെ…

Read More

പിഎം ശ്രീയില്‍ യൂടേണ്‍ എടുത്ത് സിപിഐഎം; സിപിഐക്കിത് രാഷ്ട്രീയ വിജയം

പിഎം ശ്രീ പദ്ധതിയില്‍ സിപിഐഎം ഒടുവില്‍ കീഴടങ്ങിയിരിക്കുന്നു. വിഷയത്തില്‍ സിപിഐയുടെ ശക്തമായ സമ്മര്‍ദമാണ് സിപിഐഎമ്മിനെ വലച്ചത്. പിഎം ശ്രീ പദ്ധതി പിന്‍വലിക്കാതെ തങ്ങളുടെ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചതോടെ സിപിഐഎം പ്രതിരോധത്തിലാവുകയായിരുന്നു. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ സിപിഐയുടെ നിലപാട് വലിയ തിരിച്ചടിക്ക് വഴിയൊരുങ്ങുമെന്ന തിരിച്ചറിവാണ് പിഎം ശ്രീയില്‍ യു ടേണ്‍ എടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ രഹസ്യമായി പിഎം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ട വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് ഇടതുപക്ഷത്തിന്റെ…

Read More

വയനാട് ജില്ലയില്‍ 200 പേര്‍ക്ക് കൂടി കോവിഡ്;34 പേര്‍ക്ക് രോഗമുക്തി

  വയനാട് ജില്ലയില്‍ ഇന്ന് (11.04.21) 200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 34 പേര്‍ രോഗമുക്തി നേടി. 194 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ 10 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29724 ആയി. 28174 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1217 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1071 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* നെന്മേനി സ്വദേശികൾ…

Read More